ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ സമരംചെയ്ത കന്യാസ്ത്രീകൾക്ക് കൂട്ടസ്ഥലംമാറ്റം

Last Updated:

മിഷണറീസ് ഓഫ് ജീസസ് മദർ ജനറൽ റജീന കടംതോട്ടാണ് സ്ഥലംമാറ്റ ഉത്തരവിറക്കിയത്, സമര നേതാവ് സിസ്റ്റർ അനുപമയെ മാറ്റിയത് പഞ്ചാബിലേക്ക്

കൊച്ചി: ബലാത്സംഗ കേസിൽ പ്രതിയായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ ഒന്നിച്ചു സ്ഥലംമാറ്റി സഭയുടെ പ്രതികാര നടപടി. നാല് കന്യാസ്ത്രീകളെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മാറ്റിയത്. സമരം നടത്തിയ അഞ്ച് കന്യാസ്ത്രീകളെയും വെവ്വേറെ സ്ഥലങ്ങളിലേക്കാണ് മാറ്റിയത്. കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളായ അനുപമ, ജോസഫിൻ, ആൽഫി, നീന റോസ് എന്നിവരെയാണ് മാറ്റിയത്.
മിഷണറീസ് ഓഫ് ജീസസ് മദർ ജനറൽ റജീന കടംതോട്ടാണ് സ്ഥലംമാറ്റ ഉത്തരവിറക്കിയത്. സമര നേതാവ് സിസ്റ്റർ അനുപമയെ പ‌ഞ്ചാബിലേക്കാണ് മാറ്റിയത്.
ബിഷപ്പിനെതിരെ കന്യാസ്ത്രീകൾ പരസ്യ സമരത്തിനിറങ്ങിയത് സഭാ ചട്ടങ്ങളുടെ ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സഭാ നിയമങ്ങൾ അനുസരിച്ച് ജീവിക്കാൻ കന്യാസ്ത്രീകൾക്ക് ബാധ്യതയുണ്ടെന്നും കത്തിൽ മദർ ജനറൽ പറയുന്നു. അതേസമയം, സ്ഥലം മാറ്റം പ്രതികാര നടപടിയാണെന്ന് കന്യാസ്ത്രീകൾ പറഞ്ഞു. കുറുവിലങ്ങാട് മഠത്തിൽ നിന്ന് ഒഴിയില്ലെന്നും കേരളത്തിന് പുറത്തേക്ക് സ്ഥലം മാറ്റിയത് കേസ് ദുർബലമാക്കാനെന്നും കന്യാസ്ത്രീകൾ ആരോപിക്കുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ സമരംചെയ്ത കന്യാസ്ത്രീകൾക്ക് കൂട്ടസ്ഥലംമാറ്റം
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement