യുവാവിന്റെ ആവശ്യങ്ങള്‍ ഇപ്പോള്‍ ട്വിറ്ററില്‍ വലിയ ചര്‍ച്ചക്ക് തുടക്കമിട്ടിരിക്കുകയാണ്. ചിലര്‍ യുവാവിന്റെ ആവശ്യങ്ങളെ അംഗീകരിച്ചപ്പോള്‍ മറ്റ് ചിലര്‍ ഇതിനെ കളിയാക്കിയും രംഗത്തെത്തിയിട്ടുണ്ട്.
ഇന്റേണ്‍ഷിപ്പിനായി ഒരു ഉദ്യോഗാര്‍ത്ഥിയെ അഭിമുഖം നടത്തിയപ്പോള്‍ ഉണ്ടായ അനുഭവം ഒരു ഉപയോക്താവ് ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. ‘ഞാന്‍ ഇന്ന് GenZ വിഭാഗത്തിൽ (1990-കളുടെ അവസാനത്തിനും 2010-കളുടെ തുടക്കത്തിനും ഇടയിൽ ജനിച്ചവർ) ഒരു ഇന്റേണിനെ ഇന്റര്‍വ്യൂ ചെയ്യുകയായിരുന്നു, വര്‍ക്ക്-ലൈഫ് ബാലന്‍സ് വേണമെന്നതിനാൽ 5 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യാന്‍ ഈ യുവാവ് തയാറല്ല. കൂടാതെ, 40000നും 50,000നും ഇടയിൽ സ്‌റ്റൈപെൻഡായും വേണം. ഭാവിയില്‍ അദ്ദേഹത്തിന് നല്ല ജോലി ലഭിക്കട്ടെ’ എന്നാണ് സമീര എന്ന ഉപഭോക്താവ് ട്വിറ്ററില്‍ പങ്കുവെച്ചത്.
Also read-അബദ്ധത്തില്‍ അമ്മായിയച്ഛനെ വിവാഹം കഴിച്ചു; യുവതിയുടെ വെളിപ്പെടുത്തല്‍ കേട്ട് പൊട്ടിച്ചിരിച്ച് സോഷ്യല്‍ മീഡിയ
സംഭവം വൈറലായതോടെ യുവാവിന്റെ ആവശ്യങ്ങളെ അംഗീകരിച്ചും നിരാകരിച്ചും നിരവധി പേര്‍ രംഗത്തെത്തി. ”അവന്‍ അവന്റെ ആവശ്യവും തുറന്ന് പറയുകയും അവന്റെ സമയവും വർക്ക് – ലൈഫ് ബാലൻസിനെയും വിലമതിക്കുകയും ചെയ്യുന്നത് വളരെ ഇഷ്ടമായി. ഒട്ടുമിക്ക ഇന്ത്യന്‍ ജീവനക്കാര്‍ക്കുമിടയില്‍ ഇങ്ങനെയൊരു ചിന്തയില്ല. ഇവിടെ ചിരിക്കാന്‍ ഒന്നുമില്ല.’എന്നാണ് ഒരു ഉപഭോക്താവ് പ്രതികരിച്ചത്.
‘കൊള്ളാം, നടക്കാത്ത കാര്യം ആവശ്യപ്പെടുന്നതില്‍ ഇതിനകം തന്നെ ഈ ഇന്റേണ്‍ പ്രാവീണ്യം നേടിയിട്ടുണ്ടല്ലോ? 5 മണിക്കൂര്‍ ജോലിക്ക് 40-50k പ്രതിഫലം നല്‍കുന്ന ഒരു സ്റ്റാര്‍ട്ടപ്പ് കണ്ടെത്താന്‍ നിങ്ങള്‍ക്ക് സാധിക്കട്ടെ.’ എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്.
പ്രൊഫഷണല്‍ രംഗത്തെ ചൂഷണങ്ങൾക്കെതിരെ ഉറച്ച നിലപാട് സ്വീകരിച്ച യുവാവിനെ പലരും അഭിനന്ദിക്കുകയും ചെയ്തു. കഴിവുണ്ടെങ്കില്‍ അവന് അുയോജ്യമായ അവസരം ലഭിക്കുമെന്ന് മറ്റ് ചിലര്‍ പറഞ്ഞു.