ആദ്യം തന്റെ ആവശ്യം ആമസോണ്‍ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ലെന്നും എന്നാല്‍ തന്നെ ജോലിക്കെടുത്തില്ലെങ്കില്‍ അവര്‍ക്ക് എത്ര നഷ്ടമുണ്ടാകുമെന്ന് അവരെ ബോധ്യപ്പെടുത്തി കൊടുക്കാന്‍ കഴിഞ്ഞു. ''രണ്ട് ദിവസത്തിന് ശേഷം അവര്‍ എന്നെ വിളിക്കുകയും ഞാന്‍ ആവശ്യപ്പെട്ട തുക മുഴുവന്‍ സൈന്‍ ഓണ്‍ ബോണസായി നല്‍കാമെന്ന് അവര്‍ അറിയിക്കുകയും ചെയ്തു,'' സിഎന്‍ബിസി മേക്ക് ഇറ്റിന് നല്‍കിയ അഭിമുഖത്തില്‍ മക് കാള്‍ പറഞ്ഞു.
മറ്റ് പ്രൊഫഷണലുകള്‍ക്ക് അവരുടെ ശമ്പളം മികച്ച രീതിയില്‍ കമ്പനിയുമായി ചര്‍ച്ച ചെയ്യാമെന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്ന ചില നുറുക്കുവഴികളും അവര്‍ പങ്കുവെച്ചു.
advertisement
1. നിങ്ങളുടെ മൂല്യ കൃത്യമായി മനസ്സിലാക്കി കൊടുക്കുക
''ആമസോണില്‍ ജോലിക്കായി അപേക്ഷിച്ചപ്പോള്‍ എന്റെ മുന്‍കാല പരിചയസമ്പത്ത് ഞാന്‍ ബയോഡാറ്റയില്‍ നല്‍കിയിരുന്നില്ല. എന്നാല്‍, എന്റെ മൂല്യം വ്യക്തമാക്കുന്ന രീതിയിലാണ് ഞാന്‍ അത് തയ്യാറാക്കിയത്,'' മക്‌കോള്‍ പറഞ്ഞു. ചില ഉദാഹരണങ്ങള്‍ പറയാം. ഓണ്‍ബോര്‍ഡിംഗ് സമയം ഞാന്‍ 30 ശതമാനത്തോളം കുറച്ചു. അത് വഴി കമ്പനിക്ക് അഞ്ച് ലക്ഷം ഡോളര്‍ ഓരോ വര്‍ഷവും ലാഭിക്കാന്‍ കഴിഞ്ഞു. ആറ് മാസത്തിനുള്ളില്‍ വില്‍പ്പനയിലൂടെ രണ്ട് മില്ല്യണ്‍ ഡോളര്‍ സ്വന്തമാക്കിയ ടീമിനെയാണ് ഞാന്‍ നയിച്ചത്,'' മക് കാള്‍ വ്യക്തമാക്കി.
2. ശമ്പളം പട്ടികപ്പെടുത്തരുത്
''ജോലിക്കുള്ള അപേക്ഷയില്‍ നിലവിലെ നിങ്ങളുടെ ശമ്പളം ഒരിക്കലും ചേര്‍ക്കരുതെന്നാണ് എന്റെ അനുഭവത്തില്‍ നിന്ന് ഞാന്‍ പഠിച്ചത്. അവര്‍ ചോദിച്ചാല്‍ മാത്രം രഹസ്യമായി അക്കാര്യം അവരെ അറിയിക്കുക. എത്ര ശമ്പളം പ്രതീക്ഷിക്കുന്നുവെന്ന് കമ്പനി അധികൃതര്‍ ചോദിച്ചാല്‍ എന്തൊക്കെയാണ് ജോലിയിലെ ഉത്തരവാദിത്വങ്ങള്‍ എന്ന് അവരോട് ചോദിക്കുക,'' മക്‌കോള്‍ പറഞ്ഞു.
3. അടിസ്ഥാന ശമ്പളത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കരുത്
ആമസോണ്‍ ആദ്യം ഓഫര്‍ ലെറ്റര്‍ അയച്ചപ്പോള്‍ മക്‌കോള്‍ അടിസ്ഥാന ശമ്പളത്തില്‍ മാത്രമല്ല ശ്രദ്ധ കേന്ദ്രീകരിച്ചത്. ''സൈന്‍ ഓണ്‍ ബോണസുകള്‍, ഓഹരികൾ, സ്ഥലമാറ്റമുണ്ടാകുമ്പോഴത്തെ പാക്കേജുകള്‍, പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ഇന്‍സെന്റീവുകള്‍ എന്നിവ ഉള്‍പ്പെടെ മുഴുവന്‍ നഷ്ടപരിഹാര പാക്കേജുകളും പരിഗണിക്കണം,'' അവര്‍ പറഞ്ഞു.
4. എതിരാളികളായ കമ്പനിയിൽ സമാനമായ പദവിയിലിരിക്കുന്നവര്‍ എത്ര ശമ്പളം വാങ്ങുന്നുണ്ടെന്ന് അറിയുക
''ആമസോണില്‍ ജോലിക്കായി ശ്രമിച്ചപ്പോള്‍ എന്റെ സമാനമായ പദവികളില്‍ മറ്റ് കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് എത്ര ശമ്പളമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. അതിനാല്‍ ഞാന്‍ ചര്‍ച്ച നടത്തുക മാത്രമല്ല, ശ്രേണിയിലെ ഏറ്റവും ഉയര്‍ത്ത തുക തന്നെ ലക്ഷ്യമാക്കി ഞാന്‍ എന്റെ ഓഫര്‍ ക്രമീകരിച്ചു,'' അവര്‍ പറഞ്ഞു.
5. നിരാശ പ്രകടിപ്പിക്കരുത്
''ആമസോണ്‍ തുടക്കത്തില്‍ ഞാന്‍ മുന്നോട്ട് വെച്ച ഓഫര്‍ സമ്മതിച്ചില്ല. എന്നാല്‍ പരിഭ്രാന്തി കാണിക്കാതെ എന്റെ മൂല്യത്തെക്കുറിച്ച് അവരെ ഓര്‍മിപ്പിക്കുകയും നിശബ്ദത പാലിക്കുകയും ചെയ്തു. മിക്ക റിക്രൂട്ടര്‍മാരും തങ്ങളുടെ ഉദ്യോഗാര്‍ഥികളെ ആദ്യം തന്നെ തകര്‍ക്കാനാണ് ശ്രമിക്കുകയെന്ന് എനിക്ക് അറിയാമായിരുന്നു. എന്നാല്‍ 48 മണിക്കൂറിനുള്ളില്‍ ആമസോണ്‍ ഞാന്‍ ആവശ്യപ്പെട്ട സൈന്‍ ഓണ്‍ ബോണസും സ്റ്റോക്ക് പാക്കേജുമായി എന്റെ അടുക്കല്‍ തിരികെയെത്തി,'' മക് കോള്‍ പറഞ്ഞു.