TRENDING:

കാനഡയിലെ ഒരു വയസു മുതൽ 65 വയസ് വരെയുള്ള മലയാളികൾ സ്റ്റേജിൽ; 65 ലക്ഷം ചെലവ്; 'ഇറ്റേണിറ്റി' ഒരുങ്ങുന്നു

Last Updated:

കാനഡയിലെ സീറോ മലബാർ കത്തോലിക്കാ രൂപതയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് നാടകം അരങ്ങേറും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഒരു വയസു മുതൽ 65 വയസ് വരെയുള്ള മലയാളികൾ വേദിയിൽ അണിനിരക്കുന്ന സ്റ്റേജ് നാടകം കാനഡയിൽ തയാറെടുക്കുന്നു. മുന്നൂറ്റി അമ്പതിലധികം അഭിനേതാക്കളുമായി നാടക രംഗത്ത് പുതിയൊരു ലോക റെക്കാർഡ് സൃഷ്‌ടിക്കുന്ന 'ഇറ്റേണിറ്റി'. ഇതിലെ അഹ്‌ഭിനേതാക്കളും സംഘാടകരും മലയാളികളാണ്. കാനഡയിലെ സീറോ മലബാർ കത്തോലിക്കാ രൂപതയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് ചലച്ചിത്ര/ നാടക നടനും സംവിധായകനുമായ ബിജു തയ്യിൽച്ചിറയുടെ നേതൃത്ത്വത്തിൽ പുതുമയാർന്ന ഒരു ബൈബിൾ നാടകം അരങ്ങിലെത്തുന്നു.
ഇറ്റേണിറ്റി
ഇറ്റേണിറ്റി
advertisement

സെപ്റ്റംബർ പന്ത്രണ്ടിന് കാനഡയിലെ ഇവൻ്റ് സെൻ്റെറിൽ നടക്കുന്ന മിസ്സിസ്സോഗ സീറോ മലബാർ ഇടവകയുടെ പത്താമതു വാർഷികാഘോഷമായ സർഗസന്ധ്യയിലാണ് നാടകം അവതരിപ്പിക്കുന്നത്. 3500 പേരാണ് കാണികളായി എത്തുക. അനശ്വരതയിൽ നിന്ന് എന്ന സന്ദേശവുമായി രൂപതാധ്യക്ഷൻ മാർ ജോസ് കല്ലി വേലിൻ്റെ ആശിർവാദത്തോടെയാണു നാടകം നിർമ്മിക്കുന്നത്.

ബൈബിളിലെ പഴയ നിയമത്തിലേയും പുതിയ നിയമത്തിലേയും ചരിത്രപ്രാധാന്യം നിറഞ്ഞ സംഭവങ്ങളുടെ ദൃശ്യാവിഷ്ക്കരണമാണ് ഇറ്റേണിറ്റി. കാനഡയിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള പ്രതിഭാശാലികളായ 350 അഭിനേതാക്കളാണ് കഥാപാത്രങ്ങളായി അരങ്ങിലെത്തുന്നത്.

advertisement

ശിൽപ്പ സൗന്ദര്യത്തിൻ്റെ ദൃശ്യവിരുന്ന്

ദൈവം തൻ്റെ ജനങ്ങളെ വിലമതിക്കാത്ത സ്നേഹത്താൽ നയിച്ച ദിവ്യയാത്രയുടെ കഥയാണ് ഇറ്റേണിറ്റി പറയുന്നത്. തിരുസൂചനകളും, വാഗ്ദത്തങ്ങളും, മനുഷ്യരുടെ വിശ്വാസവും, ത്യാഗവും, പാപ ദ്രഷ്ടതയും തിരിച്ചു വരുന്ന ദൈവ മനഃസാക്ഷിയും ചേർന്നൊരു ആധ്യാത്മിക ഗാഥയാണിത്.

ഈ കഥയിൽ ദുരന്തവും കരുണയും വിശ്വാസവും അതിനെ തളക്കുന്ന അസമ്മതികളുമുണ്ട്. ന്യായാധിപന്മാർ, പ്രവാചകന്മാർ, രാജാക്കന്മാർ ദൈവം തന്നെ തിരസ്ക്കരിക്കുന്ന ജനങ്ങൾ ഇതെല്ലാം കാഴ്ച്ചയിൽ കൊണ്ടുവരുന്ന അർത്ഥവത്തായ ദൃശ്യങ്ങൾ അടങ്ങിയിരിക്കുന്നു. ഇറ്റേണിറ്റി വെറുമൊരു കലാനിർമ്മാണമല്ല, ദൈവ സാഷ്യമായാണ് അണിയറ പ്രവർത്തകർ ചുണ്ടിക്കാട്ടുന്നത്. ശിൽപ്പ സന്ദന്ദര്യത്തിൻ്റെ ഉദാത്തമായ കാഴ്ച്ചയാണ് നാടകത്തിലൂടെ സംവിധായകൻ കാണികൾക്ക് മുന്നിലേക്കെത്തിക്കുക.

advertisement

നൂതന സാങ്കേതികവിദ്യയുടെ പിന്തുണയോടെ സ്ക്രീനും വേദിയിലെ കഥാപാത്രങ്ങളുമായും ഓരോ രംഗങ്ങളിലും ബന്ധപ്പെടുത്തിക്കൊണ്ടുള്ള മനോഹരമായ സീനുകളാണ് അവതരിപ്പിക്കപ്പെടുന്നത്.

അരങ്ങിലെത്തും മുൻപേ തന്നെ യുണിവേഴ്സൽ റെക്കാർഡ് ഫോറത്തിൻ്റെ ലോക റെക്കാർഡിനായി ഇറ്റേണിറ്റി പരിഗണിക്കപ്പെട്ട കഴിഞ്ഞു. റിഹേഴ്സൽ സമയത്തെ വീഡിയോയും വിവരങ്ങളും മാസങ്ങൾക്കു മുമ്പേ തന്നെ അയച്ചു കൊടുത്തിരുന്നു. ഇക്കഴിഞ്ഞ ദിവസമായിരുന്നു ലോക റെക്കാർഡിനായി പരിഗണിച്ച വിവരം അറിയിച്ചത്.

ഏറ്റവും കൂടുതൽ അഭിനേതാക്കളുള്ള ലോകത്തിലെ ആദ്യ നാടകം, ലോകത്തിലെ ആദ്യ ബിഗ് ബജറ്റ് നാടകം, എന്നിങ്ങനെ രണ്ട് പ്രത്യേകതകളാണ് ലോക റെക്കാർഡിനായി പരിഗണിച്ചിരിക്കുന്നത്. രണ്ടേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള നാടകത്തിൽ 26 രംഗങ്ങളും അഞ്ചു ഗാനാവിഷ്ക്കാരങ്ങളുമുണ്ട്.

advertisement

75,000 യു.എസ്. ഡോളറിലധികം (ഏകദേശം അറുപത്തിഅഞ്ചു ലക്ഷത്തിലധികം രൂപ) ആണ് ഈ ബ്രഹ്മാണ്ഡ ബൈബിൾ നാടകത്തിൻ്റെ മുതൽമുടക്ക്. സംവിധായകൻ ബിജു തയ്യിൽച്ചിറയുടെ നേതൃത്ത്വത്തിൽ പതിനഞ്ച് പ്രധാന സംവിധായകർ, അമ്പതോളം മേക്കപ്പ് ആർട്ടിസ്റ്റുകൾ, 60 കോസ്റ്റ്യും സഹായികൾ, 75 കലാസംവിധാന സഹായികൾ, 45 സാങ്കേതിക സഹായികൾ എന്നിവരാണ് ഈ നാടകത്തിൻ്റെ പിന്നിൽ പ്രവർത്തിക്കുന്നത്. മാസങ്ങളോളം നീണ്ടുനിന്ന പരിശ്രമവും ഇതിൻ്റെ പിന്നിലുണ്ട്.

പ്രതിഭാശാലികളായ 350ഓളം കലാകാരന്മാരെ കണ്ടെത്താൻ ഒരു വർഷത്തിലേറെ വേണ്ടിവന്നു. തിരക്കഥ പൂർത്തിയാക്കാൻ തന്നെ രണ്ടു വർഷത്തെ കാലയളവു വേണ്ടിവന്നു. 350 പ്രധാന അഭിനേതാക്കൾക്കൊപ്പം മറ്റു കലാകാരന്മാരുടെ പങ്കാളിത്തവുമായി 600ഓളം കലാകാരന്മാരാണ് അഭിനയരംഗത്തുള്ളത്.

advertisement

ടൊറൻ്റോ, ഹാമിൽട്ടൻ, ഒഷാവാ, മിസ്സി സോഗാ, എന്നിവിടങ്ങളിലെ നാല് ഇടവകകളിലെ കൂട്ടായ്മകളുടെ നേതൃത്ത്വത്തിലാണ് മൂന്നു സ്റ്റേജുകളിലായി പരിശീലനം നടക്കുന്നതെന്ന് കോ - ഓർഡിനേഷൻ മാനേജർ തോമസ് വർഗീസ് പറഞ്ഞു. ജോലിയും വീട്ടുകാര്യങ്ങളും ക്രമീകരിച്ചു കൊണ്ട് 600ഓളം പേരാണ് ഒറ്റമനസ്സോടെ ഒരു വർഷത്തിലേറെയായി ശനി, ഞായർ ദിവസങ്ങളിൽ ഒത്തുചേർന്നുള്ള പരിശീലനം.

രാജ്യാന്തര നാടക വിദഗ്ദരുടെ സഹകരണത്തോടെയാണ് ഏകോപനം. അലങ്കാരങ്ങൾ, യുദ്ധസാമഗ്രികൾ, മുഴുവൻ അഭിനേതാക്കൾക്കും ആവശ്യമായ വസ്തുക്കളും വസ്ത്രങ്ങളും ഇറ്റലി, ചൈന, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും പ്രത്യേക രൂപകൽപ്പന ചെയ്താണ് കാനഡയിലേക്ക് ഇറക്കുമതി ചെയ്തത്.

Summary: Malayalis in Canada, aged 1 to 65, come up with a play based on Bible

മലയാളം വാർത്തകൾ/ വാർത്ത/Buzz/
കാനഡയിലെ ഒരു വയസു മുതൽ 65 വയസ് വരെയുള്ള മലയാളികൾ സ്റ്റേജിൽ; 65 ലക്ഷം ചെലവ്; 'ഇറ്റേണിറ്റി' ഒരുങ്ങുന്നു
Open in App
Home
Video
Impact Shorts
Web Stories