പ്രസവാവധി ആരംഭിക്കുന്നതിന് മുമ്പ് സോഷ്യൽ മീഡിയയിൽ ടീന പങ്കുവെച്ച പോസ്റ്റും ഇപ്പോൾ വൈറലായിരിക്കുകയാണ്. താൻ കളക്ടറായിരുന്ന സമയത്ത് ജയ്‌സാൽമീറിലെ ജനങ്ങൾ നൽകിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞുകൊണ്ടാണ് പോസ്റ്റ്. ഈ ജില്ലയെ സേവിക്കാൻ കഴിഞ്ഞത് ഒരു അനുഗ്രഹമാണെന്നും അവർ കൂട്ടിച്ചേർത്തു.
ജയ്‌സാല്‍മീര്‍ കളക്ടറായിരിക്കേ കൈവരിച്ച നേട്ടങ്ങളെ കുറിച്ചും ടീന കുറിപ്പില്‍ പറയുന്നുണ്ട്. സ്വച്ഛ് ജൈസൻ, ലേഡീസ് ഫസ്റ്റ് (ജൈസാൻ ശക്തി), നിതി ആയോഗിന്റെ ആസ്പിരേഷനൽ ഡിസ്ട്രിക്റ്റ് പ്രോഗ്രാമിൽ അഖിലേന്ത്യാ തലത്തിൽ രണ്ടാം റാങ്ക് നേടിയത്, 2023 ലെ ഡെസേർട്ട് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്, തുടങ്ങിയ പല കാര്യങ്ങളും ടീനയുടെ ഭരണകാലത്തുണ്ടായ നേട്ടങ്ങളാണ്. അത്ഭുതകരമായ ഒരു യാത്രയായിരുന്നു ഇതെന്നും അവർ കൂട്ടിച്ചേർത്തു.
advertisement
”ജയ്‌സാല്‍മീര്‍ എനിക്ക് ഒരുപാട് അറിവുകള്‍ നല്‍കി. ആ അറിവുമായാണ് ഞാന്‍ പുതിയ യാത്രയ്ക്ക് ഒരുങ്ങുന്നത്. ഇവിടേയുള്ള എല്ലാവരേയും ഒരുപാട് മിസ് ചെയ്യും”, ജയ്‌സാല്‍മീറില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങള്‍ക്കൊപ്പം ടീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള സർക്കാർ ടീന ദാബിയുടെ അംഗീകരിച്ച പ്രസവാവധിക്കുള്ള അപേക്ഷ സ്വീകരിച്ചിട്ടുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥൻ ആശിഷ് ഗുപ്തയെ ഉടൻ തന്നെ ജയ്‌സാൽമീർ കളക്ടർ സ്ഥാനത്ത് നിയമിക്കുമെന്നും സർക്കാർ അറിയിച്ചു. 2013 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ ആശിഷ് ഗുപ്ത ഇപ്പോൾ ജയ്പൂരിൽ രാജ്‌കോംപ് ഇൻഫോ സർവീസസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായും ഇൻഫർമേഷൻ ടെക്‌നോളജി ആന്റ് കമ്മ്യൂണിക്കേഷൻ വകുപ്പിന്റെ കമ്മീഷണറായും ജോയിന്റ് സെക്രട്ടറിയായും സേവനമനുഷ്ഠിക്കുകയാണ്.
Summary: IAS officer Tina Dabi pens an emotional post before setting off to maternity leave