TRENDING:

Bouncers | ഫീസ് അടയ്ക്കാത്ത രക്ഷിതാക്കളെ തല്ലാൻ വനിതാ ബൗൺസറെ ഏർപ്പാട് ചെയ്ത് പ്രിൻസിപ്പൽ; പ്രതിഷേധം

Last Updated:

സ്‌കൂളിൽ ബൗൺസർ ആയി ജോലിചെയ്യുന്ന വനിതയ്‌ക്കെതിരെ രണ്ട് രക്ഷിതാക്കളെ ക്രൂരമായി മർദിച്ചതിന് പോലീസ് കേസ് എടുത്തു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൃത്യസമയത്ത് ഫീസ് അടച്ചില്ലെങ്കിൽ രക്ഷിതാക്കൾക്ക് പ്രിൻസിപ്പലിന്റെ ഏർപ്പാട് വഴി ശാരീരികോപദ്രവം. പൂനെ നഗരത്തിലെ ഒരു സ്‌കൂളിൽ ബൗൺസർ (bouncer) ആയി ജോലിചെയ്യുന്ന വനിതയ്‌ക്കെതിരെ രണ്ട് രക്ഷിതാക്കളെ ക്രൂരമായി മർദിച്ചതിന് പോലീസ് നോൺ-കോഗ്‌നൈസബിൾ (എൻസി) കുറ്റം ചുമത്തി. മൂന്ന് ദിവസം മുമ്പ് ബിബ്‌വേവാഡി പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള സ്‌കൂളിലാണ് സംഭവം നടന്നത്.
ആക്രമണ ദൃശ്യം
ആക്രമണ ദൃശ്യം
advertisement

ബൗൺസറുടെ ആക്രമണത്തിനിരയായ രക്ഷിതാവ് മങ്കേഷ് ഗെയ്‌ക്‌വാദാണ് സ്‌കൂളിനെതിരെ പരാതി നൽകിയത്. പ്രിൻസിപ്പലിനെ കാണണമെന്ന് അവർ നിർബന്ധിച്ചതിനെ തുടർന്ന് രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് ബൗൺസർമാർ ഫൈബർ ബാറ്റൺ ഉപയോഗിച്ച് മർദ്ദിക്കാൻ തുടങ്ങി എന്ന് രക്ഷിതാക്കൾ ആരോപിച്ചു.

പൂനെ മിററിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം സ്കൂൾ ഫീസ് കുറയ്ക്കാൻ അധികാരികൾക്ക് കഴിഞ്ഞില്ലെന്നും മാതാപിതാക്കൾ തങ്ങളുടെ ആവശ്യങ്ങളോട് അനാവശ്യമായി ആക്രമണം നടത്തുന്നതായും സ്കൂൾ ആരോപിച്ചു.

"തങ്ങൾ സമർപ്പിച്ച ഫീസ് ഇളവ് അപേക്ഷകൾക്ക് സ്‌കൂൾ അധികൃതർ അംഗീകാരം നൽകാൻ വിസമ്മതിച്ചുവെന്നും പ്രിൻസിപ്പൽ തങ്ങളെ കാണാൻ തയ്യാറായില്ലെന്നും പരാതിക്കാർ ആരോപിച്ചു. രണ്ട് രക്ഷിതാക്കളും പ്രിൻസിപ്പലിനെ കാണണമെന്ന് നിർബന്ധിച്ചതിനെ തുടർന്ന്, സ്ത്രീ ബൗൺസർ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തു." ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

advertisement

ബൗൺസർമാർ പൊതുവെ പബ്ബുകളും നിശാക്ലബ്ബുകളും പോലുള്ള സ്ഥലങ്ങളുമായി തൊഴിലെടുക്കുന്നവരാണ്. എന്നാൽ സമീപകാലത്ത് നഗരത്തിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിയന്ത്രിക്കാൻ സാധിക്കാത്ത വിദ്യാർത്ഥികളെ നിയന്ത്രിക്കുന്നതിനോ കോപാകുലരായ മാതാപിതാക്കളെ അകറ്റി നിർത്തുന്നതിനോ ബൗൺസർമാരെ നിയമിച്ചതായി അറിയുന്നു.

എൻസി കുറ്റം മാത്രം രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ കേസിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

മജിസ്‌ട്രേറ്റിന്റെ ഉത്തരവില്ലാതെ പോലീസിന് അന്വേഷിക്കാൻ കഴിയാത്ത കുറ്റകൃത്യങ്ങളാണ് നോൺ-കോഗ്നിസബിൾ കുറ്റകൃത്യങ്ങൾ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Female bouncer in a Pune school thrashed parents who sought fee relaxation. The matter came to light when two of the parents raised complaint. Physical attack occurred when they demanded to meet the school principal. Police registered a case of non-cognisable offence, hence nobody is arrested

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
Bouncers | ഫീസ് അടയ്ക്കാത്ത രക്ഷിതാക്കളെ തല്ലാൻ വനിതാ ബൗൺസറെ ഏർപ്പാട് ചെയ്ത് പ്രിൻസിപ്പൽ; പ്രതിഷേധം
Open in App
Home
Video
Impact Shorts
Web Stories