TRENDING:

അഭിമുഖത്തില്‍ സത്യസന്ധമായി ഉത്തരം നൽകി 40 സെക്കന്‍ഡിനുള്ളില്‍ അമേരിക്കൻ വിസയ്ക്ക് നോ!

Last Updated:

40 സെക്കന്‍ഡിനുള്ളിലാണ് യുവാവിന്റെ യുഎസിലേക്കുള്ള യാത്ര എന്ന സ്വപ്‌നം തകര്‍ന്നടിഞ്ഞത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
യുഎസിലേക്കുള്ള വിസ നടപടികള്‍ കര്‍ക്കശമാക്കിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ യുഎസിലേക്ക് വിസയ്ക്ക് അപേക്ഷിച്ചിട്ട് അത് നിരസിക്കപ്പെട്ടത് വ്യക്തമാക്കിക്കൊണ്ട് യുവാവ് സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. വിസ അഭിമുഖത്തിനിടെ ചോദിച്ച ചോദ്യത്തിന് സത്യസന്ധമായി ഉത്തരം നല്‍കിയതിന് ശേഷമാണ് യുവാവിന് വിസ നിഷേധിക്കപ്പെട്ടതെന്നും പോസ്റ്റിൽ പറയുന്നു. 40 സെക്കന്‍ഡിനുള്ളിലാണ് യുവാവിന്റെ യുഎസിലേക്കുള്ള യാത്ര എന്ന സ്വപ്‌നം തകര്‍ന്നടിഞ്ഞത്.
News18
News18
advertisement

സാമൂഹികമാധ്യമമായ റെഡ്ഡിറ്റിലാണ് യുവാവ് കുറിപ്പ് പങ്കുവെച്ചത്. ന്യൂഡല്‍ഹിയിലെ യുഎസ് എംബസിയില്‍ ബി1/ബി2 ടൂറിസ്റ്റ് വിസയ്ക്കാണ് യുവാവ് അപേക്ഷിച്ചത്. ഇതിനുള്ള വിസ അഭിമുഖത്തിന് ഹാജരായതിന് ശേഷമുള്ള ദുരനുഭവമാണ് യുവാവ് കുറിപ്പില്‍ പങ്കുവെച്ചിരിക്കുന്നത്.

''കഴിഞ്ഞ ദിവസം യുഎസ് എംബസിയില്‍ എനിക്ക് ബി1/ബി2 വിസ അഭിമുഖം ഉണ്ടായിരുന്നു. വെറു മൂന്ന് ചോദ്യങ്ങള്‍ ചോദിച്ചതിന് ശേഷം ഒരു മിനിറ്റിനുള്ളില്‍ എന്റെ വിസ നിരസിക്കപ്പെട്ടു. എങ്ങനെയാണ് തെറ്റ് സംഭവിച്ചതെന്നും അടുത്തതവണ എങ്ങനെ മെച്ചപ്പെടുത്താമെന്നും ഞാന്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ്,'' പോസ്റ്റില്‍ യുവാവ് പറഞ്ഞു. ഡിസ്‌നി വേള്‍ഡ്, യൂണിവേഴ്‌സല്‍ സ്റ്റുഡിയോ, കെന്നഡി സ്‌പെസ് സെന്റര്‍, വിവിധ ബീച്ചുകള്‍ എന്നിവയുള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാണ് പദ്ധതിയിട്ടിരുന്നത്. രണ്ടാഴ്ചത്തെ ടൂര്‍ ആണ് പ്ലാന്‍ ചെയ്തതെന്നും യുവാവ് അവകാശപ്പെട്ടു. അഭിമുഖത്തിനിടെ മൂന്ന് ചോദ്യങ്ങളാണ് തന്നോട് ചോദിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് നിങ്ങള്‍ യുഎസിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നത്? നിങ്ങള്‍ ഇന്ത്യക്ക് പുറത്ത് യാത്ര ചെയ്തിട്ടുണ്ടോ? നിങ്ങള്‍ക്ക് യുഎസില്‍ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ഉണ്ടോ? എന്നിവയായിരുന്നു ആ ചോദ്യങ്ങള്‍.

advertisement

യുഎസില്‍ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ഉണ്ടോയെന്ന ചോദ്യത്തിന് ഉണ്ടെന്നും കാമുകി ഫ്‌ളോറിഡയില്‍ താമസിക്കുന്നുണ്ടെന്നും യാത്രക്കിടെ അവളെ കാണാന്‍ പദ്ധതിയിടുന്നുണ്ടെന്നും യുവാവ് മറുപടി നല്‍കി. ഈ ഉത്തരം നല്‍കിയ ശേഷം വിസ ഓഫീസിര്‍ തുടര്‍ ചോദ്യങ്ങളൊന്നും ചേദിച്ചില്ല. ഇതിന് ശേഷം യുവാവിന് 214(ബി) റെഫ്യൂസല്‍ സ്ലിപ് നല്‍കി. പിന്നാലെ അഭിമുഖം അവസാനിപ്പിച്ചു. ഇതോടെ യുവാവിന്റെ വിസ പ്രതീക്ഷകളും അന്താരാഷ്ട്ര ട്രിപ്പ് എന്ന സ്വപ്‌നവും തകര്‍ന്നടിഞ്ഞു.

പ്രതികരിച്ച് സോഷ്യല്‍ മീഡിയ

''യുഎസുമായുള്ള ശക്തമായ ബന്ധവും ഇന്ത്യയുമായുള്ള ദുര്‍ബലവുമായ ബന്ധവുമാണ്'' വിസ നിരസിക്കാന്‍ കാരണമെന്ന് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെട്ടു.

advertisement

''നിങ്ങള്‍ക്ക് ഇതിന് മുമ്പ് ഒരു അന്താരാഷ്ട്ര യാത്ര നടത്തി പരിചയമില്ല. പ്രത്യേകിച്ച് പാശ്ചാത്യരാജ്യങ്ങളിലേക്ക് യാത്ര ചെയ്ത് പരിചയമില്ല. കൂടാതെ യുഎസില്‍ കാമുകിയുമുണ്ട്. ഇത് യുഎസുമായുള്ള ശക്തമായ ബന്ധമാണ്,'' മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.

''നിങ്ങളുടെ ഗേള്‍ ഫ്രണ്ടിനെക്കുറിച്ച് നിങ്ങള്‍ സത്യസന്ധമായി തന്നെ പരാമര്‍ശിച്ചു. അതിനാല്‍ നിങ്ങള്‍ ചിലപ്പോള്‍ യുഎസില്‍ നിയമവിരുദ്ധമായി തുടരാന്‍ ആഗ്രഹിച്ചേക്കുമെന്ന് എംബസി ഉദ്യോഗസ്ഥന്‍ കരുതിക്കാണും. കാരണം, നിങ്ങള്‍ക്ക് ഇന്ത്യയേക്കാള്‍ ശക്തമായ ബന്ധമാണ് യുഎസുമായി ഉള്ളതെന്ന് അവര്‍ കരുതുന്നുണ്ടാകാം,'' മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.

advertisement

''ഒരു യുഎസ് പൗരനുമായോ താമസക്കാരനുമായോ ഉള്ള ബന്ധത്തെക്കുറിച്ച് നിങ്ങള്‍ പരാമര്‍ശിക്കുമ്പോള്‍ അത് വിസ നിരസിക്കാന്‍ ഒരു കാരണമാകും. മുന്‍ നിരവധിപേര്‍ സമാനമായ അനുഭവങ്ങള്‍ റെഡ്ഡിറ്റില്‍ പങ്കുവെച്ചിട്ടുണ്ട്,'' മറ്റൊരു ഉപയോക്താവ് കൂട്ടിച്ചേര്‍ത്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇതിനൊപ്പം മുമ്പ് അന്താരാഷ്ട്ര യാത്രകൾ നടത്തിയിട്ടില്ലയെന്നതും പാശ്ചാത്യരാജ്യങ്ങൾ സന്ദർശിച്ചിട്ടില്ലയെന്നതും കാരണങ്ങളായി മാറിയെന്ന് അവർ വ്യക്തമാക്കി.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
അഭിമുഖത്തില്‍ സത്യസന്ധമായി ഉത്തരം നൽകി 40 സെക്കന്‍ഡിനുള്ളില്‍ അമേരിക്കൻ വിസയ്ക്ക് നോ!
Open in App
Home
Video
Impact Shorts
Web Stories