യൂട്യൂബർ രൺവീർ അല്ലാബാഡിയയുമായി തന്റെ പോഡ്കാസ്റ്റ് ചാനലിൽ നടത്തിയ അഭിമുഖത്തിനിടയിലാണ് ഇരുവരും വിരാടിനോടുള്ള ആരാധനയെ പറ്റി പറയുന്നത്. മുൻപ് അനുഷ്‌കയുമായി നടത്തിയ ഒരു സംഭാഷണം ഓര്‍ത്തെടുത്തുകൊണ്ടാണ് ശ്രീറാം ഈ കാര്യം വ്യക്തമാക്കിയത്. ജീവിതം ആസ്വദിക്കാനും കുട്ടികളെ സാധാരണ രീതിയില്‍ വളര്‍ത്താനും വേണ്ടിയാണ് വിരാടും അനുഷ്‌കയും ലണ്ടനിലേക്ക് താമസം മാറാന്‍ തീരുമാനിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്. ഇന്ത്യയിൽ അവരുടെ ജീവിതം ആസ്വദിക്കാന്‍ കഴിയാത്തതുകൊണ്ട് ലണ്ടനിലേക്ക് മാറുന്നതിനെക്കുറിച്ച് അവർ തീരുമാനിച്ചതെന്ന് ശ്രീറാം പറയുന്നു.
advertisement
'അവര്‍ സാധാരണ മനുഷ്യരെപ്പോലെയാണ്. ഞങ്ങള്‍ ഒരു ദിവസം അനുഷ്‌കയുമായി സംസാരിച്ചു. അത് വളരെ രസകരമായിരുന്നു. അവര്‍ക്ക് ഇവിടെ അവരുടെ ജീവിതം ആസ്വദിക്കാന്‍ കഴിയാത്തതുകൊണ്ട് ലണ്ടനിലേക്ക് മാറുന്നതിനെക്കുറിച്ച് അവര്‍ ആലോചിക്കുകയായിരുന്നു. അവര്‍ കടന്നുപോകുന്ന അവസ്ഥ ഞങ്ങള്‍ക്ക് മനസിലാകും. അവര്‍ എന്തു ചെയ്താലും അത് ശ്രദ്ധനേടും. അതിനാല്‍ അവര്‍ ഏതാണ്ട് ഒറ്റപ്പെട്ടവരായി മാറുകയാണ്. എല്ലായ്പ്പോഴും അവരുടെയടുത്ത് ആളുകള്‍ സെല്‍ഫിയെടുക്കാനെത്തും. അത് മോശം കാര്യമാണെന്നല്ല. പക്ഷേ ചില സമയങ്ങളില്‍ അത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാകും. നിങ്ങള്‍ ഉച്ചഭക്ഷണം കഴിക്കുമ്പോഴോ അത്താഴം കഴിക്കുമ്പോഴോ ഒക്കെ. അപ്പോള്‍ മര്യാദയോടെ പെരുമാറേണ്ടിവരും. മധുരിക്ക് അതൊരു പ്രശ്നമാകാറുണ്ട്. എന്നാല്‍ അനുഷ്‌കയും വിരാടും നല്ല മനുഷ്യരാണ്. അവര്‍ക്ക് തങ്ങളുടെ കുട്ടികളെ സാധാരണ രീതിയില്‍ വളര്‍ത്തണമെന്നേയുള്ളൂ.' -ശ്രീറാം പറഞ്ഞു.
2013 ൽ ഒരു ടെലിവിഷൻ പരസ്യത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അനുഷ്ക ശർമ്മയും വിരാട് കോഹ്‌ലിയും ആദ്യമായി കണ്ടുമുട്ടിയത്. ഇരുവരും പ്രണയത്തിലായെങ്കിലും ബന്ധം പരസ്യമായി വെളിപ്പെടുത്തിയിരുന്നില്ല. 2017 ൽ ഇറ്റലിയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ ഇരുവരും വിവാഹിതരായി. 2021 ജനുവരിയിൽ ദമ്പതികൾ തങ്ങളുടെ ആദ്യ പെൺകുഞ്ഞിനെ സ്വാഗതം ചെയ്യുകയും അവൾക്ക് വാമിക എന്ന് പേരിടുകയും ചെയ്തു2024 ഫെബ്രുവരിയിൽ ഇരുവർക്കും രണ്ടാമത്തെ മകൻ ജനിക്കുകയും അകായ് എന്ന് പേരിടുകയും ചെയ്തു.