TRENDING:

പുള്ളി വോട്ട് ചെയ്തത് ട്രംപിന് തന്നെ; ചോദ്യം കമല തോറ്റിട്ടും സന്തോഷിച്ച് പുഞ്ചിരിയോടെ ഇരുന്ന ബൈഡനോട്

Last Updated:

കമല ഹാരിസിന്റെ തിരഞ്ഞെടുപ്പ് പരാജയത്തില്‍ ബൈഡന് യാതൊരു വിഷമവുമില്ലെന്നും ചിലര്‍ പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ഡൊണള്‍ഡ് ട്രംപ് വിജയമുറപ്പിച്ചിരിക്കുകയാണ്. ട്രംപിന്റെ വിജയാഘോഷത്തിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് നിലവിലെ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തിയിരുന്നു. പതിവിലും സന്തോഷവാനായാണ് ബൈഡന്‍ പൊതുവേദിയിലെത്തിയത്.
advertisement

നിറപുഞ്ചിരിയോടെ നില്‍ക്കുന്ന ബൈഡന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ കമല ഹാരിസ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും ആ വിഷമമൊന്നും ബൈഡന്റെ മുഖത്ത് കാണാനില്ലല്ലോ എന്നാണ് പലരും ചോദിക്കുന്നത്.

ബൈഡന്റെ മുഖഭാവത്തെപ്പറ്റി ഡൊണള്‍ഡ് ട്രംപിന്റെ മകനായ ഡൊണള്‍ഡ് ട്രംപ് ജൂനിയര്‍ എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയത്. ട്രംപിന്റെ വിജയത്തില്‍ തന്നെക്കാള്‍ സന്തോഷിക്കുന്ന മറ്റൊരു വ്യക്തിയെന്നാണ് ബൈഡനെ കുറിച്ച് ഡൊണള്‍ഡ് ട്രംപ് ജൂനിയര്‍ എക്‌സില്‍ കുറിച്ചത്.

'' ഈ ദിവസം എന്നെക്കാള്‍ കൂടുതല്‍ സന്തോഷിക്കുന്ന വ്യക്തി ജോ ബൈഡന്‍ ആണ്,'' എന്നാണ് ട്രംപ് ജൂനിയര്‍ എക്‌സില്‍ കുറിച്ചത്. രാഷ്ട്രീയ നിരീക്ഷകനായ ബെന്‍ ഷാപ്പിറോയും സമാന അഭിപ്രായവുമായി രംഗത്തെത്തി. ഇന്ന് അമേരിക്കയിലെ ഏറ്റവും സന്തോഷവാനായ മനുഷ്യനാണ് ജോ ബൈഡന്‍ എന്നാണ് ബെന്‍ എക്‌സില്‍ കുറിച്ചത്.

advertisement

ബൈഡന്റെ സന്തോഷത്തിന് പിന്നിലെ കാരണങ്ങള്‍ ഊഹിച്ച് മറ്റുചിലരും രംഗത്തെത്തി. ഒരുപക്ഷെ ബൈഡന്‍ രഹസ്യമായി ട്രംപിന് വോട്ട് ചെയ്തിരിക്കാമെന്നും അതാകാം ഈ സന്തോഷത്തിന് കാരണമെന്നും ചിലര്‍ കമന്റ് ചെയ്തു.

'' കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടയില്‍ ഇപ്പോഴാണ് ജോ ബൈഡനെ സന്തോഷവാനായി കാണുന്നത്. ഉറപ്പായും അദ്ദേഹം ട്രംപിന് തന്നെയാകും വോട്ട് ചെയ്തിട്ടുണ്ടാകുക,'' എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.

കമല ഹാരിസിന്റെ തിരഞ്ഞെടുപ്പ് പരാജയത്തില്‍ ബൈഡന് യാതൊരു വിഷമവുമില്ലെന്നും ചിലര്‍ പറഞ്ഞു. ഇത്രയും സന്തോഷവാനായി ബൈഡനെ ഇതിനുമുമ്പ് കണ്ടിട്ടില്ലെന്നും ചിലര്‍ കമന്റ് ചെയ്തു.

advertisement

പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പായി ബൈഡന്‍ നടത്തിയ സംവാദങ്ങളും ഏറെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സംവാദത്തിനിടെയുള്ള ബൈഡന്റെ പ്രസംഗത്തിലെ അശ്രദ്ധമായ തെറ്റുകളും വാര്‍ത്താപ്രാധാന്യം നേടി. ഇതെല്ലാം ബൈഡന്റെ അണികള്‍ക്കിടയില്‍ തന്നെ ആശങ്കയുണ്ടാക്കിയിരുന്നു. 78-കാരനായ ട്രംപിനും പ്രായത്തിന്റെതായ ബുദ്ധിമുട്ടുകളുണ്ട്. സംവാദങ്ങള്‍ക്കിടെ തെറ്റായ അവകാശവാദങ്ങളും ട്രംപ് ഉന്നയിച്ചിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം ജനുവരിയില്‍ നിയുക്ത പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് അധികാരം കൈമാറുമെന്ന് ജോ ബൈഡന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പരാജയം ഡെമോക്രാറ്റുകള്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടു എന്ന് അര്‍ത്ഥമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
പുള്ളി വോട്ട് ചെയ്തത് ട്രംപിന് തന്നെ; ചോദ്യം കമല തോറ്റിട്ടും സന്തോഷിച്ച് പുഞ്ചിരിയോടെ ഇരുന്ന ബൈഡനോട്
Open in App
Home
Video
Impact Shorts
Web Stories