TRENDING:

'ശമ്പളം വേണ്ട, ആഴ്ചയില്‍ 7 ദിവസം 12 മണിക്കൂര്‍ ജോലി ചെയ്യാം'; യുകെയില്‍ തുടരാന്‍ ഇന്ത്യന്‍ യുവതിയുടെ കടന്ന കൈ

Last Updated:

''ആഴ്ചയില്‍ ഏഴ് ദിവസം 12 മണിക്കൂര്‍ വരെ ജോലി ചെയ്യാം. എന്റെ കഴിവ് തെളിയിക്കാന്‍ അവസരം തരാമോ. ഒരു മാസത്തേക്ക് എന്നെ സൗജന്യമായി നിയമിക്കൂ. നിങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്നെ അപ്പോള്‍ തന്നെ പിരിച്ചുവിട്ടോളൂ,'' യുവതി പോസ്റ്റില്‍ കുറിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
യുകെയില്‍ തുടരാന്‍ ശമ്പളമില്ലാതെ ജോലി ചെയ്യാനും തയ്യാറാണെന്ന് പറഞ്ഞ് ഇന്ത്യന്‍ യുവതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിനെതിരെ വിമര്‍ശനം ശക്തമാകുന്നു. ലെസ്റ്ററില്‍ താമസിക്കുന്ന ഡിസൈന്‍ എന്‍ജീനിയര്‍ ബിരുദധാരിയാണ് ഈ വിചിത്ര പോസ്റ്റുമായി രംഗത്തെത്തിയത്.
advertisement

300 ലധികം അപേക്ഷകള്‍ നല്‍കിയിട്ടും തനിക്ക് വിസയോട് കൂടിയ ജോലി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് ഇവര്‍ ലിങ്ക്ഡ്ഇന്നില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്. തന്റെ ഗ്രാജ്വേറ്റ് വിസയുടെ കാലാവധി 3 മാസത്തിനുള്ളില്‍ കഴിയുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

''ആഴ്ചയില്‍ ഏഴ് ദിവസം 12 മണിക്കൂര്‍ വരെ ജോലി ചെയ്യാം. എന്റെ കഴിവ് തെളിയിക്കാന്‍ അവസരം തരാമോ. ഒരു മാസത്തേക്ക് എന്നെ സൗജന്യമായി നിയമിക്കൂ. നിങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്നെ അപ്പോള്‍ തന്നെ പിരിച്ചുവിട്ടോളൂ,'' യുവതി പോസ്റ്റില്‍ കുറിച്ചു.

advertisement

ഉന്നതപഠനത്തിനായി 2021-ലാണ് യുവതി യുകെയിലെത്തിയത്. എന്നാല്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നിരവധി അവസരങ്ങളാണ് തനിക്ക് നഷ്ടപ്പെട്ടതെന്ന് യുവതി പറഞ്ഞു. തന്റെ ബിരുദത്തിനും കഴിവിനും തൊഴില്‍ വിപണിയില്‍ യാതൊരു വിലയുമില്ലെന്നും വിസ കാലാവധി കഴിയുന്നതിന് മുമ്പ് ഒരു ജോലി തരപ്പെടുത്താന്‍ തനിക്ക് കഴിയുന്നില്ലെന്നും അവര്‍ തന്റെ കുറിപ്പില്‍ പറഞ്ഞു. അവസാന ശ്രമമെന്ന നിലയിലാണ് ഇത്തരമൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

നിരവധി പേരാണ് യുവതിയുടെ പോസ്റ്റിനെതിരെ വിമര്‍ശനവുമായി എത്തിയത്. ഇത്തരക്കാരാണ് ഇന്ത്യയ്ക്കാരുടെ പേരിന് കളങ്കമുണ്ടാക്കുന്നതെന്ന് ഒരാള്‍ കമന്റ് ചെയ്തു. ''അടിമകളെപ്പോലെ ജോലി ചെയ്യാന്‍ ഇന്ത്യാക്കാര്‍ തയ്യാറാകുന്നു. അവരുടെ മനസ് മാറ്റിയെടുക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്,'' എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.

advertisement

ഇതുപോലെ 12 പേര്‍ മുന്നോട്ടുവരികയാണെങ്കില്‍ ഒരു കമ്പനിയ്ക്ക് ഒരു വര്‍ഷം സൗജന്യമായി തൊഴിലാളികളെ ലഭിക്കുമെന്നും ഇത്തരം പോസ്റ്റിടുന്നവര്‍ ഇതിന്റെ ഭവിഷ്യത്തുകളെപ്പറ്റി ചിന്തിക്കുന്നില്ലെന്നും മറ്റൊരാള്‍ കമന്റ് ചെയ്തു.

നിലവിലെ യുകെയിലെ വിസ നിയമം അനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ടയര്‍ 4 സ്റ്റുഡന്റ് വിസയാണ് ആദ്യം ലഭിക്കുക. പഠിക്കാനും പാര്‍ട്ട്‌ടൈം ജോലി ചെയ്യാനും വിദ്യാര്‍ത്ഥികളെ അനുവദിക്കുന്ന സംവിധാനമാണിത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പഠനം പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാജ്വേറ്റ് വിസയ്ക്ക് അപേക്ഷിക്കാം. ഈ രീതി 2021ലാണ് യുകെയില്‍ പ്രാബല്യത്തിലായത്. രണ്ട് വര്‍ഷം വരെ യുകെയില്‍ നില്‍ക്കാനും ജോലി ചെയ്യാനും ഗ്രാജ്വേറ്റ് വിസയിലൂടെ സാധിക്കും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ശമ്പളം വേണ്ട, ആഴ്ചയില്‍ 7 ദിവസം 12 മണിക്കൂര്‍ ജോലി ചെയ്യാം'; യുകെയില്‍ തുടരാന്‍ ഇന്ത്യന്‍ യുവതിയുടെ കടന്ന കൈ
Open in App
Home
Video
Impact Shorts
Web Stories