റെക്കോര്‍ഡ് നേടുന്നതിനായി പരിശീലകന്‍ തന്റെ 14 നായ്ക്കളായ എമ്മ, ഫിലോ, ഫിന്‍, സൈമണ്‍, സൂസി, മായ, ഉള്‍ഫ്, സ്‌പെക്ക്, ബിബി, കാറ്റി, ജെന്നിഫര്‍, എല്‍വിസ്, ചാര്‍ലി, കാതി എന്നിവരെയാണ് നിരനിരയായി നടക്കാൻ പരിശീലിപ്പിച്ചത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് വുള്‍ഫ്ഗാങ്ങിന്റെ നായ്ക്കള്‍ കോംഗ ലൈനില്‍ നില്‍ക്കുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
വോള്‍ഫ്ഗാംഗ് തന്റെ ഏറ്റവും വലിയ നായകളിലൊന്നിനെ തന്റെ കൈയില്‍ പിടിക്കാന്‍ ക്ഷണിക്കുന്നതും തുടര്‍ന്ന് അവയെ പിന്‍കാലുകളില്‍ നില്‍ക്കാന്‍ സഹായിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. അതിന് ശേഷം ലൈനില്‍ നില്‍ക്കുന്നതിനായി വലിയ നായയുടെ മുതുകില്‍ പിടിക്കാന്‍ അടുത്ത നായയോട് പറയുന്നുമുണ്ട്. കോച്ചിന്റെ നിര്‍ദേശം അനുസരിച്ച് ഓരോരുത്തരായി വരിവരിയായി വന്ന് കോംഗ ലൈന്‍ രൂപപ്പെടുത്തുകയാണ്.
അവസാന നായ ലൈനില്‍ എത്തുന്നത് വരെ ഇന്‍സ്ട്രക്ടര്‍ ഇവരെ സഹായിക്കുന്നുണ്ട്. പിന്നീട് അവരെ പിടിച്ചുകൊണ്ട് കോച്ച് നടക്കുന്നതും വീഡിയോയില്‍ കാണാം. ‘പുതിയ റെക്കോര്‍ഡ്: ഏറ്റവും കൂടുതല്‍ നായ്ക്കള്‍ കോംഗ ലൈനില്‍ – വുള്‍ഫ്ഗാംഗ് ലോവന്‍ബര്‍ഗറിന്റെ 14 നായക്കള്‍ (ജര്‍മ്മനി)’ എന്ന തലക്കെട്ടോട് കൂടിയാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ ഔദ്യോഗിക പേജ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. നിരവധി ആളുകളാണ് വീഡിയോ കണ്ടത്.
ഇതിന് മുമ്പ് വൂള്‍ഫ്ഗാങ്ങിന്റെ മകള്‍ അലക്‌സയും റെക്കോര്‍ഡ് നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മാസത്തിലാണ് അലക്‌സ ഈ റെക്കോര്‍ഡ് നേടിയത്. അച്ഛനും-മകളും തങ്ങളുടെ വളര്‍ത്തുമൃഗങ്ങളുടെ സഹായത്തോടെ ഒന്നിലധികം റെക്കോര്‍ഡുകള്‍ നേടിയിട്ടുണ്ട്.