നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഒളിമ്പിക്സിൽ ഇനി ബ്രേക്ക്ഡാൻസും മത്സരയിനം; 2024 പാരീസ് ഒളിമ്പിക്സിൽ കാണാം

  ഒളിമ്പിക്സിൽ ഇനി ബ്രേക്ക്ഡാൻസും മത്സരയിനം; 2024 പാരീസ് ഒളിമ്പിക്സിൽ കാണാം

  ബ്രേക്ക്ഡാൻസ് പോലുള്ള മത്സര ഇനങ്ങൾ ഉൾപ്പെടുത്തുന്നതോടെ കാണികളുടെ പങ്കാളിത്തം കൂട്ടാമെന്നാണ് ഒളിമ്പിക് കമ്മിറ്റിയുടെ കണക്കുകൂട്ടൽ.

  AP Photo

  AP Photo

  • Share this:
   2024 ഒളിമ്പിക് ഗെയിംസിൽ ബ്രേക്ക് ഡാൻസും മത്സര ഇനമാകും. ബ്രേക്ക് ഡാൻസ് അടക്കം നാല് പുതിയ മത്സര ഇനങ്ങൾക്കാണ് പാരീസ് ഒളിമ്പിക്സിൽ പച്ചക്കൊടി കിട്ടിയിരിക്കുന്നത്. ബ്രേക്ക്ഡാൻസ് കൂടാതെ, സർഫിങ്, സ്കേറ്റ്ബോർഡിങ്, സ്പോർട്സ് ക്ലൈംബിങ് തുടങ്ങിയവയാണ് പുതിയ ഇനങ്ങളായി ഉൾപ്പെടുത്തിയിരിക്കുന്നത്.

   യുവാക്കളായ പ്രേക്ഷകരെ ആകർഷിക്കാനാണ് പുതിയ മത്സര ഇനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ബ്രേക്ക്ഡാൻസ് പോലുള്ള മത്സര ഇനങ്ങൾ ഉൾപ്പെടുത്തുന്നതോടെ കാണികളുടെ പങ്കാളിത്തം കൂട്ടാമെന്നാണ് ഒളിമ്പിക് കമ്മിറ്റിയുടെ കണക്കുകൂട്ടൽ.

   1970 കളിൽ യുഎസ്സിലാണ് ബ്രേക്ക്ഡാൻസിന്റെ ആരംഭം. ഹിപ് ഹോപ്‌ സംസ്ക്കാരത്തിന്റെ ഭാഗമായി അമേരിക്കയിലെ ആഫ്രോ അമേരിക്കൻ, ലാറ്റിനോ വംശജരായ ചെറുപ്പക്കാർ അവതരിപ്പിച്ചു തുടങ്ങിയ തെരുവ് നൃത്ത രീതിയാണിത്.

   You may also like:സിദ്ധാർത്ഥ ആത്മഹത്യ ചെയ്തിട്ട് ഒരുവർഷം; ഭാര്യ മാളവിക ഹെഗ്ഡെ കഫേ കോഫി ഡേ സിഇഒ ആയി ചുമതലയേറ്റു

   ബ്രേക്ക്ഡാൻസ് എന്നാണ് അറിയപ്പെടുന്നതെങ്കിലും ബി ബോയിംഗ് എന്നാണ് ഇതിന്റെ യഥാർത്ഥ പേര്. ബ്രേക്ക് ഡാൻസ് ചെയ്യുന്നവരെ ബി ബോയ്സ്(b-boys), ബി ഗേൾസ് b-girls), അല്ലെങ്കിൽ ബ്രേക്കേഴ്സ് എന്നാണ് വിളിക്കുക. ടോപ് റോക്ക്, ഡൗൺ റോക്ക്, പവർ മൂവ്സ്, ഫ്രീസ് തുടങ്ങി നാല് തരത്തിലുള്ള നീക്കങ്ങളാണ് ഈ നൃത്ത രീതിക്കുള്ളത്.

   ആദ്യ കാലങ്ങളിൽ ഹിപ് ഹോപ്‌ സംഗീതം മാത്രമേ ഇതിനു ഉപയോഗിച്ചിരുന്നുള്ളു. എന്നാൽ പിന്നീട് ഒരേ രീതിയിലുള്ള ഡ്രം ബീറ്റ് ഉള്ള പല മറ്റു സംഗീതശാഖ കളുടെകൂടെയും ഇത് അവതരിപ്പിച്ചു തുടങ്ങി. യുഎസ്സിൽ ആരംഭിച്ചതാണെങ്കിലും ഇന്ന് ലോകത്തെമ്പാടുമായി നിരവധി ആരാധകരും നർത്തകരും ഉള്ള നൃത്ത ഇനമാണ് ബ്രേക്ക്ഡാൻസ്.
   Published by:Naseeba TC
   First published:
   )}