കാരണം താനും വ്രതം അനുഷ്ഠിക്കുകയാണെന്നാണ് അവർ ബോത്രയോട് പറഞ്ഞു. എള്ളുകൊണ്ടുണ്ടാക്കിയ ഒരു മധുര പലഹാരവും, ചൗവരിയുടെ ചിപ്സും ചായയുമാണ് പൂർവി അരുൺ ബോത്രയ്ക്കായി നൽകിയത്. ഇതോടൊപ്പം ഒരു കുറിപ്പും അതിലുണ്ടായിരുന്നു. അതിലെ ഉള്ളടക്കം ഇങ്ങനെയായിരുന്നു. ” മിസ്റ്റർ ബോത്ര, നിങ്ങൾ ഇന്ന് ഞങ്ങളോടൊപ്പം ഉണ്ടായിരുന്നതിൽ സന്തോഷമുണ്ട്. ദുർഗ്ഗാ ദേവി നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.” എന്നാണ് അതിൽ കുറിച്ചിരുന്നത്. ഇതിനുള്ള മറുപടി ആണ് അദ്ദേഹം എക്‌സിലൂടെ പങ്കുവെച്ചത്. “ദേവി നമ്മെ വ്യത്യസ്ത രൂപങ്ങളിൽ പരിപാലിക്കും. ഇന്ന് ഒരു ഇൻഡിഗോ ക്രൂ അംഗമായ പൂർവി ആയി വന്നു.” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ ഈ പോസ്റ്റ് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിൽ ഇതിനോടകം തന്നെ ഏകദേശം 2 ലക്ഷത്തോളം ആളുകൾ കണ്ടുകഴിഞ്ഞു.
advertisement
അതേസമയം ബോത്രയുടെ ഈ പോസ്റ്റിനോട് പ്രതികരിച്ച് ഇൻഡിഗോയും എത്തിയിരുന്നു. “സർ, ഞങ്ങളുടെ ടീമിലെ അംഗമായ പൂർവിയുമായുള്ള നിങ്ങളുടെ ഹൃദയസ്പർശിയായ അനുഭവത്തെക്കുറിച്ച് അറിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അവളുടെ ചിന്താപൂർവ്വമായ പെരുമാറ്റം നിങ്ങളുടെ യാത്രാനുഭവം മെച്ചപ്പെടുത്തി എന്നറിഞ്ഞതിലും സന്തോഷമുണ്ട്. നിങ്ങളുടെ വാക്കുകൾ വളരെ വിലമതിക്കുന്നതാണ്. ഇത് പൂർവിയുമായി പങ്കിടും. നിങ്ങളുടെ ഭാവി യാത്രകളിൽ വീണ്ടും സേവനങ്ങൾ നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, നവരാത്രി ആശംസകൾ,” എന്നും എയർലൈൻ കൂട്ടിച്ചേർത്തു. അതേസമയം 9 ദിവസം നീളുന്ന ഹിന്ദു ഉത്സവമായ നവരാത്രി ആഘോഷത്തിൽ നിരവധി ഭക്തർ വ്രതം അനുഷ്ഠിക്കാറുണ്ട്. അരി, ഗോതമ്പ്, ഉള്ളി, വെളുത്തുള്ളി, മാംസാഹാരങ്ങൾ, പയർ തുടങ്ങിയ ധാന്യങ്ങൾ ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കും. എന്നാൽ പച്ചക്കറികൾ, കല്ലുപ്പ്, പാൽ, ചവ്വരി എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന ഭക്ഷണങ്ങൾ ഈ സമയത്ത് കഴിക്കാവുന്നതാണ്.
