വെല്ലൂര്‍: ജയിലിൽ നിരാഹാര സമരവുമായി മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി. ശിക്ഷാ വിധി വെട്ടിച്ചുരുക്കി മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് നളിനി വെല്ലൂർ ജയിലിൽ നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്. താനും ഭർത്താവ് മുരുഗനും 28 വര്‍ഷമായി ശിക്ഷ അനുഭവിക്കുകയാണെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ജയിൽ അധികൃതർക്ക് നിരവധി തവണ കത്ത് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഞായറാഴ്ച മുതൽ നിരാഹാര സമരം ആരംഭിച്ചത്.
ഈ വര്‍ഷം ജൂലൈയിൽ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ നളിനിക്ക് പരോൾ അനുവദിച്ചിരുന്നു. രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട് അറസിറ്റാലാകുമ്പോള്‍ നളിനി ഗര്‍ഭിണിയായിരുന്നു. നളിനിയുടെ മകള്‍ ഹരിത്ര ശ്രീഹരൻ ലണ്ടനില്‍ ഡോക്ടറാണ്. 2016 ല്‍ അച്ഛന്റെ മരണത്തെ തുടര്‍ന്നും നളിനിക്ക് 12 മണിക്കൂര്‍ പരോൾ അനുവദിച്ചു.
1991 മെയ് മാസത്തിലാണ് രാജീവ് ഗാന്ധി ഉൾപ്പെടെ 14 പേർ തമിഴ്നാട്ടിലെ ശ്രീപെരുംമ്പത്തൂരിൽ എല്‍.ടി.ടി.ഇ നടത്തിയ ചാവേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. കേസില്‍ നളിനിയും ഭര്‍ത്താവ് മുരുഗന്‍ ഉള്‍പ്പെടെയുള്ള ഏഴ് പേരാണ് ജയിലിൽ കഴിയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.