എന്നാൽ ഇത്രയും കുറഞ്ഞ പണം ബാങ്കിൽനിന്ന് പിൻവലിക്കാൻ ആകില്ലെന്ന് ബാങ്കിലെ ജീവനക്കാരൻ ഫ്ലെമിംഗിനെ അറിയിച്ചു. പിന്നാലെ ജീവനക്കാരനെ ഭീഷണിപ്പെടുത്തുന്ന രീതിയിൽ മൈക്കൽ സംസാരിക്കുകയായിരുന്നു. 'ഞാൻ മറ്റുവാക്കുകള്‍ പറയണോ' എന്നും ഇയാൾ ആക്രോശിച്ചു. തുടർന്ന് സുരക്ഷയെ ഭയന്ന് ജീവനക്കാരൻ ഉടൻതന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
ബാങ്കിന്റെ ഉള്ളിൽ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ അറസ്റ്റിലാകും എന്ന് പ്രതീക്ഷിച്ചു തന്നെയാണ് ഇയാൾ ബാങ്കിൽ എത്തിയതെന്നും പോലീസ് പറയുന്നു. സാധാരണയായി ബാങ്കിൽ ആരെങ്കിലും കൊള്ളയടിക്കാൻ വന്നാൽ ജീവനക്കാർ ജീവ ഭയത്താൽ അവർ ആവശ്യപ്പെടുന്ന പണം നൽകി തിരികെ അയക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. ഇത് പ്രതീക്ഷിച്ചായിരുന്നു ഫ്ലെമിംഗ് ബാങ്കിൽ എത്തിയത്.
advertisement
ജീവനക്കാരൻ ഒരു സെന്റ് നൽകുമെന്നാണ് ഇയാൾ കരുതിയത്. മൈക്കൽ ആദ്യം സിറ്റിസൺസ് ഫസ്റ്റ് ബാങ്കിൽ പോയിരുന്നു. എന്നാല്‍ ബാങ്ക് അടച്ചിട്ടത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഇയാള്‍ ചേസ് ബാങ്കിലെത്തിയത്. അതേസമയം തോക്കുകളോ മറ്റ് ആയുധങ്ങളോ ഇയാളുടെ പക്കൽ ഉണ്ടായിരുന്നില്ല എന്നും പോലീസ് അറിയിച്ചു. നിലവിൽമൈക്കൽ സമ്മർ കൗണ്ടി ഡിറ്റൻഷൻ സെൻ്ററിൽ തടവിൽ കഴിയുകയാണ്.