വീഡിയോയില്‍, റേച്ചല്‍ പെണ്‍കുട്ടിയുടെ തലമുടി കാണിക്കുന്നുണ്ട്. നല്ല ഇടതൂര്‍ന്ന മുടിയാണ് പെണ്‍കുട്ടിയുടേത്. എന്നാല്‍ മുടിയുടെ കുറച്ച് ഭാഗം ഒരു വശത്തേക്ക് നീക്കുമ്പോള്‍ കാണുന്നത് ആയിരക്കണക്കിന് പേനുകളും ഈരുകളുമാണ് (lice eggs). ക്ലിപ്പിലെ മറ്റൊരു ഭാഗത്തില്‍ എണ്ണിയാലൊടുങ്ങാത്ത അത്ര പേന്‍ തലയോട്ടിയിലൂടെ ഓടി നടക്കുന്നത് കാണാം. എന്നാല്‍ കാഴ്ചക്കാരെ ഞെട്ടിപ്പിക്കുന്നത് ഇതൊന്നുമല്ല, ഈ പേനുകള്‍ക്കൊന്നും തലയില്‍ നിന്ന് തിരിയാൻ സ്ഥലമില്ല. ഇതോടെ പേനുകൾ പെണ്‍കുട്ടിയുടെ ജാക്കറ്റിലേക്കും കഴുത്തിലേക്കും കൈകളിലേക്കുമെല്ലാം ഇറങ്ങുകയും ഈ ഭാഗങ്ങളെല്ലാം പേന്‍ നിറഞ്ഞ് മൂടിയിരിക്കുന്നതും കാണാം.
advertisement
ഇത്രയും പേനുകളുള്ളപ്പോൾ സാധാരണ മുടി മൊത്തത്തിൽ വടിച്ചുകളയുകയാണ് പതിവ്. എന്നാല്‍ റേച്ചല്‍ മറ്റൊരു ചികിത്സയാണ് പെണ്‍കുട്ടിക്ക് നല്‍കിയത്. 9 മണിക്കൂര്‍ സമയമാണ് ഇതിനായി ചെലവഴിച്ചത്. തലയോട്ടിയില്‍ ഒരു കെമിക്കല്‍ തേച്ചുപിടിപ്പിച്ച് കുറച്ചുസമയത്തിന് ശേഷം ഒരു ചീപ്പ് ഉപയോഗിച്ച് തലമുടി ചീകുകയാണ് റേച്ചല്‍ വീഡിയോയില്‍ ചെയ്യുന്നത്. ഇങ്ങനെ ചീകിയെടുക്കുമ്പോള്‍ പേനും ഈരും എല്ലാം ജീവനില്ലാതെയാണ് ലഭിക്കുന്നത്. അങ്ങനെ ഓരോ ഘട്ടം ഘട്ടമായി പെണ്‍കുട്ടിയുടെ തലയിലെ പേനുകൾ മുഴുവൻ റേച്ചല്‍ നീക്കം ചെയ്യുന്നുണ്ട്.
മുമ്പും ഇത്തരത്തില്‍ പേന്‍ നീക്കം ചെയ്യുന്ന ഒരു വീഡിയോ റേച്ചല്‍ പങ്കുവെച്ചിരുന്നു. ഏഴ് വയസ്സുള്ള പെണ്‍കുട്ടി റേച്ചലിനെ കാണാനെത്തിയത് തല ഷാള്‍ കൊണ്ട് മൂടിയാണ്. അത്രയും രൂക്ഷമായിരുന്നു കുട്ടിയുടെ അവസ്ഥ. പേന്‍ കുട്ടിയുടെ കഴുത്തിലും പുറകിലും ഒട്ടിപിടിച്ചിരിക്കുന്നുണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു. മാസങ്ങളായി പേന്‍ ശല്യത്തിന് മറ്റ് ചികിത്സകള്‍ ചെയ്തിരുന്നുവെന്നാണ് കുട്ടിയുടെ രക്ഷിതാക്കള്‍ പറയുന്നത്.
പെണ്‍കുട്ടി മുടി ചീകിയിട്ട് തന്നെ മാസങ്ങളായി എന്നാണ് വീഡിയോയില്‍ നിന്ന് മനസിലാക്കുന്നത്. പേനിനെ കൊല്ലുന്നതിനായുള്ള ലായനി ഉപയോഗിച്ച് ചികിത്സിക്കാന്‍ കഴിയാത്ത വിധം തലയിൽ മുറിവുകള്‍ ഉണ്ടായിരുന്നു. അശ്രദ്ധ കൊണ്ടാണ് ഈ അവസ്ഥയിലെത്തിയതെന്നും റേച്ചല്‍ വീഡിയോയില്‍ പറയുന്നുണ്ട്. പേന്‍ ശല്യം നിസാരമായി കാണരുതെന്നും റേച്ചല്‍ പറയുന്നു.
പേന്‍ ഏത് പ്രായക്കാരിലും ഉണ്ടാകാം. എന്നാൽ അഞ്ച് മുതല്‍ പന്ത്രണ്ട് വരെ പ്രായമുള്ള കുട്ടികളിലാണ് കൂടുതലായും കാണുന്നത്. നീണ്ട ഇടതൂര്‍ന്ന മുടിയിഴകളില്‍ വളരാന്‍ നല്ല സാഹചര്യമായതിനാല്‍ പെണ്‍കുട്ടികളില്ലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്.