അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ഇദ്ദേഹം കമ്പനിയുടെ മൂല്യം വെളിപ്പെടുത്തിയത്. ലൈംഗിക വിഷയങ്ങളിൽ പൊതു സമൂഹത്തിലുള്ള ചില തെറ്റിദ്ധാരണകളെ തകർക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് റിതേഷ് അഭിമുഖത്തിൽ പറഞ്ഞു.
ലൈംഗികതയെ മനസ്സിലാക്കുന്ന കാര്യത്തിലും ചർച്ച ചെയ്യുന്ന കാര്യത്തിലുമെല്ലാം രാജ്യം ഏറെ പിന്നിലായതുകൊണ്ട് തന്നെ ഒരു ലൈംഗിക കളിപ്പാട്ട വിൽപ്പന കമ്പനി എന്ന് തന്റെ സംരംഭത്തെ പരസ്യമായി പറയാനാകില്ലെന്നും ഒരു വെല്‍നെസ് സ്റ്റാര്‍ട്ട് അപ്പ് എന്നാണ് കമ്പനിയെ വിശേഷിപ്പിക്കുന്നതെന്നും റിതേഷ് പറയുന്നു.
advertisement
സമ്മതം (Consent) എന്ന അർത്ഥം വരുന്ന ഹിന്ദി വാക്കാണ് മൻസൂരി. 2019 -2020 ലാണ് റിതേഷ് കമ്പനി ആരംഭിക്കുന്നത്. അന്നുവരെ സെക്‌സ് ടോയ്‌സ് വാങ്ങാന്‍ സ്ത്രീകള്‍ക്ക് വിശ്വാസ്യതയോടെ സമീപിക്കാന്‍ കഴിയുന്ന ഒരു സ്ഥാപനങ്ങളും ഉണ്ടായിരുന്നില്ലെന്നും റിതേഷ് പറയുന്നു.
നിലവിൽ 12 കോടി രൂപ മൂല്യമുള്ള കമ്പനിയിൽ തനിക്ക് 70 ശതമാനം ഓഹരികളുണ്ടെന്നും 10 മുതൽ 12 കോടി രൂപ വരെയാണ് തന്റെ ആകെ ആസ്തിയെന്നും റിതേഷ് പറയുന്നു. പോർസെലിയ എന്ന വെൽനസ്സ് കമ്പനിയുടെ സ്ഥാപകൻ കൂടിയായ റിതേഷ് വർഷം 40 ലക്ഷത്തോളം രൂപ ചെലവാക്കുന്നുണ്ടെന്ന് മറ്റൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ലൈംഗികതയെക്കുറിച്ചുള്ള തെറ്റിദ്ധാരണകളെയും അത്തരം വിഷയങ്ങളിന്മേൽ പൊതു സമൂഹത്തിനുള്ള കാഴ്ചപ്പാടുകളെയും മാറ്റുകയുമാണ് തന്റെ ലക്ഷ്യമെന്ന് റിതേഷ് ലിങ്ക്ഡ്ഇൻ അക്കൗണ്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. സമൂഹത്തിൽ നില നിൽക്കുന്ന ലിംഗഭേദം, പുരുഷാധിപത്യം, സ്ത്രീകൾക്ക് പ്രാതിനിധ്യം ലഭിക്കാത്ത അവസ്ഥ എന്നിവ പോലെ തന്നെ പ്രധാനമാണ് ലൈംഗിക വിഷയങ്ങളെന്നും റിതേഷ് കൂട്ടിച്ചേർത്തു.