TRENDING:

'ഒന്നും പേടിക്കേണ്ട, എന്താവശ്യത്തിനും ഞാനുണ്ട്'; വാഹനാപകടത്തിൽ പരിക്കേറ്റ കലാകാരൻ മഹേഷ് കുഞ്ഞുമോന് ഗണേഷ് കുമാറിൻ്റെ വാക്ക്

Last Updated:

എത്ര വലിയ തുക ചെലവാകുന്ന ചികിത്സ ആണെങ്കിലും നമുക്ക് ചെയ്യാം, സാമ്പത്തികം ഓര്‍ത്ത് നിങ്ങള്‍ ബുദ്ധിമുട്ടേണ്ടെന്നും ഗണേഷ് പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
‘ഒന്നുകൊണ്ടും പേടിക്കേണ്ട, എന്ത് ആവശ്യത്തിനും ഞാനുണ്ട്. ഒരു ചേട്ടനോട് ചോദിക്കുന്നത് പോലെ എന്നോട് ചോദിക്കാം’  വാഹനാപകടത്തിൽ പരിക്കേറ്റ കലാകാരൻ മഹേഷ് കുഞ്ഞുമോനെ ചേർത്തുപിടിച്ച് എംഎൽഎ ഗണേഷ് കുമാറിൻ്റെ വാക്കുകളാണിത്. ‘ഞാന്‍ ഡോക്ടര്‍മാരോട് സംസാരിക്കുന്നുണ്ട്. എത്ര വലിയ തുക ചെലവാകുന്ന ചികിത്സ ആണെങ്കിലും നമുക്ക് ചെയ്യാം. സാമ്പത്തികം ഓര്‍ത്ത് നിങ്ങള്‍ ബുദ്ധിമുട്ടേണ്ട. അതെല്ലാം ഞാനേറ്റു’ മഹേഷിനെ ചേര്‍ത്തുപിടിച്ച് ഗണേഷ്കുമാര്‍ എംഎല്‍എ പറഞ്ഞു.
advertisement

വാഹനാപകടത്തില്‍ പരുക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന മഹേഷിനെ വീട്ടിലെത്തിയാണ് ഗണേഷ് കുമാർ കണ്ടത്. ചികിത്സയും ചെലവുകളും ചോദിച്ചറിഞ്ഞ ഗണേഷ് എല്ലാ പിന്തുണയും ഉറപ്പുകൊടുത്തു. തനിക്കു വേണ്ടി പ്രാർഥിച്ചവർക്ക് നന്ദി പറഞ്ഞു കൊണ്ടുള്ള വീഡിയോ കണ്ടശേഷമാണ് ഗണേഷ് മഹേഷിനെ കാണാനെത്തിയത്.നടന്‍ കൊല്ലം സുധിയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിലാണ് മഹേഷ് കുഞ്ഞുമോന് പരിക്കേറ്റത്.

എന്നാല്‍ വിശ്രമത്തിന് ശേഷം കലാരംഗത്തേക്ക് ശക്തമായി തന്നെ തിരിച്ച് വരുമെന്ന് മഹേഷ് കുഞ്ഞുമോന്‍ സമൂഹമാധ്യമത്തിൽ പങ്കുവെച്ച തന്റെ വീഡിയോയിലൂടെ പറഞ്ഞു.‘ഞാൻ തിരിച്ചു വരും, പ്രാർത്ഥനകൾക്കും സ്നേഹത്തിനും ഒരായിരം നന്ദി’ വീഡിയോ പങ്കുവച്ച് മഹേഷ് കുഞ്ഞുമോൻ കുറിച്ചു.ഒരുപാട് പേർ പ്രാർത്ഥിക്കുകയും ആഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്. അവരോടെല്ലാം ഞാന്‍ നന്ദി പറയുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കുറച്ചു നാളത്തേയ്‌ക്ക് ഞാൻ വേദിയിൽ കാണില്ല. റെസ്റ്റ് ആണ് വേണ്ടത്. ആരും അതിൽ വിഷമിക്കേണ്ട. പഴയതിനേക്കാളും ഊർജ്ജത്തോടെ ഞാൻ തിരിച്ചു വരും. അപ്പോഴും നിങ്ങളുടെ സ്‌നേഹവും പിന്തുണയും എനിക്ക് ഉണ്ടാവണം എന്നും മഹേഷ് പറഞ്ഞു. അപകടത്തില്‍ വായിലെ മുന്‍നിരയിലെ അടക്കം പല്ലുകള്‍ നഷ്ടമായിരുന്നു. മുഖത്തെ എല്ലുകള്‍ക്കും കൈക്കും പൊട്ടലുണ്ട്. മൂക്കിനേറ്റ ക്ഷതം ശബ്ദത്തേയും മാറ്റി മറിച്ചു. ഏറെ നാളത്തെ ആശുപത്രി വാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് താരം വീട്ടിലെത്തിയത്.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഒന്നും പേടിക്കേണ്ട, എന്താവശ്യത്തിനും ഞാനുണ്ട്'; വാഹനാപകടത്തിൽ പരിക്കേറ്റ കലാകാരൻ മഹേഷ് കുഞ്ഞുമോന് ഗണേഷ് കുമാറിൻ്റെ വാക്ക്
Open in App
Home
Video
Impact Shorts
Web Stories