TRENDING:

ചെറിയപ്രായത്തില്‍ ദത്തെടുക്കപ്പെട്ട യുവതി തന്റെ സ്വന്തം അച്ഛനെ കണ്ടെത്തിയത് ഫെയ്‌സ്ബുക്കിലൂടെ

Last Updated:

2016ല്‍ തന്റെ വളര്‍ത്തമ്മയുടെ മരണ ശേഷം വീട് വൃത്തിയാക്കുമ്പോഴാണ് തന്റെ പേരുള്ള ജനന സര്‍ട്ടിഫിക്കറ്റ് കണ്ടെത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെറിയ പ്രായത്തില്‍ ദത്തെടുക്കപ്പെട്ട യുവതി തന്റെ സ്വന്തം അച്ഛനെ ഫെയ്‌സ്ബുക്കിലൂടെ കണ്ടെത്തി. ജോര്‍ജിയ സ്വദേശിയായ തമുന മുസെരിഡ്‌സെയാണ് തന്റെ സ്വന്തം പിതാവ് ഫെയ്‌സ്ബുക്കിലെ സുഹൃത്താണെന്ന് കണ്ടെത്തിയത്. 2016ല്‍ തന്റെ വളര്‍ത്തമ്മയുടെ മരണ ശേഷം വീട് വൃത്തിയാക്കുമ്പോഴാണ് തന്റെ പേരുള്ള ജനന സര്‍ട്ടിഫിക്കറ്റ് കണ്ടെത്തിയത്. എന്നാല്‍, അതില്‍ നല്‍കിയ ജനനത്തീയതി തെറ്റാണെന്ന് കണ്ടെത്തി. തുടര്‍ന്ന് തന്നെ ദത്തെടുത്തതാണോയെന്ന് 40 കാരിയായ അവര്‍ സംശയം പ്രകടിപ്പിക്കുകയായിരുന്നുവെന്ന് ബിബിസി റിപ്പോര്‍ട്ടു ചെയ്തു. മാധ്യമപ്രവര്‍ത്തകയായി ജോലി ചെയ്ത് വരികയാണ് മുസെരിഡ്സെ.
News18
News18
advertisement

തുടര്‍ന്ന് തന്റെ സ്വന്തം പിതാവിനെ കണ്ടെത്തുന്നതിന് അവര്‍ ഫെയ്‌സ്ബുക്കില്‍ ഒരു ഗ്രൂപ്പ് ഉണ്ടാക്കി. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം 1984ല്‍ സെപ്റ്റംബറില്‍ രഹസ്യമായി ഒരു കുട്ടിക്ക് ജന്മം നല്‍കിയ ജോര്‍ജിയ സ്വദേശിനിയെ അറിയാമെന്ന് അവകാശപ്പെട്ട് ഒരു സ്ത്രീ മുസെരിഡ്‌സെയ്ക്ക് ഒരു സന്ദേശം അയച്ചു. ആ സ്ത്രീയായിരിക്കും മുസെരിഡ്‌സെയുടെ അമ്മയെന്ന് വിശ്വസിച്ച അവര്‍ തന്റെ പേര് നല്‍കി. മുസെരിഡ്‌സെ ഉടന്‍ തന്നെ അവരെ ഓണ്‍ലൈനില്‍ തിരഞ്ഞെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അവരെ ആരെങ്കിലും അറിയുമോ എന്ന് തിരക്കി ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് ഇടാന്‍ മുസെരിഡ്സെ തീരുമാനിച്ചു.

advertisement

ഗര്‍ഭം മറച്ചുവെച്ച സ്ത്രീ തന്റെ ബന്ധുവാണെന്ന് വ്യക്തമാക്കി ഒരു സ്ത്രീ ഉടന്‍ തന്നെ പ്രതികരിച്ചു. പോസ്റ്റ് നീക്കംചെയ്യാന്‍ അവര്‍ മുസെരിഡ്‌സിനോട് ആവശ്യപ്പെട്ടു. എന്നാല്‍, ഡിഎന്‍എ ടെസ്റ്റ് ചെയ്യാന്‍ അവര്‍ സമ്മതിച്ചു. ഡിഎന്‍എ ടെസ്റ്റിന്റെ ഫലം അറിയാന്‍ കാത്തിരിക്കുമ്പോള്‍ തന്നെ മുസെരിഡ്‌സെ അമ്മയെ ഫോണ്‍ വിളിച്ചു. ''അവര്‍ നിലവിളിച്ചു. താന്‍ കുഞ്ഞിന് ജന്മം നല്‍കിയിട്ടില്ലെന്ന് അവര്‍ പറഞ്ഞു. എന്നോട് ഒന്നും ചെയ്യാന്‍ ആഗ്രഹിച്ചിട്ടില്ലെന്ന് അവര്‍ പറഞ്ഞു,'' മുസെരിഡ്‌സെ പറഞ്ഞു.

ഒരാഴ്ചയ്ക്ക് ശേഷം ഡിഎന്‍എ ഫലം വന്നു. മുസെരിഡ്‌സെയും ഫെയ്‌സ്ബുക്കില്‍ സംസാരിച്ച സ്ത്രീയും യഥാര്‍ത്ഥത്തില്‍ കസിന്‍മാരാണെന്ന സൂചന അതിലൂടെ ലഭിച്ചു. ഈ തെളിവുകള്‍ നിരത്തി തന്റെ അമ്മയോട് സത്യം അംഗീകരിക്കാനും പിതാവിന്റെ പേര് വെളിപ്പെടുത്താനും നിര്‍ദേശിച്ചു. തുടര്‍ന്ന് ഗുര്‍വന്‍ ഖോരവ എന്ന വ്യക്തിയാണ് തന്റെ പിതാവെന്ന് മുസെരിഡ്‌സെ തിരിച്ചറിഞ്ഞു.

advertisement

എന്നാല്‍, ഇനിയുള്ള കാര്യങ്ങളാണ് മുസെരിഡ്‌സെയെ ഞെട്ടിപ്പിച്ചത്. തന്റെ അച്ഛന്‍ ഫെയ്‌സ്ബുക്കില്‍ തന്നെ ഫോളോ ചെയ്യുന്നതായി കണ്ടെത്തി. കൂടാതെ, തന്റെ ഫ്രണ്ട് ലിസ്റ്റില്‍ ഉണ്ടായിരുന്നതായും അവര്‍ തിരിച്ചറിഞ്ഞു. ഇതിന് ശേഷം മുസെരിഡ്‌സെ 72 കാരനായ ഖോരവെയെ നേരിട്ട് കണ്ടു. അവര്‍ പരസ്പരം കെട്ടിപ്പിടിക്കുകയും പരസ്പരം നോക്കി ഒരു നിമിഷം പുഞ്ചിരിച്ച് നിന്നതായും ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിന് ശേഷം ഖോരവ തന്റെ ബന്ധുക്കളെ മുസെരിഡ്‌സെയ്ക്ക് പരിചയപ്പെടുത്തി. ഇരുവരും തമ്മില്‍ വളരെയധികം സാമ്യമുണ്ടെന്ന് കുടുംബാംഗങ്ങൾ സമ്മതിച്ചതായും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

advertisement

ഒരു പോളിഷ് ടിവി ചാനല്‍ മുസെരിഡ്‌സെയെക്കുറിച്ച് ഡോക്യുമെന്ററി ചിത്രീകരിച്ചിരുന്നു. അപ്പോള്‍ തന്റെ സ്വന്തം അമ്മയുമായി മുസെരിഡ്‌സെ സംസാരിച്ചിരുന്നു. അമ്മ തന്നെ ഉപേക്ഷിക്കുകയായിരുന്നുവെന്നും 40 വര്‍ഷത്തോളം അത് രഹസ്യമായി സൂക്ഷിക്കുകയായിരുന്നുവെന്നും അവര്‍ തിരിച്ചറിഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തന്റെ അച്ഛനും അമ്മയും തമ്മില്‍ വളരെ ചെറിയ കാലത്തെ പരിചയമേ ഉണ്ടായിരുന്നുള്ളൂവെന്ന് അവര്‍ മനസ്സിലാക്കി. നാണക്കേട് മൂലം അവളുടെ അമ്മ ഗര്‍ഭം മറച്ചുവയ്ക്കുകയായിരുന്നു.1984 സെപ്റ്റംബറില്‍ അവര്‍ ടിബിലിസിലേക്ക് പോയി. ശസ്ത്രക്രിയയ്ക്ക് പോകുന്നുവെന്നാണ് അവര്‍ ബന്ധുക്കളെ അറിയിച്ചത്. പകരം അവിടെ വെച്ച് മുസെരിഡ്‌സെയ്ക്ക് ജന്മം നല്‍കി. മകളെ ദത്തെടുക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടക്കുന്നത് വരെ അവര്‍ അവിടെ താമസിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ചെറിയപ്രായത്തില്‍ ദത്തെടുക്കപ്പെട്ട യുവതി തന്റെ സ്വന്തം അച്ഛനെ കണ്ടെത്തിയത് ഫെയ്‌സ്ബുക്കിലൂടെ
Open in App
Home
Video
Impact Shorts
Web Stories