TRENDING:

അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി

Last Updated:

നിലവില്‍ താന്‍ 65 പുരുഷന്മാരുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് യുവതി പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
യുകെയിലെ ബ്രിസ്റ്റോള്‍ സ്വദേശിയായ മുന്‍ അധ്യാപിക തന്റെ പഴയ ജോലി ഉപേക്ഷിച്ച് 'ഷുഗര്‍ ബേബി' എന്ന പ്രൊഫഷൻ തിരഞ്ഞെടുത്തിരിക്കുകയാണ് ഇപ്പോൾ. ആഢംബര ഹോട്ടലുകളില്‍ കോടീശ്വരന്മാരായ പുരുഷന്മാരോടൊപ്പം പണത്തിനും ആഢംബരത്തിനും വേണ്ടി കഴിയുന്നതിനെയാണ് 'ഷുഗര്‍ ബേബി' എന്ന് വിളിക്കുന്നത്.
News18
News18
advertisement

ഒരു കുട്ടിയുടെ അമ്മ കൂടിയായ കോണി കീറ്റ്‌സ് എന്ന യുവതി കുറഞ്ഞ ശമ്പളം കാരണമാണ് അധ്യാപക ജോലി ഉപേക്ഷിച്ചത്. അധ്യാപക ജോലി രാജിവെച്ചതിന് ശേഷം തുടക്കത്തില്‍ ഇവര്‍ ഒണ്‍ലി ഫാന്‍സിനായി വീഡിയോകള്‍ നിര്‍മിച്ചു നല്‍കിയിരുന്നു. 2021ലാണ് അവര്‍ പങ്കാളിയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയത്. തുടര്‍ന്ന് വൈകാരികമായ വേദനയുണ്ടാകുമെന്ന് ഭയന്ന് വീണ്ടും പ്രണയിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. പകരം ഷുഗര്‍ ബേബിയാകാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു.

നിലവില്‍ താന്‍ 65 പുരുഷന്മാരുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. മണിക്കൂറില്‍ 20,000 രൂപ മുതല്‍ 35,000 രൂപ വരെ സമ്പാദിക്കുന്നുണ്ട്. പ്രതിമാസം മൂന്ന് ലക്ഷം രൂപ വരെ സമ്പാദിക്കുകയാണ് താന്‍ ലക്ഷ്യമിടുന്നതെന്നും അവര്‍ പറഞ്ഞു.

advertisement

തന്റെ അടുത്തുവരുന്ന വിവാഹിതരായ പല ക്ലയന്റുകളും വീട്ടില്‍ ഏകാന്തത അനുഭവിക്കുന്നുണ്ടെന്ന് കീസ്റ്റ് പറഞ്ഞു. പലപ്പോഴും അവര്‍ക്ക് ഭാര്യമാരുമായി കിടപ്പുമുറി പങ്കിടാന്‍ കഴിയാറില്ലെന്നും ശാരീരികമായോ വൈകാരികമായോ ആയ ബന്ധങ്ങള്‍ ഇല്ലായെന്നും അവര്‍ വിശദീകരിച്ചു. അവരോട് ദയയോടെ സംസാരിക്കുന്ന, അവരെ വിലമതിക്കുന്നതായി തോന്നുന്ന, അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന ഒരാളെയാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും കീസ്റ്റ് പറഞ്ഞു.

ചിലപ്പോള്‍ തനിക്ക് ഇഷ്ടപ്പെടാത്ത പുരുഷന്മാരുമായി ബന്ധം സ്ഥാപിക്കേണ്ടി വന്നിട്ടുണ്ടെന്ന് പറഞ്ഞ അവര്‍ വീട്ടുവീഴ്ചകളോടെയാണെങ്കിലും ആഢംബരം നിറഞ്ഞ ഒരു ജീവിതശൈലി ആസ്വദിക്കാനുള്ള ഒരു മാര്‍ഗമായിട്ടാണ് ഈ ജോലിയെ കാണുന്നതെന്നും വ്യക്തമാക്കി.

advertisement

പണവും അധികാരവും ഒരു ബന്ധത്തില്‍ ആധിപത്യം സ്ഥാപിക്കുമ്പോള്‍ ബഹുമാനവും സമത്വവും അപ്രത്യക്ഷമാകുമെന്ന് റിലേഷന്‍ഷിപ്പ് വിദഗ്ധയായ ജിയോവാന സ്മിത്ത് മുന്നറിയിപ്പു നല്‍കുന്നു. തന്റെ ജോലിയില്‍ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് കീസ്റ്റ് ബോധവതിയാണ്. ഒരു ക്ലയൻറ് തന്നെ ഭീഷണിപ്പെടുത്തി സന്ദേശമയച്ചതിനെ കുറിച്ച് അവര്‍ വെളിപ്പെടുത്തി. വൈകാരികമായ അടുപ്പവും വേദനയും ഒഴിവാക്കാന്‍ താന്‍ ജാഗ്രത പാലിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ചില സമയങ്ങളില്‍ ജീവിതത്തില്‍ ഏകാന്തത അനുഭവിക്കാറുണ്ടെന്നും സാധാരണ ജീവിതം ആഗ്രഹിക്കാറുണ്ടെന്നും അവര്‍ തുറന്ന് പറഞ്ഞു. എന്നാല്‍, തന്റെ തൊഴിലില്‍ ദീര്‍ഘകാല ബന്ധങ്ങള്‍ സ്ഥാപിക്കുന്നത് ബുദ്ധിമുട്ടാണെന്നും അവര്‍ വിശ്വസിക്കുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഏറെ വെല്ലുവിളികള്‍ ഉണ്ടെങ്കിലും തന്റെ തിരഞ്ഞെടുപ്പില്‍ തനിക്ക് യാതൊരുവിധ ദുഃഖവുമില്ലെന്നും തന്റെ വഴി താന്‍ സ്വയം തിരഞ്ഞെടുത്തതാണെന്നും അവര്‍ പറഞ്ഞു. തന്റെ വരുമാനം കൊണ്ട് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറഞ്ഞ അവര്‍ താന്‍ ജോലി ചെയ്യുന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റുള്ളവരോട് ഈ തൊഴിൽ തിരഞ്ഞെടുത്തതിൽ ലജ്ജ തോന്നേണ്ടതില്ലെന്നും പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
Open in App
Home
Video
Impact Shorts
Web Stories