TRENDING:

കൊറോണ മറച്ച സൂര്യോദയം ആസ്വദിക്കുന്ന മുത്തച്ഛൻ; ഹൃദയത്തിൽ തൊടുന്ന ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Last Updated:

Image of an 87-year-old COVID-19 patient watching the sunset for the first time in a month has gone viral | കൊറോണ ബാധിച്ച് ഒരു മാസത്തിന് ശേഷം സൂര്യോദയം ആസ്വദിക്കുന്ന മുത്തച്ഛന്റെ ചിത്രം വൈറൽ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഒരുലക്ഷത്തിലേറെ പേരെ ഗ്രസിച്ചും അനേകായിരം ജീവനുകൾ അപഹരിച്ചും മനുഷ്യ ജീവിതങ്ങളെ ആട്ടിയുലക്കുന്ന മഹാ വിപത്ത്; ഇതെല്ലാമാണ് മലയാളികൾ ഉൾപ്പെടുന്ന ജനസമൂഹത്തിന് കൊറോണ വൈറസ്. ലോകം മുഴുവൻ ഭയത്തിന്റെ പിടിയിൽ ഞെരിഞ്ഞമരുമ്പോഴും ആശ്വാസമാവുന്നത് രോഗബാധിതർക്കായി ജീവിതം തന്നെ ഉഴിഞ്ഞു വച്ച ആരോഗ്യ പ്രവർത്തകരും അവരെ ആരോഗ്യവാന്മാരും ആരോഗ്യവതികളുമായി വീണ്ടും കാണുമ്പോൾ ഉണ്ടാവുന്ന സന്തോഷവുമാണ്.
advertisement

കൊറോണ ബാധിതനായ 87 വയസ്സുള്ള മുത്തച്ഛൻ ഒരു മാസത്തിന് ശേഷം സൂര്യോദയം ആസ്വദിക്കുന്ന ചിത്രം ഇന്റർനെറ്റ് ഏറ്റെടുത്ത് കഴിഞ്ഞു. ചൈനയിലെ കൊറോണ ഉറവിടമായ വുഹാനിലെ ആശുപത്രിയിൽ നിന്നും സി.ടി. സ്കാൻ എടുക്കാൻ പോകും വഴിയാണ് സൂര്യോദയം കാണാനുള്ള മോഹം പറഞ്ഞ മുത്തച്ഛനെ ഒപ്പമുള്ള വ്യക്തി ഉദയ സൂര്യനെ കൺകുളിർക്കെ കാണാൻ ഒപ്പം കൂട്ടിയത്.

മനുഷ്യത്വത്തിന്റെ പ്രതീകമായ ചിത്രത്തെ സോഷ്യൽ മീഡിയ ആഘോഷപൂർവം ഏറ്റെടുത്ത് കഴിഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Corona/
കൊറോണ മറച്ച സൂര്യോദയം ആസ്വദിക്കുന്ന മുത്തച്ഛൻ; ഹൃദയത്തിൽ തൊടുന്ന ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Open in App
Home
Video
Impact Shorts
Web Stories