ആർത്തവസയത്ത് സ്ത്രീകളെ പാർപ്പിക്കാൻ കെട്ടിടം പണിയുന്ന വിവരം തന്നെ ഞെട്ടിച്ചുവെന്ന് ജില്ലാ മജിസ്ട്രേറ്റ് രൺബിർ ചൌഹാൻ ന്യൂസ് 18നോട് പറഞ്ഞു. കെട്ടിടംപണിയിൽ അപാകത ചൂണ്ടിക്കാട്ടി പരാതി നൽകിയവർക്ക് സ്ത്രീകളെ അത്തരം കേന്ദ്രത്തിൽ പാർപ്പിക്കുന്നതെന്തിനെന്ന് ന്യായീകരിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ജില്ലാ കോടതി ജഡ്ജി പറഞ്ഞു. ഇത്തരമൊരു കേന്ദ്രം പണിയുന്നത് ഭരണഘടനാപരമായ അവകാശത്തിന് എതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ സമരംചെയ്ത കന്യാസ്ത്രീകൾക്ക് കൂട്ടസ്ഥലംമാറ്റം
സർക്കാർ ഫണ്ട് ഉപയോഗിച്ചാണ് കേന്ദ്രത്തിന്‍റെ നിർമാണം. ഗ്രാമവികസനത്തിനായി നൽകിയ ഫണ്ട് ഇത്തരമൊരു ആവശ്യത്തിന് ഉപയോഗിച്ചതിനെതിരെ കോടതി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരത്തിൽ മറ്റ് കേന്ദ്രങ്ങൾ ജില്ലയിലുണ്ടോയെന്ന് പരിശോധിക്കാനും ജഡ്ജി ഉത്തരവിട്ടിട്ടുണ്ട്.
advertisement
അടുത്തിടെ പീരിയഡ് ഹട്ട് എന്ന പേരിൽ നേപ്പാളിൽ ആർത്തവസമയത്ത് സ്ത്രീകളെ പാർപ്പിക്കുന്നതിനുള്ള കേന്ദ്രത്തിൽ അമ്മയും രണ്ട് പെൺമക്കളും ശ്വാസംമുട്ടി മരിച്ചത് വലിയ വാർത്തയായിരുന്നു. ഉത്തരാഖണ്ഡിൽ ആർത്തവകേന്ദ്രം പണിയുന്ന ചമ്പാവത്ത് ജില്ല, ഇന്തോ-നേപ്പാൾ അതിർത്തിയിലാണ്.
