ഫ്രഞ്ച് നാച്യുറിസ്റ്റ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് ഈ കലാപ്രദര്‍ശനം സംഘടിപ്പിക്കുന്നത്. മാസത്തില്‍ ഒരു ദിവസമാണ് പ്രദര്‍ശനം. നാച്യുറിസ്റ്റ് പാരഡൈസ് എന്ന് പേരിട്ടിരിക്കുന്ന കലാപ്രദര്‍ശനത്തില്‍ ചിത്രങ്ങള്‍, സിനിമകള്‍, മാസികകള്‍, പെയിന്റിംഗുകള്‍, ശില്‍പ്പങ്ങള്‍ എന്നിവയടക്കം 600ലധികം കലാവസ്തുക്കളാണ് പ്രദര്‍ശിപ്പിക്കുന്നത്.
നാച്യുറിസ്റ്റ് പാരഡൈസ് പ്രദര്‍ശനം കാണാന്‍ മ്യൂസിയത്തിലെ ഗ്യാലറിയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് കാണികള്‍ പ്രത്യേകം തയ്യാറാക്കിയ മുറികളില്‍ പോയി വസ്ത്രമഴിക്കണം. സന്ദര്‍ശകര്‍ക്ക് പാദരക്ഷകള്‍ ധരിക്കാവുന്നതാണ്.
'' ശരീരങ്ങളെ ലൈംഗികവസ്തുക്കളായാണ് പൊതുവെ കാണുന്നത്. എന്നാല്‍ വളരെ സാധാരണമായി എല്ലാവരും നഗ്നരായി ഒരു സ്ഥലത്ത് ഒത്തുച്ചേരുന്ന ആശയം എനിക്ക് ഇഷ്ടമായി,'' എന്ന് പ്രദര്‍ശനം കാണാനെത്തിയ ജൂലി ബൗമാന്‍ എന്ന യുവതി പറഞ്ഞു.
advertisement
''ശരീരത്തിന്റെ സ്വീകാര്യത കൈവരിക്കാന്‍ ആളുകളെ സഹായിക്കുന്ന ഫലപ്രദമായ ഒരു ടൂളാണ് നഗ്നത. ഈ ആശയത്തെ യുക്തിപരമായി വിശദീകരിക്കാനാണ് ഞങ്ങള്‍ നിരന്തരം ശ്രമിക്കുന്നത്,'' അന്താരാഷ്ട്ര നാച്യുറിസ്റ്റ് ഫെഡറേഷന്‍ പ്രസിഡന്റ് സ്റ്റെഫാന്‍ ഡെഷെനെസ് പറഞ്ഞു.
പ്രകൃതിവാദം പിന്തുടരുന്നവര്‍ക്ക് പറ്റിയ ലോകത്തിലെ രാജ്യമാണ് ഫ്രാന്‍സ് എന്ന് അദ്ദേഹം പറഞ്ഞു. നാച്യുറിസ്റ്റ് വെക്കേഷനുകള്‍ക്കായി ഇരുപത് ലക്ഷത്തിലധികം സഞ്ചാരികളാണ് ഫ്രാന്‍സിലെത്തുന്നത്. അതില്‍ പകുതി പേരും ഫ്രാന്‍സിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നും ബാക്കിയുള്ളവര്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് എത്തുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്പില്‍ സ്വിറ്റ്‌സര്‍ലാന്റ് ഒഴികെ മറ്റൊരിടത്തും നാച്യുറിസം കൃത്യമായി പിന്തുടരുന്നില്ല. ഫ്രാന്‍സിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകൃതിവാദം പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്.