TRENDING:

ജോലിയില്‍ സമ്മർദ്ദം ആണോ? ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയുടെ പോംവഴി ഇങ്ങനെ

Last Updated:

2004-ല്‍ പ്രൊഡക്ട് മാനേജര്‍ ആയാണ് പിച്ചൈ ഗൂഗിളില്‍ ജോലി ആരംഭിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികളില്‍ ഒന്നിനെ മുന്നോട്ടു കൊണ്ടുപോകുക അത്ര സമ്മര്‍ദ്ദരഹിതമായ ജോലിയല്ല. ഗൂഗിളിന്റെയും ആല്‍ഫബെറ്റിന്റെയും സിഇഒ ആയ സുന്ദര്‍ പിച്ചൈയെ സംബന്ധിച്ച് എല്ലാ ദിവസവും വലിയ തീരുമാനങ്ങളെടുക്കുകയും നിരന്തരമായ സമ്മര്‍ദ്ദം നേരിടേണ്ടതായും വരുന്നു. എന്നാല്‍ വര്‍ഷങ്ങളുടെ ദിനചര്യയില്‍ അദ്ദേഹം എപ്പോഴും ശാന്തനായിരിക്കാന്‍ ശീലിച്ചിരിക്കുന്നു. തീരുമാനങ്ങളിൽ ഉറച്ചുനില്‍ക്കാനും വ്യക്തതയോടെ കാര്യങ്ങള്‍ നയിക്കാനും രണ്ട് മന്ത്രങ്ങളാണ് താന്‍ പിന്തുടരുതെന്ന് സുന്ദര്‍ പിച്ചൈ പറയുന്നു.
2015 ലാണ് സുന്ദർ പിച്ചൈ ഗൂഗിളിന്റെ സിഇഒ ആയി ചുമതലയേറ്റത്.
2015 ലാണ് സുന്ദർ പിച്ചൈ ഗൂഗിളിന്റെ സിഇഒ ആയി ചുമതലയേറ്റത്.
advertisement

2022-ല്‍ സ്റ്റാന്‍ഫോര്‍ഡ് ബിസിനസ് സ്‌കൂളില്‍ സംസാരിക്കുമ്പോള്‍ ഈ മനോഭാവം നേതൃത്വത്തോടുള്ള തന്റെ സമീപനത്തെ എങ്ങനെ രൂപപ്പെടുത്തിയെന്ന് പിച്ചൈ വെളിപ്പെടുത്തി. സമ്മർദ്ദം കുറയ്ക്കാൻ അദ്ദേഹം സ്വീകരിച്ചിട്ടുള്ള രണ്ട് മനോഭാവങ്ങളിലൊന്ന്: തീരുമാനം എടുക്കുക എന്നതാണ് നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന പ്രധാന കാര്യം. നിങ്ങള്‍ ഒരു കെട്ട് തകര്‍ക്കുകയാണ്. ഇത് സ്ഥാപനത്തെ മുന്നോട്ട് നയിക്കുമെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. ഇനി രണ്ടാമത്തേത്- നിങ്ങള്‍ എടുത്ത തീരുമാനങ്ങളില്‍ ഭൂരിഭാഗവും നിസ്സാരമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നതായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു തീരുമാനം തല്‍ക്ഷണം എടുക്കുന്നതിന് മുമ്പ് അത് വളരെ ദുഷ്‌കരമായി തോന്നുമെങ്കിലും വിചാരിച്ചത്ര പ്രത്യാഘാതം അതുണ്ടാക്കില്ലെന്ന് പിന്നീട് മനസ്സിലാക്കാനാകുമെന്നാണ് പിച്ചൈയുടെ അഭിപ്രായം. പരിണിതഫലങ്ങള്‍ ഉണ്ടാക്കുന്ന തീരുമാനങ്ങള്‍ വളരെ കുറവാണെന്നും മുന്‍വിധി നേതൃത്വത്തിന്റെ വലിയൊരു ഭാഗമാണെന്നും അദ്ദേഹം പറയുന്നു.

advertisement

തന്റെ ഈ പ്രായേഗിക മനോഭാവത്തിന് പിച്ചൈ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തിന്റെ മെന്റര്‍ ആയിരുന്ന ബില്‍ കാംബെല്ലിനോടാണ്. ഇന്റ്യൂട്ട് മുന്‍ സിഇഒ ആയിരുന്ന ബില്‍ കാംബെൽ പിച്ചൈ സ്റ്റാന്‍ഫോര്‍ഡില്‍ പഠിക്കുന്ന സമയത്ത് പലപ്പോഴും അദ്ദേഹത്തെ അന്വേഷിക്കുമായിരുന്നു. എല്ലാ ആഴ്ചയിലും കാംബെല്‍ പിച്ചൈയെ കാണും. ഓരോ കൂടിക്കാഴ്ച്ചയ്ക്കിടയിലും ഈ ആഴ്ച എന്ത് നിയന്ത്രണമാണ് നിങ്ങള്‍ തകര്‍ത്തതെന്ന് പിച്ചൈയോട് അദ്ദേഹം തിരക്കും. കടുത്ത തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ആത്മവിശ്വാസം പുലര്‍ത്താനും പ്രതിസന്ധി ഘട്ടങ്ങളില്‍ നിന്ന് ശരിയായ ദിശയിലേക്ക് പോകാനും ഇത് തന്നെ സഹായിച്ചുവെന്നും എപ്പോഴും അദ്ദേഹം നല്‍കിയ മനോഭാവം തന്നിൽ ഉറച്ചുനില്‍ക്കുമെന്നും പിച്ചൈ പറഞ്ഞു.

advertisement

2004-ല്‍ പ്രൊഡക്ട് മാനേജര്‍ ആയാണ് പിച്ചൈ ഗൂഗിളില്‍ എത്തിയത്. തുടര്‍ന്ന് ഉയര്‍ന്ന പദവികളിലേക്ക് ഉയര്‍ന്നുവന്നു. 2015-ല്‍ ഗൂഗിളിന്റെ സിഇഒ ആയി അദ്ദേഹം ചുമതലയേറ്റു. പിന്നീട് ഇതുവരെ നിരവധി വഴിത്തിരിവുകളിലൂടെ അദ്ദേഹം കമ്പനിയെ നയിച്ചു. നിങ്ങള്‍ കമ്പനിയില്‍ ഉന്നത പദവിയില്‍ ഇരിക്കുമ്പോള്‍ തീരുമാനങ്ങള്‍ എളുപ്പമുള്ളതായിരിക്കില്ലെന്നാണ് സുന്ദര്‍ പിച്ചൈ പറയുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ മനോഭാവം തീരുമാനങ്ങളിൽ ഉറച്ചുനില്‍ക്കാന്‍ അദ്ദേഹത്തെ സഹായിച്ചു.

പുറത്തുനിന്നു നോക്കുമ്പോള്‍ ജോലി ഭാരം കൂടുതലായി തോന്നിയേക്കും. എന്നാല്‍ കമ്പനിയെ മുന്നോട്ട് നയിക്കാന്‍ സഹായിക്കുന്ന കഴിവുകള്‍ അതിനെ വിലമതിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കമ്പനിയെ നിങ്ങള്‍ സഹായിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്. അപ്പോള്‍ കാര്യങ്ങള്‍ കുറച്ചുകൂടി രസകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഏത് തരം നേതൃത്വമാണ് തന്റെ പിന്‍ഗാമിയായി വരേണ്ടത് എന്നതിനെ കുറിച്ച് അടുത്തിടെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ഒരു ടെക് കോണ്‍ഫറന്‍സില്‍ പിച്ചൈ സംസാരിച്ചു. പിന്‍ഗാമിയെ കുറിച്ചോ സ്ഥാനമൊഴിയുന്നതിനെ കുറിച്ചോ അദ്ദേഹം സൂചന ഒന്നും നല്‍കിയില്ലെങ്കിലും ഗൂഗിളിനെ നയിക്കുന്നതിന്റെ ഭാരവും ഉത്തരവാദിത്തവും അടുത്ത സിഇഒ ആഴത്തില്‍ മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ജോലിയില്‍ സമ്മർദ്ദം ആണോ? ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയുടെ പോംവഴി ഇങ്ങനെ
Open in App
Home
Video
Impact Shorts
Web Stories