TRENDING:

വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷങ്ങൾക്ക് 'ഓം ജയ ജഗദീഷ് ഹരേ' വായിച്ച് മിലിറ്ററി ബാന്‍ഡ്; വീഡിയോ വൈറൽ

Last Updated:

ഐഎംഎഫ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ഗീതാ ഗോപിനാഥ് പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയിൽ മാത്രമല്ല അങ്ങ് യുഎസ്സിലെ വൈറ്റ് ഹൗസിലുമുണ്ട് ദീപാവലി ആഘോഷം. ഇപ്പോൾ വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷങ്ങള്‍ പൊടിപൊടിക്കുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്. വൈറ്റ് ഹൗസിലെ മിലിറ്ററി ബാന്‍ഡ് വായിച്ച 'ഓം ജയ ജഗദീഷ് ഹരേ' എന്ന ഗാനത്തിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ കീഴടക്കിയത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ അതിഥേയത്വത്തില്‍ ഔദ്യോഗിക വസതിയായ വൈറ്റ് ഹൈസില്‍ നിരവധി വിനോദപരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു.
advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇതില്‍ ഐഎംഎഫ് (അന്താരാഷ്ട്ര നാണയനിധി) ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ഗീതാ ഗോപിനാഥ് പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലാകുന്നത്. വൈറ്റ് ഹൈസ് മിലിറ്ററി ബാന്‍ഡ് 'ഓം ജയ ജഗദീഷ് ഹരേ' എന്ന ഭക്തിഗാനം വായിക്കുന്ന വീഡിയോയാണ് ഗീത ഗോപിനാഥ് പങ്കുവെച്ചത്. എല്ലാവര്‍ക്കും സന്തോഷകരമായ ദീപാവലി ആശംസകള്‍ നേര്‍ന്നുകൊണ്ട് പങ്കുവെച്ചിട്ടുള്ള വീഡിയോ ഇതിനോടകം വൈറലാണ്. ഇന്ത്യയില്‍ വളരെ പ്രചാരത്തിലുള്ള ഭക്തിഗാനമാണ് 'ഓം ജയ ജഗദീഷ് ഹരേ'.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷങ്ങൾക്ക് 'ഓം ജയ ജഗദീഷ് ഹരേ' വായിച്ച് മിലിറ്ററി ബാന്‍ഡ്; വീഡിയോ വൈറൽ
Open in App
Home
Video
Impact Shorts
Web Stories