TRENDING:

‘ഇഷ്ടം പോലെ കളിപ്പാട്ടം ഉണ്ട്’: സമ്മാനമായി കിട്ടിയ പണം വീടില്ലാത്തവർക്ക് നൽകി ഈ മിടുക്കി

Last Updated:

ആളുകളുടെ മുഖത്ത് പുഞ്ചിരിയുണ്ടാക്കുന്ന എന്ന ലക്ഷ്യമായിരുന്നു അമായക്ക്. തന്റെ മകളുടെ നന്മ കണ്ട് അത്ഭുതം കൂറിയിരിക്കുകയാണ് അമായയുടെ അമ്മ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നിങ്ങൾ കുട്ടികൾക്ക് സമ്മാനായി പണം നൽകുമ്പോൾ സാധാരണ അവർ മിഠായി, അല്ലെങ്കിൽ കളിപ്പാട്ടം വാങ്ങും എന്നാണ് നാം പ്രതീക്ഷിക്കാറ്. എന്നാൽ, ചില കുട്ടികൾ അവർക്കകത്തുള്ള അനുകമ്പ, സ്നേഹം ഒക്കെ പുറത്തെടുത്ത് നമ്മെ ശരിക്കും ആശ്ചര്യപ്പെടുത്തും. ഇംഗ്ലണ്ടുകാരിയായ ഒരു അഞ്ചു വയസ്സുകാരി തനിക്ക് സമ്മാനമായി ലഭിച്ച മുഴുവ൯ ടൂത്ത് ഫെയരി (കുട്ടികൾക്ക് പല്ലു കൊഴിയുന്ന സമയത്ത് ലഭിക്കുന്ന) പണവും പാവങ്ങൾക്ക് സമ്മാനമായി നൽകിയിരിക്കുകയാണ്.
advertisement

You may also like:വളർത്തു പട്ടിയുടെ പേരിൽ 36 കോടിയിലേറെ രൂപ; ഉടമയുടെ മരണത്തോടെ 'കോടീശ്വരിയായ' ലുലു എന്ന പട്ടി

ഹെഡ്ഫോർഡ്ഷെയറിലെ സ്റ്റിവനേജ്കാരിയായ അമായ തോംപണിനാണ് കഴിഞ്ഞ മാസം ആദ്യമായി പല്ല് കൊഴിയുമ്പോൾ നടത്തുന്ന ചടങ്ങിനിടെ 50 പൗണ്ട് അഥവാ ഏകദേശം 5000 രൂപ സമ്മാനമായി കിട്ടിയത്. കാശ് കിട്ടിയ ഉടനെ അടുത്ത ടോയ്സ്റ്റോറിലേക്കോ ഐസ്ക്രീം പാർലറിലേക്കോ ഓടുന്നതിന് പകരം വീടില്ലാത്തവർക്ക് നൽകാനുള്ള ബാഗുകൾ തയ്യാറാക്കുകയാണ് ഈ പെണ്‍കുട്ടി ചെയ്തത്. ആളുകളുടെ മുഖത്ത് പുഞ്ചിരിയുണ്ടാക്കുന്ന എന്ന ലക്ഷ്യമായിരുന്നു അമായക്ക്. തന്റെ മകളുടെ നന്മ കണ്ട് അത്ഭുതം കൂറിയിരിക്കുകയാണ് 34 കാരിയായ അമായയുടെ അമ്മ സമന്ത ഫീയഡ്. ഭക്ഷണവും, വീട്ടു സാധനങ്ങൾക്കും പുറയെ അമായയുടെ പെയ്ന്റിംഗും ഒരു കത്തുമുണ്ട് ഇവൾ തയ്യാറാക്കിയ ഇരുപത് ബാഗുകളിൽ.

advertisement

You May Also Like - Valentine’s Day| വാലന്റൈൻ ദിനത്തിൽ ഭാര്യയ്ക്ക് സ്വന്തം വൃക്ക ദാനം ചെയ്ത് ഭർത്താവ്

വീട്ടിലെ ഏക സന്തതിയായതു കൊണ്ട് മറ്റുള്ളവരേതിൽ നിന്ന് വ്യത്യസ്ഥമായി അൽപ്പം കൂടുതൽ പണം കിട്ടിയിരുന്നു അമായക്ക്. പാശ്ചാത്യ രാജ്യങ്ങളിലൊക്കെ ടൂത്ത് ഫെയരി ഗെയിം ഏറെ പ്രസിദ്ധമാണ്. പണത്തിന് പകരം ഒരു മാജികൽ ശക്തി തങ്ങളുടെ പല്ല് എടുത്തു കൊണ്ടു പോവുകയാണെന്ന് കുട്ടികളെ പറഞ്ഞു വിശ്വസിപ്പിക്കാറാണ് ചെയ്യുന്നത്. കുട്ടികളെ കരയിപ്പായിതിരിക്കാനുള്ള പോംവഴിയാണിത്. ഈ

advertisement

സമ്മാനപ്പൊതികൾ തയ്യാറാക്കിയെങ്കിലും തനിക്ക് കളിപ്പാട്ടങ്ങൾ വാങ്ങാനും പത്ത് പൗണ്ട് അമായ ബാക്കി വെച്ചിട്ടുണ്ട്. തെരുവുകളിൽ വീടില്ലാത്തവർക്ക് പണം നൽകുന്നത് കണ്ടാണ് അമായക്ക് ഇത്തരമൊരു ചിന്ത മനസ്സിൽ തെളിഞ്ഞത്.

You May Also Like- ഇതുവരെയുള്ളത് 11 കുഞ്ഞുങ്ങൾ; ഇനിയും നൂറ് കുട്ടികളെ കൂടി വേണമെന്ന് 23 കാരി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പേപ്പർ ബാഗുകൾ വാങ്ങി അതിൽ നിത്യോപയോഗ സാധനങ്ങളായ ഡിയോഡ്രന്റ്, ടൂത്ത്ബ്രഷ്, ഷാംപൂ, വൈപ്പ്, സാനിറ്റൈസർ, ഭക്ഷണവും നിറയ്ക്കുകയാരുന്നു അമായ. എന്തുകൊണ്ടാണ് തനിക്ക് കിട്ടിയ പത്ത് പൗണ്ടു കൂടി ചെലവാക്കാത്തത് എന്നു വിശദീകരിച്ച് കത്തും എഴുതിട്ടുണ്ട് അമായ. അമയയുടെ കത്തിനങ്ങനെ: എന്റെ രണ്ട് പല്ലുകൾ കൊഴിഞ്ഞു പോയി. ഭാഗ്യവശാൽ പല്ലു ദേവത വന്ന് എനിക്ക് കുറച്ച് പണം തന്നു. ആദ്യം തന്നെ സ്വന്തമായി ഒരുപാട് ടോയ്സുള്ള എനിക്ക് ആ പണം എന്തു ചെയ്യണമെന്നറിയില്ലായിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
‘ഇഷ്ടം പോലെ കളിപ്പാട്ടം ഉണ്ട്’: സമ്മാനമായി കിട്ടിയ പണം വീടില്ലാത്തവർക്ക് നൽകി ഈ മിടുക്കി
Open in App
Home
Video
Impact Shorts
Web Stories