ഒരു ഫാക്ട് ചെക്കിങ് പ്ലാറ്റ്ഫോം ആണ് കജോളിന്റെ വീഡിയോ ഫേക്ക് ആണ് എന്ന് സ്ഥിരീകരിച്ചത്.യഥാർത്ഥ വീഡിയോയിലെ സാമൂഹിക മാധ്യമ താരത്തിന്റെ മുഖത്തിന് പകരം കജോളിന്റെ മുഖം ചേർക്കുകയായിരുന്നു.വീഡിയോയിൽ ചില ഭാഗങ്ങളിൽ കജോളിന്റെ മുഖത്തിന് പകരം യഥാർത്ഥ വ്യക്തിയുടെ മുഖം തെളിഞ്ഞു വരുന്നത് കാണാൻ സാധിക്കും. ടിക് ടോകിൽ ട്രെൻഡ് ആയിരുന്ന ഗെറ്റ് റെഡി വിത്ത് മി ചലഞ്ചിന്റെ ഭാഗമായി ജൂൺ അഞ്ചിന് പോസ്റ്റ് ചെയ്യപ്പെട്ടതാണ് ഒറിജിനൽ വീഡിയോ.
ഡീപ് ഫേക്കുകൾ വീഡിയോയിൽ മാത്രം ഒതുങ്ങുന്നില്ല. ചിത്രങ്ങളും ശബ്ദങ്ങളും വരെ ഇത്തരത്തിൽ സൃഷ്ടിച്ചെടുക്കുന്നുണ്ട്. കൂടുതൽ സമയവും എന്തെങ്കിലും രാഷ്ട്രീയ മുതലെടുപ്പുകൾക്ക് വേണ്ടിയോ മറ്റുമായിരിക്കും ഇവ നിർമ്മിക്കുന്നത്.
advertisement
ഇത്തരം ഡീപ് ഫേക്കുകൾ സമൂഹത്തിന് തന്നെ വലിയ വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുന്നു. രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ പ്രചരിച്ചതിനെ തുടർന്ന് ഉണ്ടായ നടപടികളുടെ ഭാഗമായി എല്ലാ സാമൂഹിക മാധ്യമങ്ങളോടും ഡീപ് ഫേക്കിലൂടെ സൃഷ്ടിച്ചെടുക്കുന്ന ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്നും പ്രചാരണം തടയണമെന്നും കേന്ദ്ര ഗവണ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. പരാതി ലഭിച്ച് 36 മണിക്കൂറിനുള്ളിൽ തന്നെ ഇവ നീക്കം ചെയ്യണം എന്നാണ് നിർദ്ദേശം. എന്നിട്ടും വീണ്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ഡീപ് ഫേക്കിനും എ ഐ ക്കും മുകളിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിലുള്ള പോരായ്മയെ ചൂണ്ടിക്കാട്ടുന്നു.
“ആർക്കും കാണാൻ കഴിയുന്ന തരത്തിൽ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യപ്പെടുന്ന വീഡിയോകളാണ് പലപ്പോഴും ഡീപ് ഫേക്ക് വീഡിയോ നിർമിക്കാൻ ഉപയോഗിക്കുന്നത്. അക്കൗണ്ട് പ്രൈവറ്റ് ആക്കുക വഴിയോ, ഷെയർ ചെയ്യുന്നതിന് റെസ്‌ട്രിക്ഷൻ വക്കുകയോ ചെയ്യുന്നതിലൂടെ ഒരു പരിധി വരെ ഡീപ് ഫേക്കിനെ തടയാൻ കഴിയും” – സോഫോസിലെ ഫീൽഡ് സി ടി ഒ ആരോൺ ബുഗൽ പറഞ്ഞു.ഡീപ് ഫേക്ക് ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ പ്രസ്തുത സാമൂഹിക മാധ്യമ കമ്പനിയിൽ നിന്നും പിഴ ഈടാക്കാനും വേണ്ടി വന്നാൽ രാജ്യത്ത് തുടർന്ന് പ്രവർത്തിക്കാനുള്ള ലൈസൻസ് വരെ റദ്ദു ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകാനും രാജ്യത്തെ ഇലക്ട്രോണിക്സ് ഐ ടി മന്ത്രാലയത്തിന്കഴിയും എന്നും ബുഗൽ കൂട്ടിച്ചേർത്തു.
ഒരു സുരക്ഷാ മാനദണ്ഡം എന്ന നിലയിൽ ഉള്ളടക്കങ്ങൾക്ക് വെബ്സൈറ്റുകൾക്കും ഇമെയിലുകൾക്കും നൽകുന്ന തരത്തിൽ ഒരു ഡിജിറ്റൽ വേരിഫിക്കേഷൻ സർട്ടിഫിക്കെറ്റ് ഏർപ്പെടുത്താം എന്നും ഇതിലൂടെ വീഡിയോയെ ഒറിജിനൽ ആണോ ഡീപ് ഫേക്ക് ആണോ എന്ന് തിരിച്ചറിയാൻ കഴിയും എന്നും ബാഗുൽ പറഞ്ഞു. ടെക്നോളജി രംഗത്തെ കുതിപ്പ് യഥാർത്ഥ ഉള്ളടക്കങ്ങളെയും ഡീപ് ഫേക്കിനെയും തമ്മിൽ വേർതിരിച്ച് അറിയാൻ കഴിയാത്ത വിധമുള്ളതാണ്.
പബ്ലിക് ആയ ഉള്ളടക്കങ്ങളിൽ അഭിനയിക്കേണ്ടി വരുന്നത് മൂലം ഭീഷണി ഏറ്റവും കൂടുതൽ നേരിടുന്നത് സെലിബ്രിറ്റികളാണ്. ” തങ്ങളുടെ പേരുകളോ ബ്രാൻഡുകളോ ഓൺലൈനിൽ പ്രചരിക്കുന്നതിനെ തിരിച്ചറിയാൻ ഗൂഗിൾ അലെർട് പോലെയോ ബിങ് ന്യൂസ് അലെർട് പോലെയോ എന്തെങ്കിലും നോട്ടിഫിക്കേഷൻ സംവിധാനം ഏർപ്പെടുത്തണം എന്നും ഇതിലൂടെ വ്യാജ ഉള്ളടക്കങ്ങൾ വേഗം തിരിച്ചറിയാനും അവ നീക്കം ചെയ്യാനും സാധിക്കും ” എന്ന ഒരു ഉപാധിയും ബുഗൽ മുന്നോട്ട് വയ്ക്കുന്നു