കൂടാതെ പരീക്ഷയിൽ തോറ്റാൽ തന്റെ പഠനം നിർത്തുമെന്ന് വീട്ടുകാർ ഭീഷണിപ്പെടുത്തിയിരുന്നതായും പെൺകുട്ടി വെളിപ്പെടുത്തുന്നു. അതിനാൽ ഇത്തരം ഒരു സാഹചര്യത്തിൽ അധ്യാപകന്റെ ദയക്കായി അഭ്യർത്ഥിക്കുകയല്ലാതെ മറ്റൊരു മാർഗ്ഗമില്ല എന്നും പെൺകുട്ടി പറഞ്ഞു. പരീക്ഷാവേളയിൽ വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള പല അഭ്യർത്ഥനകളും ഉണ്ടാകാറുണ്ടെങ്കിലും ഈ സംഭവം വളരെ വൈകാരികമായി പലർക്കും അനുഭവപ്പെട്ടു.
പരീക്ഷ കാലയളവിൽ വിദ്യാർത്ഥികൾ നേരിടുന്ന സാധാരണമായ സമ്മർദ്ദത്തിനു പുറമേ വിവാഹമെന്ന മറ്റൊരു സമ്മർദ്ദം കൂടി പെൺകുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കുന്നതിന് ഉദാഹരണമാണ് ഇത്. അതേസമയം പരീക്ഷയുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ നിരവധി സംഭവങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്. ചിലത് വൈകാരികമായി മാറിയെങ്കിൽ മറ്റു ചിലതാകട്ടെ വളരെ രസകരമായതാണ്.
advertisement
ഒരുവിദ്യാർത്ഥി തന്റെ പരീക്ഷ ഉത്തര കടലാസിൽ എഴുതിയ ഉത്തരം കണ്ട് അധ്യാപകൻ അമ്പരന്നുപോയ സംഭവം നേരത്തെ റിപ്പോർട്ടു ചെയ്തിരുന്നു. മലിനീകരണം ഒഴിവാക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് 1991 ൽ പുറത്തിറങ്ങിയ സാജൻ എന്ന ചിത്രത്തിലെ ഒരു ഹിറ്റ് ബോളിവുഡ് ഗാനത്തിൻ്റെ വരികളാണ് വിദ്യാർത്ഥി ചോദ്യങ്ങൾക്കുള്ള ഉത്തരമായി എഴുതിയിരിക്കുന്നത്. ഈ പാട്ടിന്റെ മുഴുവൻ വരികളും വിദ്യാർഥി ഉത്തരമായി നൽകിയിട്ടുണ്ട്. ഈ ഉത്തരക്കടലാസിന്റെ ചിത്രവും സാമൂഹ്യമാധ്യമങ്ങളിൽ നേരത്തെ വൈറലായിരുന്നു.
.
'ഭാവിയിലെ ഐഎഎസ് ഓഫീസർ' തുടങ്ങി തമാശ രൂപേണ നിരവധി കമന്റുകളും ഈ പോസ്റ്റിന് താഴെ ആളുകൾ പങ്കുവയ്ക്കുന്നുണ്ട്. എങ്ങനെയെങ്കിലും ഒന്ന് ജയിക്കാനായി ഇത്തരത്തിൽ പല മാർഗങ്ങളാണ് വിദ്യാർത്ഥികൾ പരീക്ഷകളിൽ പ്രയോഗിക്കുന്നത്.