സമൂഹത്തിന് ഗുണകരമായ ഒരു ബിസിനസ് ചെയ്യണം എന്നായിരുന്നു ആഗ്രഹം. മാർക്കറ്റിൽ ലഭ്യമാകുന്ന മായം ചേർത്ത തേൻ മനുഷ്യന്റെ ആരോഗ്യത്തിന് ധാരാളം പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്ന് മനസിലാക്കിയതിന് ശേഷമാണ് തേൻ ബിസിനസ് തന്നെ തുടങ്ങാം എന്ന് പ്രദിക്ക് ഉറപ്പിച്ചത്. പ്രകൃതിയുടെയും മനുഷ്യന്റെയും എല്ലാ നിലനിൽപ്പിന് തേനീച്ചകൾ ആവശ്യമാണെന്ന അറിവും ഇത്തരം ഒരു ബിസിനസ് തെരഞ്ഞെടുക്കാൻ കാരണമായി അദ്ദേഹം പറയുന്നു. പ്രകൃതിയിൽ പരാഗണം നടക്കാൻ തേനീച്ചകൾ ആവശ്യമാണെന്നും തേൻ ബിസിനസിലൂടെ തേനീച്ചകളുടെ സംരക്ഷണവും സാധ്യമാകും എന്നും പ്രദിക്ക് വിശദീകരിക്കുന്നു.
advertisement
Also Read 'ഒരു രാജ്യദ്രോഹ കുറ്റവും ചെയ്തിട്ടില്ല; എന്റെ എഫ് ബി പേജ് കാണാനില്ല': നടൻ സന്തോഷ് കീഴാറ്റൂർ
2019 ഡിസംബറിലാണ് ബീ ബെയ്സ് പ്രൈവെറ്റ് ലിമിറ്റഡ് എന്ന കമ്പനി പ്രദിക്ക് ആരംഭിക്കുന്നത്. 15 ലക്ഷം മുടക്കി 300 തേനീച്ച കൂടുകൾ വാങ്ങുകയാണ് ആദ്യമായി ചെയ്തത്. ഒരു വർഷത്തിനുളളിൽ ടൺ കണക്കിന് തേൻ വിറ്റ സംരഭം 15 ലക്ഷം വരുമാനം നേടി. 2021 അവസാനത്തോടെ 50 ലക്ഷം വരുമാനത്തിലേക്ക് എത്താനാണ് പ്രദിക്ക് തയ്യാറെടുക്കുന്നത്. രണ്ടാഴ്ച്ച കൂടുമ്പോൾ വിളവെടുക്കുന്ന ഓരോ ബാച്ചിൽ നിന്നും 6 ലക്ഷം രൂപ വരെ നേടാനാകുമെന്ന് പ്രദിക്ക് പറയുന്നു.
Also Read പ്രേതമോ, അന്യഗ്രഹ ജീവിയോ? ഈ കാഴ്ച വിദേശത്തേതല്ല; വീഡിയോ വൈറൽ
മറ്റ് കർഷകരുമായി ചേർന്നാണ് തേനീച്ച വളർത്തലിന് ആവശ്യമായ സ്ഥലം കണ്ടെത്തുന്നത്. ഇവിടെ സ്ഥാപിക്കുന്ന തേനീച്ച പെട്ടിയിൽ നിന്നും തേൻ ശേഖരിച്ച ശേഷം കർഷകർക്ക് പ്രദിക്ക് കമ്മീഷൻ നൽകുന്നു. ഒരു ടണ്ണോളം തേനാണ് കഴിഞ്ഞ 3 മാസത്തിനുള്ളിൽ പ്രദിക്കിന്റെ ബി ബെയ്സ് എന്ന കമ്പനി ഉത്പാദിപ്പിച്ചത്.
Also Read വിവാഹച്ചടങ്ങിനിടെ വധു മരിച്ചു; അതേ വേദിയിൽ വധുവിന്റെ സഹോദരിയെ വിവാഹം ചെയ്ത് വരന്‍
കോവിഡ് പ്രതിസന്ധി പ്രദിക്കിൻ്റെ സംരഭത്തെയും ബാധിച്ചു. റീ ടെയിൽ ഷോപ്പുകളിലൂടെയുള്ള വിൽപ്പന കുറഞ്ഞതോടെ സേഷ്യൽ മീഡിയ വഴി പുതിയ വഴികൾ തേടുകയാണ് ഇദ്ദേഹം. ബീ ബെയ്സ് എന്ന പേരിൽ വിവിധ സോഷ്യൽ മീഡിയകളിലൂടെ ഇന്ന് കച്ചവടം നടക്കുന്നുണ്ട്.
11 ഫ്ലേവറുകളിലാണ് ബീ ബെയ്സ് തേൻ വിപണിയിൽ എത്തിക്കുന്നത്. ഇഞ്ചി, നാരങ്ങ, മുരിങ്ങ,യൂക്കാലിപ്സ്, കുങ്കുമം, പെരുഞ്ചീരകം തുടങ്ങിയവയാണ് ഫ്ലേവറുകൾ. 600 രൂപ മുതൽ 900 രൂപ വരെയാണ് ഒരു കിലോ തേനിൻ്റെ വില. ഫ്ലേവറുകൾക്ക് അനുസരിച്ചാണ് വില മാറുന്നത്.