TRENDING:

'കാനിലെ വെള്ളി വെളിച്ചത്തിൽ ഭ്രമിച്ച് സ്ഥിര ബുദ്ധി നഷ്ടപ്പെട്ടു': കനി കുസൃതിക്കെതിരെ ഹരീഷ് പേരടി

Last Updated:

രാഷ്ട്രിയം പണവും പ്രശ്സതിയും നിറക്കാനുള്ള ഒരു തണ്ണീർമത്തൻ സഞ്ചിയല്ലെന്നും ഹരീഷ് പേരടി പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
‘ബിരിയാണി’ സിനിമയുമായി ബന്ധപ്പെട്ട് നടി കനി കുസൃതിയുടെ പ്രസ്താവനയില്‍ പ്രതികരിച്ച് ഹരീഷ് പേരടി. കൈയ്യില്‍ പണമില്ലാത്തതു കൊണ്ട്, കാശിന് വേണ്ടിയാണ് ബിരിയാണിയില്‍ അഭിനയിച്ചത് എന്ന കനിയുടെ പ്രസ്താവനയെ ചോദ്യം ചെയ്തു കൊണ്ടാണ് ഹരീഷ് പേരടിയുടെ കുറിപ്പ്. കാനിലെ വെള്ളി വെളിച്ചത്തിൽ ഭ്രമിച്ച് സ്ഥിര ബുദ്ധി നഷ്ടപ്പെട്ട് ‘ബിരിയാണി’ എന്ന നല്ല സിനിമയേയും സംസ്ഥാന അവാർഡിനെയും കുപ്പ തൊട്ടിയിൽ തള്ളിയ അവസ്ഥയായി ഇപ്പോഴെന്നും പേരടി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
advertisement

ഫേസ്ബുക്ക് പോസ്റ്റിൻരെ പൂര്‍ണ രൂപം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

രാഷ്ട്രിയമായ അഭിപ്രായ വിത്യാസമുണ്ടെങ്കിലും ജീവിക്കാൻ വേണ്ടി "ബിരിയാണി" എന്ന സിനിമ ചെയ്യതു എന്ന കനിയുടെ പ്രസ്താവനയുടെ സത്യസന്ധതയെ നൂറല്ല നുറ്റിയൊന്നു ശതമാനവും ഉൾക്കൊള്ളുന്നു..പക്ഷെ രാഷ്ട്രീയ അഭിപ്രായ വിത്യാസമുള്ള ബിരിയാണി എന്ന സിനിമയുടെ പേരിൽ നല്ല നടിക്കുള്ള സംസ്ഥാന അവാർഡ് ഏറ്റുവാങ്ങിയത് ഏത് രാഷ്ട്രീയത്തിന്റെ പേരിലായിരുന്നു?..കടുത്ത രാഷ്ട്രിയമായ അഭിപ്രായ വിത്യാസമുള്ള ആ സിനിമയുടെ അവാർഡ് വേണ്ടന്ന് വെക്കലായിരുന്നു യഥാർത്ഥ രാഷ്ട്രീയം..അഥവാ രാഷ്ട്രീയ ബോധം..അതല്ല നല്ല നടിക്കുള്ള സംസ്ഥാന അവാർഡിന്റെ തുകയാണ് കനിയെ ആകർഷിച്ചതെങ്കിൽ അത് തുറന്ന് പറയണമായിരുന്നു...ഇതിപ്പോൾ കാനിലെ വെള്ളി വെളിച്ചത്തിൽ ഭ്രമിച്ച് സ്ഥിരബുദ്ധി നഷ്ടപ്പെട്ട് ബിരിയാണി എന്ന നല്ല സിനിമയേയും സംസ്ഥാന അവാർഡിനേയും കുപ്പതൊട്ടിയിൽ തള്ളിയതുപോലെയായി..നീതി ബോധമുള്ള മനുഷ്യരും ഇൻഡ്യൻ ഭരണഘടനയും അന്തസ്സോടെ അഭിമാനത്തോടെ ഉപയോഗിക്കുന്ന വാക്കാണ് രാഷ്ട്രീയം..അല്ലാതെ രാഷ്ട്രിയം പണവും പ്രശ്സതിയും നിറക്കാനുള്ള ഒരു തണ്ണീർമത്തൻ സഞ്ചിയല്ല..ആശംസകൾ..

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'കാനിലെ വെള്ളി വെളിച്ചത്തിൽ ഭ്രമിച്ച് സ്ഥിര ബുദ്ധി നഷ്ടപ്പെട്ടു': കനി കുസൃതിക്കെതിരെ ഹരീഷ് പേരടി
Open in App
Home
Video
Impact Shorts
Web Stories