22 അടി നീളമുള്ള അന്തർവാഹിനിയായ ‘ടൈറ്റൻ’ പുറപ്പെട്ട് ഒരു മണിക്കൂറും 45 മിനിറ്റും കഴിഞ്ഞപ്പോൾ അതിന്റെ അനുബന്ധ കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ഇതിനുള്ളിൽ ഒരു ബ്രിട്ടീഷ് സാഹസികൻ, ഒരു പ്രമുഖ പാകിസ്ഥാൻ ബിസിനസ് കുടുംബത്തിലെ രണ്ട് അംഗങ്ങൾ, ഒരു ടൈറ്റാനിക് വിദഗ്ധൻ, വാഹനം പ്രവർത്തിപ്പിക്കുന്ന വാഷിംഗ്ടൺ സ്റ്റേറ്റ് ആസ്ഥാനമായുള്ള കമ്പനിയായ ഓഷ്യൻഗേറ്റ് സിഇഒ എന്നിവരാണുള്ളത്.
ഈ രണ്ട് സംഭവങ്ങളെയും കോർത്തിണക്കി നടൻ ഹരീഷ് പേരടി ഒരു പോസ്റ്റുമായി എത്തുന്നു. പോസ്റ്റിലേക്ക് പോകാം:
advertisement
“അറ്റ്ലാന്റിക്ക് സമുദ്രത്തിന്റെ നിഗൂഡതകളിൽ കാണാതായ അന്തർവാഹിനിയെ കണ്ടെത്താൻ കഴിയാതെ അമേരിക്കയുടെയും കാനഡയുടെയും നേവിയും കോസ്റ്റ് ഗാർഡും ലോകത്തിനു മുന്നിൽ തലതാഴ്ത്തി നിൽക്കുമ്പോൾ.. എന്തിന് ആമസോൺ കാടുകളിൽനിന്ന് നാല് കുട്ടികളെ കണ്ടെത്താൻ മാസങ്ങൾ എടുത്ത കൊളംബിയൻ സൈന്യം പോലും കേരളാ പോലീസിന്റെ മുന്നിൽ ഇന്ന് നാണം കെട്ടു… അറ്റലാന്റിക്ക് സമുദ്രത്തേക്കാൾ നിഗുഡതയുള്ള ആമസോൺ കാടുകളെക്കാൾ വന്യമൃഗങ്ങളുള്ള മനുഷ്യവാസമില്ലാത്ത കോഴിക്കോട് ജില്ലയിലെ മേപ്പയൂരിൽ നിന്ന് വെറും 16 ദിവസങ്ങൾകൊണ്ട് കെ.വിദ്യയെ കസ്റ്റഡിയിൽ എടുത്തു… ഇത് കേരളാപോലീസിന്റെ കീരിടത്തിലെ പൊൻതൂവലാണ്.. ലോകത്തിനുതന്നെ മാതൃകയാണ് എന്റെ നമ്പർ വൺ കേരളം” എന്നാണ് പേരടിയുടെ പോസ്റ്റ്.
Summary: Hareesh Peradi, who has a take on social happenings, takes a dig at Kerala Police taking 15 days to take K. Vidya into custody. Vidya, accused in doctoring an experience certificate for teaching post, went missing even since news broke on her alleged tampering of the document. Peradi draws parallels between Titan Mission and K Vidya search ops