ഇന്‍സ്റ്റഗ്രാമിലൂടെ ഈ വിചിത്രാനുഭവം വ്യാപകമായി പ്രചരിച്ചു. ഇതോടെ നിരവധി പേര്‍ പ്രതികരണങ്ങളുമായെത്തി. ഞെട്ടലോടെയും അല്പം അവിശ്വാസത്തോടെയുമാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഇതിനോട് പ്രതികരിച്ചത്. ഇത്തരമൊരു വീഡിയോ കണ്ടിരുന്നതായും ആ വ്യക്തിയാണോ ഈ മനുഷ്യനെന്നും പലരും സംശയത്തോടെ ചോദിച്ചു.
ലൂയിസ ഡാല്‍ ഡിന്‍, ജാക്ക് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന ഓസ്‌ട്രേലിയന്‍ റേഡിയോ ഷോയായ ട്രിപ്പിള്‍ എമ്മിലാണ് സാം എന്നുപേരുള്ളയാള്‍ തന്റെ അനുഭവം വിവരിച്ചത്. ഷോയില്‍ ലൂയിസയും ജാക്കും തങ്ങളുടെ തല കുടുങ്ങിപോയ കഥ പങ്കിടാന്‍ സ്രോതാക്കളെ ക്ഷണിച്ചു. സാം എന്ന കോളര്‍ 30 വര്‍ഷമായി ആരോടും പറയാത്ത ആ സംഭവത്തെ കുറിച്ച് അവരോട് വെളിപ്പെടുത്തി.
advertisement
ആനയുടെ പിന്‍ഭാഗത്താണ് തന്റെ തല കുടുങ്ങിയതെന്ന് സാം പറഞ്ഞപ്പോള്‍ റേഡിയോ ഷോ നയിക്കുന്ന ലൂയിസയും ജാക്കും സ്തംഭിച്ചുപോയി. ഇന്ത്യയിലെ ആനകളെ ചികിത്സിക്കുന്ന ഒരു കേന്ദ്രത്തില്‍ നിന്നാണ് സാമിന് ഈ ദുരനുഭവം ഉണ്ടായത്. സന്നദ്ധസേവനം നടത്തുന്നതിനിടയില്‍ ആനയെ തേച്ചുകുളിപ്പിക്കുന്നതിനിടയിലായിരുന്നു സംഭവം.
ആനയുടെ മുന്നിലുണ്ടായിരുന്ന സ്ത്രീ അതിനോട് ഇരിക്കാന്‍ സിഗ്നല്‍ നല്‍കി. സാം അതിന്റെ പിന്‍ഭാഗത്തായിരുന്നു. ആന ഇരിക്കാന്‍ നോക്കിയപ്പോഴേക്കും തന്റെ തല മുഴുവനായും അതിന്റെ പിന്‍ഭാഗത്ത് ഉള്ളിലേക്ക് കയറിപോയി. ഏകദേശം 20 സെക്കന്‍ഡ് നേരമെന്നും സാം പറഞ്ഞു. ആന എങ്ങാനും ഇരുന്നുപോയിരുന്നെങ്കില്‍ സാം അതിനടിയില്‍ ഞെരുങ്ങിപോയേനെയെന്ന് ലൂയിസ അമ്പരപ്പ് മാറാതെ പറഞ്ഞു.
ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പങ്കിട്ടതോടെ പെട്ടെന്ന് ശ്രദ്ധനേടി. വ്യത്യസ്ഥമായ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പങ്കിട്ടു. 90-കളിലെ ഒരു വീഡിയോയില്‍ ഇത്തരമൊരു സംഭവം കണ്ടിട്ടുണ്ടെന്നും ആ മനുഷ്യന്‍ തന്നെയാണോ ഇതെന്നും ഒരാള്‍ ചോദിച്ചു.
വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു വീഡിയോയില്‍ ആന പെട്ടെന്ന് പതുങ്ങിയപ്പോള്‍ ഒരു മനുഷ്യന്‍ ആനയുടെ അടിയില്‍ തൂത്തുവാരുന്നത് കാണിക്കുന്ന ഒരു വീഡിയോ പുറത്തുവന്നു. ഇതിനിടയില്‍ ആ മനുഷ്യന്റെ തല ആനയുടെ പിന്നില്‍ കുടുങ്ങി. അയാള്‍ രക്ഷപ്പെടാന്‍ പാടുപെടുന്നതും വീഡിയോയില്‍ കാണിക്കുന്നുണ്ട്.