താന്‍ സാധാരണ, ഇടത്തരം കുടുംബത്തിലാണ് ജനിച്ചയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ യുവതി പറഞ്ഞു. ഐടി ജോലികള്‍ക്ക് ഇപ്പോഴുള്ള പ്രശസ്തി എല്ലായ്‌പ്പോഴും ഉണ്ടായിരുന്നില്ലെന്ന് അവര്‍ ഓര്‍ത്തെടുത്തു. 2008ലാണ് അവര്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയത്. അതിന് ശേഷം കഴിഞ്ഞ 16 വര്‍ഷമായി ടെക് മേഖലയില്‍ ജോലി ചെയ്തു വരികയാണ്.
ഈ കാലയളവിനിടെ നിരവധി സ്ഥാപനത്തില്‍ അവര്‍ ജോലി ചെയ്തു. കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് പതുക്കെ ഒരു നേതൃത്വപരമായ പദവിയിലേക്കെത്തി. ഇന്ന് ഹൈദരാബാദിലെ ഒരു ടെക് കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തില്‍ ക്വാളിറ്റി അഷ്വറന്‍സ് മേധാവിയായി ജോലി ചെയ്തുകയാണ് അവര്‍. വീടും കരിയറും ഒന്നിച്ചുകൊണ്ടുപോകുന്ന അവര്‍ ഭര്‍ത്താവിനും മകനുമൊപ്പമാണ് താമസിക്കുന്നത്.
advertisement
കരിയറും ശമ്പളവും
ശമ്പളം അധികമായി ലഭിക്കുന്നതിന് വേണ്ടി മാത്രമല്ല, വളര്‍ച്ചയും ആഗ്രഹിച്ചാണ് അവര്‍ പല സ്ഥാപനങ്ങളില്‍ ജോലി ചെയ്തത്. എന്ത് ചെയ്താലും എപ്പോഴും മുന്നിലെത്താന്‍ ആഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് അവര്‍ തുറന്ന് പറഞ്ഞു.
പ്രതിവര്‍ഷം തനിക്ക് 45 ലക്ഷത്തിന് മുകളില്‍ വരുമാനം ലഭിക്കുന്നുണ്ടെന്ന് അവര്‍ വ്യക്തമാക്കി. ഭര്‍ത്താവും ഐടി മേഖലയിലാണ് ജോലി ചെയ്യുന്നത്. ഏകദേശം ഇതിന് സമാനമായ ശമ്പളം അദ്ദേഹവും വാങ്ങുന്നുണ്ട്. വീട്ടിലെ ചെലവുകള്‍ ഇരുവരും പങ്കിട്ടു പൂര്‍ത്തിയാക്കും. മിനി കൂപ്പര്‍ വാങ്ങുന്നത് വര്‍ഷങ്ങളായുള്ള തങ്ങളുടെ സ്വപ്‌നമായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.
മിനി കൂപ്പര്‍ വാങ്ങിയത് തന്റെ യാത്രയുടെ പ്രതീകമാണെന്ന് അവര്‍ പറഞ്ഞു. ''ഞാന്‍ എന്റെ ജോലിയില്‍ കഠിനാധ്വാനം ചെയ്യുന്നു. ഞാനാണ് ഞങ്ങളുടെ കുടുംബത്തിലെ കാര്യങ്ങള്‍ നോക്കി നടത്തുന്നത്, എനിക്ക് ഒരു മകനുണ്ട്,'' അവര്‍ പറഞ്ഞു. അവരെ സംബന്ധിച്ചിടത്തോളം പുതിയ കാര്‍ ഇത്രയും വർഷം കൊണ്ട് താന്‍ കെട്ടിപ്പടുത്ത ജീവിതത്തെ പ്രതിനിധീകരിക്കുന്നു.
കൈയ്യടിച്ച് സോഷ്യല്‍ മീഡിയയും
''9 മണി മുതല്‍ അഞ്ചു മണി വരെയുള്ള ഐടി ജോലിയുടെ ഫലം. അത് ഒരു മിനി കൂപ്പറില്‍ അവസാനിക്കുമ്പോള്‍ അത്ര മോശമല്ല,'' വീഡിയോ പങ്കുവെച്ച് യുവതി പറഞ്ഞു.
നവംബര്‍ 11 യുവതി പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ ഒരു ലക്ഷത്തിലധികം പേരാണ് കണ്ടുകഴിഞ്ഞത്. അവരെ പിന്തുണച്ചുകൊണ്ട് ഒട്ടേറെപ്പേര്‍ കമന്റുകള്‍ പങ്കുവയ്ക്കുകയും ചെയ്തു. 9 മണി മുതല്‍ 5 മണി വരെയുളള ജോലി ചെയ്ത് ഈ നേട്ടം കരസ്ഥമാക്കിയ അവരെ ആളുകള്‍ പ്രശംസിച്ചു.
''ദൈവത്തിന് നന്ദി. 9 മുതല്‍ അഞ്ച് വരെയുള്ള ജോലിയെ ഒരാള്‍ ആകര്‍ഷണീയമാക്കിയിരിക്കുന്നു. നിങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍,'' ഒരാള്‍ പറഞ്ഞു. ''കാറിന്റെ വില ലക്ഷങ്ങള്‍ മാത്രമായിരിക്കാം. എന്നാല്‍, നിങ്ങളുടെ പുഞ്ചിരിക്ക് കോടികളുടെ വിലയുണ്ട്,'' മറ്റൊരാള്‍ പറഞ്ഞു. ''9 മുതല്‍ 5 വരെയുള്ള ജോലി പിന്തുടാന്‍ എന്നെ പ്രേരിപ്പിക്കുന്ന ഒരു റീല്‍ ഒടുവില്‍ ഞാന്‍ കണ്ടെത്തിയിരിക്കുന്നു,'' മറ്റൊരു ഉപയോക്താവ് പറഞ്ഞു.
