വീഡിയോ ചിത്രീകരണത്തിനുവേണ്ടിയാണ് ബോബി ചെമ്മണ്ണൂർ ഇത്തരത്തിൽ ജീപ്പിന് മുകളിൽ കയറി യാത്ര ചെയ്തത്. ഉദ്ഘാടനത്തിന്റെ പ്രമോഷനുവേണ്ടി ഷോപ്പിന് തൊട്ടടുത്ത് നിന്നു് ഇത്തരത്തില്‍ യാത്ര ചെയ്ത വീഡിയോ bobychemmanurofficial എന്ന ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ബോബി പോസ്റ്റ് ചെയ്യുകയും ചെയ്തു. ഈ വീഡിയോ അൽപ്പസമയം കൊണ്ട് വൈറലായി മാറുകയും ചെയ്തു.
വീഡിയോ വൈറലായതിന് പിന്നാലെയാണ് വിവാദമായത്. ജീപ്പിന് മുകളിൽ കയറി യാത്ര ചെയ്യുന്നത് ഗതാഗതനിയന്ത്രണങ്ങളുടെ ലംഘനമാണെന്നാണ് നിരവധിപ്പേർ ചൂണ്ടിക്കാണിക്കുന്നത്. നിയമം ലംഘിച്ച ബോബി ചെമ്മണ്ണൂരിനെതിരെ നടപടി വേണമെന്നും ചിലർ സാമൂഹിക മാധ്യമങ്ങളിലൂടെ അഭിപ്രായപ്പെട്ടു.
advertisement
ഇക്കാര്യ ശ്രദ്ധയിൽപ്പെട്ടതോടെയാണ് തനിക്കെതിരെ നടപടി എടുക്കാമെന്ന് ബോബി ചെമ്മണ്ണൂർ വ്യക്തമാക്കിയത്. ചെയ്തത് തെറ്റാണെങ്കില്‍ തനിക്കെതിരെ കേസെടുക്കണമെന്ന് ഗതാഗതവകുപ്പിനോടാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
മൂത്രമൊഴിക്കാൻ പുറത്തിറങ്ങിയ പ്രതി പൊലീസ് സ്റ്റേഷനിൽനിന്ന് മുങ്ങി; ഭാര്യയെക്കൊണ്ട് വിളിപ്പിച്ചപ്പോൾ തിരിച്ചെത്തി
പത്തനംതിട്ട: മൂത്രമൊഴിക്കാനായി പുറത്തിറങ്ങിയ പ്രതി പൊലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. പിന്നീട് ഭാര്യയെക്കൊണ്ടി വിളിപ്പിച്ചതോടെ പ്രതി തിരിച്ചെത്തുകയായിരുന്നു. പത്തനംതിട്ടയിലാണ് സംഭവം. പൂങ്കാവിലെ ഡിവൈഎഫ്ഐ നേതാവ് കൂടിയായ ആളാണ് കുടുംബവഴക്കിനെ തുടർന്ന് കസ്റ്റഡിയിലായത്. പിതാവിനെ കൈയ്യേറ്റം ചെയ്തെന്ന പരാതിയിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പുലർച്ചെ മൂന്ന് മണിയോടെയാണ് മൂത്രമൊഴിക്കാനായി പുറത്തിറങ്ങിയ പ്രതി ഓടിരക്ഷപെട്ടത്.
Also Read- ഷൂസിനുള്ളില്‍ പതിയിരുന്ന മൂര്‍ഖന്‍ പാമ്പിനെ സാഹസികമായി പിടികൂടി; വീഡിയോ വൈറല്‍
അടിപിടി കേസായതിനാൽ കസ്റ്റഡിയിലെടുത്ത പ്രതിയെ ലോക്കപ്പിൽ ഇട്ടില്ല. പാറാവുകാരൻ കാണുംവിധം ഇടനാഴിയിലെ ബെഞ്ചിൽ ഇരുത്തുകയാണ് ചെയ്തത്. പുലർച്ചെ മൂന്ന് മണിയോടെ, മൂത്രമൊഴിക്കാൻ പുറത്തിറങ്ങിയപ്പോൾ ഇയാൾ കടന്നുകളയുകയായിരുന്നു. ഏറെ സമയമായിട്ടും ഇയാളെ കാണാതായതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. പത്തനംതിട്ട നഗരത്തിൽ അരിച്ചുപെറുക്കിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.
നേരം പുലർന്നതോടെ സ്റ്റേഷൻ ചുമതലയുള്ള ഓഫീസർമാർ സ്ഥലത്തെത്തുകയും പ്രതിയുടെ ഭാര്യയെ സ്റ്റേഷനിൽ വിളിച്ചുവരുത്തുകയുമായിരുന്നു. ഭാര്യയെക്കൊണ്ടു വിളിപ്പിച്ചതോടെയാണ് പ്രതി തിരിച്ചെത്താൻ തയ്യാറായത്. രാവിലെ ഏഴരയോടെ ഇയാൾ സ്റ്റേഷനിൽ ഹാജരായി. തുടർന്ന് താക്കീത് നൽകിയശേഷം ഭാര്യയുടെ ജാമ്യത്തിൽ ഇയാളെ വിട്ടയയ്ക്കുകയായിരുന്നു. സ്റ്റേഷനിൽനിന്ന് ചാടിപ്പോയതിന് പ്രത്യേക കേസ് എടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.