100, 200, 500 എന്നിവയുടെ ഒന്നിലധികം നോട്ടുകളാണ് ഉത്തരപ്പേപ്പറുകൾക്കകത്ത് ഉണ്ടായിരുന്നത്. ”ഒരു അധ്യാപകൻ അയച്ച ചിത്രമാണിത്. ഒരു ബോർഡ് പരീക്ഷയുടെ ഉത്തരക്കടലാസുകൾക്കുള്ളിലാണ് പാസ് ആകാനുള്ള മാർക്ക് നൽകണമെന്ന അഭ്യർത്ഥനക്കൊപ്പം വിദ്യാർത്ഥികൾ നോട്ടുകൾ ഒളിപ്പിച്ചു വെച്ചത്. നമ്മുടെ വിദ്യാർത്ഥികളെയും അധ്യാപകരെയും മുഴുവൻ വിദ്യാഭ്യാസ സമ്പ്രദായത്തെയും കുറിച്ച് ധാരാളം കാര്യങ്ങൾ ഈ സംഭവം വ്യക്തമാക്കുന്നുണ്ട്”, അരുൺ ബോത്ര എക്സിൽ കുറിച്ചു. ഏതു വിഷയത്തിന്റെ പരീക്ഷയിലാണ് ഇങ്ങനെ സംഭവിച്ചത് എന്നോ എവിടെ നടന്നതാണെന്നോ അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കിയിട്ടില്ല.
advertisement
നിരവധി പേരാണ് അരുൺ ബോത്രയുടെ പോസ്റ്റിനു താഴെ കമന്റുമായി രംഗത്തെത്തുന്നത്. ”ഇത് പതിറ്റാണ്ടുകളായി നടക്കുന്ന കാര്യമാണ്. ചില വിദ്യാർത്ഥികൾ ഉത്തരപ്പേപ്പറുകൾക്കുള്ളിൽ പണം തിരുകി വെയ്ക്കാറുണ്ട്. പാസായാൽ ധാരാളം പണം നൽകാമെന്നു പറഞ്ഞ് ചിലർ ഫോൺ നമ്പറുകളും ഉത്തരപ്പേപ്പറുകളിൽ ചേർക്കാറുണ്ട്” എന്നാണ് ഒരാൾ കുറിച്ചത്. ”ഇത് രാജ്യത്തിന്റെ മുഴുവൻ സംസ്കാരത്തെയും ജനാധിപത്യ സംവിധാനങ്ങളെയും കുറിച്ച് പലതും വിളിച്ചു പറയുന്നുണ്ട്”, എന്ന് മറ്റൊരാൾ കൂട്ടിച്ചേർത്തു.