TRENDING:

‘അവൾ യെസ് പറഞ്ഞു’; സ്മൃതിയുടെ കണ്ണുകെട്ടി ലോകകപ്പ് ജയിച്ച സ്റ്റേ‍ഡിയത്തിലെത്തിച്ച് പലാഷിന്റെ വിവാഹ അഭ്യർത്ഥന വൈറൽ‌

Last Updated:

'അവൾ യെസ് പറഞ്ഞു’ എന്ന ക്യാപ്ഷനോടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ നിമിഷങ്ങൾക്കകം വൈറലായി

advertisement
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയെ വനിതാ ലോകകപ്പ് വിജയിച്ച അതേ സ്റ്റേഡിയത്തിലെത്തിച്ച് വിവാഹ അഭ്യർത്ഥ നടത്തി ഭാവി വരനും സംഗീത സംവിധായകനുമായ പലാഷ് മുച്ചൽ. സ്മൃതിയുടെ കണ്ണുകെട്ടിയ ശേഷമാണ് പലാഷ് നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലെത്തിച്ചത്. ‘അവൾ യെസ് പറഞ്ഞു’ എന്ന ക്യാപ്ഷനോടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ നിമിഷങ്ങൾക്കകം വൈറലായി.
(Image: screengrab/ palash muchhal/ instagram)
(Image: screengrab/ palash muchhal/ instagram)
advertisement

ഞായറാഴ്ചയാണ് സ്മൃതിയുടെയും പലാഷിന്റെ വിവാഹച്ചടങ്ങുകൾ. വർഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. അടുത്തിടെ ഒരു വാർത്താ സമ്മേളനത്തിനിടെ സ്മൃതി ഇൻഡോറിന്റെ മരുമകളാകുമെന്ന് പലാഷ് മുച്ചൽ പ്രഖ്യാപിച്ചിരുന്നു.

നവംബർ രണ്ടിന് ഡി വൈ പാട്ടീൽ സ്റ്റേ‍ഡിയത്തിൽ നടന്ന ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തോൽപിച്ചാണ് ഇന്ത്യൻ വനിതകൾ കന്നിലോകകപ്പ് കിരീടം വിജയിച്ചത്. ഫൈനലിൽ 58 പന്തുകൾ നേരിട്ട സ്മൃതി 45 റൺസെടുത്തു പുറത്തായിരുന്നു.

advertisement

ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിന് പിന്നാലെ സ്മൃതിയുടെ ജഴ്സി നമ്പരും ചേർത്ത് ‘SM 18’ എന്ന് പലാഷ് കൈത്തണ്ടയിൽ ടാറ്റൂ ചെയ്തിരുന്നു. വിവാഹത്തിനു മുൻപുള്ള ഹൽദി ചടങ്ങുകൾ സ്മൃതിയുടെ ജന്മനാടായ സംഗ്ലിയിൽ ഇന്നു നടക്കും. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സുഹൃത്തുക്കള്‍ക്കും അടുത്ത ബന്ധുക്കൾക്കുമാണ് ഹൽദി ചടങ്ങിലേക്ക് ക്ഷണമുള്ളത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Palash Muchhal, a music composer and the future groom, proposed to Indian Cricket Team Vice-Captain Smriti Mandhana by bringing her to the same stadium where the Women's World Cup was won. Palash blindfolded Smriti before taking her to the DY Patil Stadium in Navi Mumbai. The video he shared on Instagram with the caption 'She said yes' instantly went viral.

advertisement

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
‘അവൾ യെസ് പറഞ്ഞു’; സ്മൃതിയുടെ കണ്ണുകെട്ടി ലോകകപ്പ് ജയിച്ച സ്റ്റേ‍ഡിയത്തിലെത്തിച്ച് പലാഷിന്റെ വിവാഹ അഭ്യർത്ഥന വൈറൽ‌
Open in App
Home
Video
Impact Shorts
Web Stories