Also Read- ജയിലിൽ നിരാഹാര സമരവുമായി നളിനി
ആദ്യം ചിരിച്ചുകൊണ്ട് പ്രതികരിച്ചെങ്കിലും പിന്നീട് എറിൻ ഇക്കാര്യം വിവരിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു. "ക്യാമറക്ക് മുന്നിലുള്ള ജോലി ഗ്ലാമറസാണെന്ന് ചിലർ കരുതുന്നു. ചിലപ്പോൾ അങ്ങനെയല്ല. എംഎൻഎഫിൽ എന്നെ ചുംബിക്കാൻ ശ്രമിച്ചു. ഇത്തരം ദുരനുഭവം നേരിട്ട ആദ്യത്തെ വ്യക്തി ഞാനായിരിക്കില്ല. അവസാനത്തേ പെൺകുട്ടിയും ഞാനായിരിക്കില്ല. നിർഭാഗ്യവശാൽ. ഈ ജോലി ചെയ്യുന്നത് ഞാൻ ശരിക്കും ഇഷ്ടപ്പെടുന്നു. പക്ഷേ ഈ മേഖലയിൽ നിങ്ങൾക്ക് ഒട്ടനേകം പരീക്ഷണങ്ങളെ നേരിടേണ്ടിവരും''- എറിൻ കുറിച്ചു.
advertisement
സംഭവത്തെ അപലപിച്ച് പോയിൻറ്സ്ബെറ്റ് സ്പോർട്സ്ബുക്കും രംഗത്തെത്തി. "ഇത്തരം പ്രവൃത്തികൾ അംഗീകരിക്കാനാകില്ല. എറിനും ഞങ്ങളുടെ മറ്റ് റിപ്പോർട്ടർക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടാകാതെ നോക്കേണ്ടതുണ്ട്. ഇതു ഉറപ്പാക്കുന്നതുവരെ ഇത്തരം സ്ഥലങ്ങളിലേക്ക് ഞങ്ങളുടെ റിപ്പോർട്ടർമാരെ അയക്കില്ല''- ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഇവർ വ്യക്തമാക്കി.
മുൻകാലങ്ങളിൽ നടന്ന സമാനമായ സംഭവങ്ങൾ ഓർത്തെടുത്തുകൊണ്ട് പലരും ആരാധകനെ വിമർശിച്ച് രംഗത്തെത്തി.