TRENDING:

വയോധികയുടെ ഒസ്യത്ത്‌ കണ്ട്‌ ഞെട്ടി അയല്‍ക്കാര്‍; ഇഷ്ടദാനമായി നല്‍കിയത്‌ 55 കോടി രൂപയുടെ സ്വത്ത്

Last Updated:

2019ല്‍ 81ാം വയസില്‍ റെനറ്റും മരിച്ചു. എല്ലാവരും ഇവരെ മറന്നു തുടങ്ങിയ സമയത്താണ്‌ 2020 ഏപ്രിലില്‍ വാല്‍ഡോംസ്‌ ജില്ലാ ഭരണകൂടത്തിന്‌ ഒരു അറിയിപ്പ്‌ ലഭിക്കുന്നത്‌.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജര്‍മന്‍ നഗരമായ ഹെസ്സെയിലായിരുന്നു റെനറ്റ്‌ വെദെലും ഭര്‍ത്താവ്‌ ആല്‍ഫ്രഡ്‌ വെദലും 1975 മുതല്‍ ജീവിച്ചിരുന്നത്‌. ഷെയര്‍മാര്‍ക്കറ്റില്‍ കഴിവുതെളിയിച്ച ആല്‍ഫ്രഡ്‌ ആ മേഖലയിലെ ഒരു വിദഗ്‌ദനായിരുന്നു. 2014ല്‍ ആല്‍ഫ്രഡ്‌ മരിച്ചു. മക്കളില്ലാത്തതിനാല്‍ റെനറ്റ്‌ ഫ്രാങ്ക്‌ഫര്‍ട്ടിലെ നഴ്‌സിങ്‌ ഹോമിലേക്ക്‌ മാറി.
advertisement

2019ല്‍ 81ാം വയസില്‍ റെനറ്റും മരിച്ചു. എല്ലാവരും ഇവരെ മറന്നു തുടങ്ങിയ സമയത്താണ്‌ 2020 ഏപ്രിലില്‍ വാല്‍ഡോംസ്‌ ജില്ലാ ഭരണകൂടത്തിന്‌ ഒരു അറിയിപ്പ്‌ ലഭിക്കുന്നത്‌. നാട്ടുകാരുടെ ക്ഷേമത്തിനായി ഉപയോഗിക്കണമെന്ന ഉപാധിയോടെ 55 കോടി രൂപ വിലവരുന്ന ഷെയറുകളും വീടുകളും റെനറ്റ്‌ ഇഷ്ടദാമായി നല്‍കിയിട്ടുണ്ടെന്നായിരുന്നു അറിയിപ്പ്‌.

You may also like:സിദ്ധാർത്ഥ ആത്മഹത്യ ചെയ്തിട്ട് ഒരുവർഷം; ഭാര്യ മാളവിക ഹെഗ്ഡെ കഫേ കോഫി ഡേ സിഇഒ ആയി ചുമതലയേറ്റു

advertisement

ഇങ്ങനെയൊരു സംഭവമുണ്ടാവുമെന്ന്‌ വിശ്വസിക്കാനായില്ലെന്ന്‌ മേയര്‍ ബെന്‍ഡ്‌ ഹൈയിന്‍ പറഞ്ഞു. പ്രദേശത്തെ അടിസ്ഥാന സൗകര്യ വികസനത്തിനും കമ്മ്യൂണിറ്റി സൗകര്യങ്ങള്‍ക്കുമാണ്‌ സമ്പത്ത് ഉപയോഗിക്കേണ്ടതെന്ന്‌ ഒസ്യത്തിൽ പറയുന്നു.

You may also like:യൂട്യൂബ് ലൈവിന് വേണ്ടി കാമുകിയുടെ ജീവനെടുത്തു; കൊടും തണുപ്പിൽ അടിവസ്ത്രം മാത്രം ധരിപ്പിച്ച് വീഡിയോ

റെനറ്റിന്റേയും ഭർത്താവ് വെദെലിന്റേയും വിശാല മനസ്സ് അൽപ്പം വൈകിയാണെങ്കിലും തിരിച്ചറിഞ്ഞ ഭരണകൂടം ഇരുവരേയും മരണാനന്തരം ആദരിച്ച ഭരണകൂടം സ്വത്ത്‌ വകകള്‍ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുമെന്നും വ്യക്തമാക്കി.

advertisement

You may also like:ഒളിമ്പിക്സിൽ ഇനി ബ്രേക്ക്ഡാൻസും മത്സരയിനം; 2024 പാരീസ് ഒളിമ്പിക്സിൽ കാണാം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സൈക്കിള്‍ പാത, കെട്ടിടങ്ങള്‍, കിന്‍ഡര്‍ കാര്‍ട്ടന്‍, പൊതു നീന്തല്‍കുളം, പൊതുഗതാഗതം, കുട്ടികള്‍ക്കു വേണ്ട സൗകര്യങ്ങള്‍ എന്നിവക്കു വേണ്ടി പണം ചെലവാക്കണമെന്നാണ്‌ പ്രദേശവാസികളുടെ ആഗ്രഹം. ദമ്പതികളുടെ പേരില്‍ തന്നെയായിരിക്കണം ഈ പദ്ധതികളെന്നും നാട്ടുകാര്‍ പറയുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
വയോധികയുടെ ഒസ്യത്ത്‌ കണ്ട്‌ ഞെട്ടി അയല്‍ക്കാര്‍; ഇഷ്ടദാനമായി നല്‍കിയത്‌ 55 കോടി രൂപയുടെ സ്വത്ത്
Open in App
Home
Video
Impact Shorts
Web Stories