TRENDING:

ദീര്‍ഘദൂര വിമാനയാത്രയില്‍ സുഖമായി എങ്ങനെയുറങ്ങാം? പുതിയ ട്രിക്കുമായി വയോധികന്‍; അമ്പരന്ന് സോഷ്യല്‍ മീഡിയ

Last Updated:

15 മണിക്കൂര്‍ വിമാനയാത്രയ്ക്കിടെയാണ് ഇദ്ദേഹം ഒന്ന് കിടക്കാനായി തന്റെതായ ഇടം കണ്ടെത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദീര്‍ഘദൂര വിമാനയാത്രകളില്‍ സുഖമായി കിടന്നുറങ്ങാന്‍ പലര്‍ക്കും കഴിയാറില്ല. അങ്ങനെയുള്ളവര്‍ക്കായി ഒരു പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്.യാതൊരു പ്രശ്‌നങ്ങളുമില്ലാതെ നീണ്ട് നിവര്‍ന്ന് കിടക്കാന്‍ കഴിയുന്ന ട്രിക്കാണ് ഒരു വയോധികന്‍ മുന്നോട്ട് വെയ്ക്കുന്നത്. ഈ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
advertisement

വിമാനത്തിന്റെ സീറ്റിനിടയിലുള്ള സ്ഥലത്താണ് ഇദ്ദേഹം നീണ്ട് നിവര്‍ന്ന് കിടക്കുന്നത്. ഇദ്ദേഹം സുഖമായി കിടക്കുന്ന വീഡിയോയാണ് ജനങ്ങളില്‍ അമ്പരപ്പുണ്ടാക്കിയിരിക്കുന്നത്. 15 മണിക്കൂര്‍ വിമാനയാത്രയ്ക്കിടെയാണ് ഇദ്ദേഹം ഒന്ന് കിടക്കാനായി തന്റെതായ ഇടം കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ മകള്‍ നതാലി ബ്രൈറ്റ് ആണ് ഈ വീഡിയോ റെക്കോര്‍ഡ് ചെയ്തത്. ഏകദേശം 11 മില്യണ്‍ പേരാണ് വീഡിയോ കണ്ടത്.

ഒക്ടോബര്‍ 16ന് നടത്തിയ യാത്രയ്ക്കിടെയാണ് ഈ വിചിത്ര രീതി വയോധികന്‍ സ്വീകരിച്ചത്. രണ്ട് സീറ്റുകള്‍ക്കിടയിലുള്ള സ്ഥലത്ത് (തറയില്‍)ആണ് ഇദ്ദേഹം കിടക്കുന്നത്. ” ഇക്കോണമി ക്ലാസ്സില്‍ 15 മണിക്കൂര്‍ യാത്രയോ? ഒരു കുഴപ്പവുമില്ല,” എന്ന തലക്കെട്ടോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. നിരവധി പേരാണ് നതാലി ബ്രൈറ്റ് ഷെയര്‍ ചെയ്ത വീഡിയോയ്ക്ക് കമന്റുമായി രംഗത്തെത്തിയത്. വയോധികന്റെ വ്യത്യസ്തമായ ആശയത്തെ പലരും വാനോളം പുകഴ്ത്തി. എന്നാല്‍ ചിലര്‍ ഇതിനെ വിമര്‍ശിക്കുകയും ചെയ്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

” എന്തൊരു സ്മാര്‍ട്ട് ഐഡിയ. ഇതേപ്പറ്റി മുമ്പ് ആലോചിച്ചിട്ടേയില്ല,” എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്.” അദ്ദേഹത്തെ ഒന്നും ബാധിക്കുന്നില്ല. എനിക്ക് ഇഷ്ടമായി,” എന്ന് മറ്റൊരാള്‍ കമന്റ് ചെയ്ത്.ഇങ്ങനെ കിടക്കാന്‍ വിമാനത്തിലെ ജീവനക്കാര്‍ അനുവദിക്കുമോ എന്ന് ചിലര്‍ ചോദിച്ചു.” ഫ്‌ളൈറ്റിലെ ജീവനക്കാര്‍ ഇതിന് അനുവദിക്കുമെന്ന് തോന്നുന്നുണ്ടോ? എന്ന് മറ്റൊരാള്‍ ചോദിച്ചു.” അദ്ദേഹത്തോട് വേഗം എഴുന്നേല്‍ക്കാന്‍ പറയൂ. ആശുപത്രികളിലെ തറ പോലെ അഴുക്ക് നിറഞ്ഞതാണിവിടവും,” എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ദീര്‍ഘദൂര വിമാനയാത്രയില്‍ സുഖമായി എങ്ങനെയുറങ്ങാം? പുതിയ ട്രിക്കുമായി വയോധികന്‍; അമ്പരന്ന് സോഷ്യല്‍ മീഡിയ
Open in App
Home
Video
Impact Shorts
Web Stories