‘ഫിലിപ്പിനോ സ്റ്റാർ എൻഗയോൺ ഡിജിറ്റൽ’ എന്ന ഫെയ്‌സ്ബുക്ക് പേജിൽ ഫിലിപ്പീൻസ് നിവാസിയായ മെഗ് ഗാബെസ്റ്റ് എന്ന സ്ത്രീയാണ് തന്റെ നായയെക്കുറിച്ചുള്ള കഥ പങ്കുവച്ചത്. പോസ്റ്റ് ചെയ്തതു മുതൽ ഇത് ഇന്റർനെറ്റിൽ വൈറലാണ്. “ഗോൾഡൻ റിട്രീവറിൽ നിന്ന് ഗോൾഡൻ റിസീവറിലേയ്ക്ക്” എന്നാണ് ഈ പോസ്റ്റിന്റെ അടിക്കുറിപ്പ്. മാർവി എന്ന ഗോൾഡൻ റിട്രീവർ നായ വീട്ടിലെത്തിയ പാഴ്സൽ സ്വീകരിച്ച ഫോട്ടോയാണ് മെഗ് പങ്കിട്ടത്.
advertisement
പോസ്റ്റിൽ മെഗ് ഇങ്ങനെ കുറിച്ചു. “ഇന്നലെയാണ് ഇത് സംഭവിച്ചത്. ഉച്ചകഴിഞ്ഞ് ഞാൻ സാധാരണയായി ജോലിസ്ഥലത്താണ്. വീട്ടിലുണ്ടാകാറുള്ള എന്റെ കാമുകൻ മുകളിലത്തെ നിലയിലിരുന്നാണ് ജോലി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഓർഡർ ചെയ്ത സാധനം വീട്ടിൽ എത്തിയപ്പോൾ താഴെ ആരും ഇല്ലായിരുന്നു. അതിനാൽ ഡെലിവറി ചെയ്തയാൾ അത് മാർവിയുടെ കൈയിൽ കൊടുത്തു. ഭാഗ്യം കൊണ്ട് മാർവി അത് നശിപ്പിച്ചില്ല. അത് സുരക്ഷിതമായി തന്നെ ഒരിടത്ത് വച്ചിരുന്നു. എന്നാൽ ഡെലിവറി ചെയ്ത സാധനം എവിടെയാണെന്ന് ആദ്യം ഞാൻ കണ്ടിരുന്നില്ല. എന്നാൽ അത് കണ്ടെത്തിയപ്പോൾ എനിയ്ക്ക് വളരെ സന്തോഷം തോന്നി. മാർവിയുടെ പക്കൽ ഡെലിവറി പാക്കേജ് നൽകിയത് നന്നായി ”പോസ്റ്റിൽ മെഗ് കുറിച്ചു.
ബുദ്ധിയിൽ ബോർഡർ കോളി, പൂഡിൽ, ജർമ്മൻ ഷെപ്പേർഡ് എന്നിവയ്ക്ക് തൊട്ടുപിന്നിലുള്ള ഇനമാണ് ഗോൾഡൻ റിട്രീവർ. ഇവയ്ക്ക് 2 മുതൽ 2.5 വയസ് പ്രായമുള്ള കുട്ടികളുടെ വൈജ്ഞാനിക കഴിവുണ്ടാകും. 165-ലധികം വാക്കുകൾ പഠിക്കാനും മനുഷ്യവികാരങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാനും ഇവയ്ക്ക് സാധിക്കും. കാണാൻ വളരെ ഭംഗിയുള്ള ഈ നായ്ക്കുട്ടികൾ വളരെ അനുസരണയുള്ളവരുമാണ്. ഇൻറർനെറ്റിൽ ഗോൾഡൻ റിട്രീവറുകളുടെ നിരവധി വീഡിയോകൾ വൈറലായിട്ടുണ്ട്.
Also read-Tamannaah | മമ്മൂട്ടിയും മോഹന്‍ലാലും അല്ല തമന്നയുടെ പ്രിയപ്പെട്ട മലയാള താരങ്ങള്‍ ഇവരാണ്
ആളുകൾ ഇപ്പോൾ കൂടുതൽ ഡിജിറ്റൽ ഷോപ്പിംഗിലേയ്ക്ക് മാറുന്ന കാലമാണ്. എന്നാൽ ഓർഡർ ചെയ്ത സാധനം ചിലപ്പോൾ നേരത്തെ എത്തുകയോ അല്ലെങ്കിൽ സാധനം വീട്ടിൽ എത്തുന്ന സമയത്ത് വീട്ടിൽ ആളില്ലാതിരിക്കുകയോ ഒക്കെ ചെയ്യാം. ഓൺലൈൻ ഷോപ്പിംഗിന് അതിന്റേതായ ചില വെല്ലുവിളികളുണ്ട്. ഓർഡറുകൾ ഡെലിവർ ചെയ്യുന്നത് മുതൽ അവ ശരിയായ ഉപഭോക്താവിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കുന്നത് വരെ ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ട്. ഇതിലെ പ്രധാന ആശങ്ക ശരിയായ സമയത്ത് ഉൽപ്പന്നം വീട്ടിലെത്തുന്നുണ്ടോ എന്നതാണ്.