TRENDING:

Iran–Israel War | മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ പ്രവചിച്ചിരുന്നെന്ന് 'ഇൻസ്റ്റഗ്രാം ജ്യോതിഷി

Last Updated:

ഫെബ്രുവരി 27 മുതൽ മാർച്ച് 2 വരെയുള്ള കാലയളവിൽ യുഎഇ, ഒമാൻ, ഇറാൻ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് വീഡിയോയിൽ അവർ വ്യക്തമായി പറയുന്നുണ്ട്

advertisement
ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുന്നതോടെ മിഡിൽ ഈസ്റ്റിലെ വ്യോമപാതകൾ പലതും അടയ്ക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിരിക്കുകയാണ്. ടെൽ അവീവ്, ടെഹ്‌റാൻ, ബാഗ്ദാദ്, ദുബായ് തുടങ്ങിയ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ പല എയർലൈനുകളും റദ്ദാക്കുകയോ നിർത്തിവെക്കുകയാണോ ചെയ്തിരിക്കുന്നത്. ഈ അനിശ്ചിതാവസ്ഥയ്ക്കിടയിൽ, ഈ യുദ്ധം തങ്ങൾ മുൻകൂട്ടി പ്രവചിച്ചിരുന്നു എന്ന അവകാശവാദവുമായി സോഷ്യൽ മീഡിയയിൽ നിരവധി പേർ രംഗത്തെത്തുന്നുണ്ട്.
News18
News18
advertisement

അക്കൂട്ടത്തിൽ ഒരാളാണ് അസ്‌ട്രോകാർട്ടോഗ്രാഫി വിദഗ്ധയെന്ന് സ്വയം വിശേഷിപ്പിക്കുന്ന '@astronatofficial' എന്ന ഹാൻഡിൽ ഉപയോഗിക്കുന്ന നതാലിയ. യുദ്ധത്തിന്റെ സൈനിക വശങ്ങളെക്കുറിച്ച് അവർ കൃത്യമായി പറഞ്ഞിട്ടില്ലെങ്കിലും, അവരുടെ സമീപകാല വീഡിയോ നിലവിലെ മിഡിൽ ഈസ്റ്റ് പ്രതിസന്ധിയുമായും യാത്രാ തടസ്സങ്ങളുമായും വല്ലാതെ ഒത്തുപോകുന്നുണ്ട്. സംഘർഷം വർധിക്കുന്നതിന് തൊട്ടുമുമ്പ് പങ്കുവെച്ച വീഡിയോയിൽ ഈ പ്രദേശം "അനിശ്ചിതത്വത്തിന്റെ കേന്ദ്രമായിരിക്കും" എന്നാണ് അവർ വിശേഷിപ്പിച്ചത്.

ഫെബ്രുവരി 27 മുതൽ മാർച്ച് 2 വരെയുള്ള കാലയളവിൽ യുഎഇ, ഒമാൻ, ഇറാൻ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് വീഡിയോയിൽ അവർ വ്യക്തമായി പറയുന്നുണ്ട്. ഗ്രഹനിലകൾ പ്രകാരം ഇത് സംഘർഷങ്ങൾക്കും അക്രമങ്ങൾക്കും ഭൂമി സംബന്ധമായ തർക്കങ്ങൾക്കും കാരണമാകുമെന്നാണ് അവർ പ്രവചിച്ചത്. ശനിയാഴ്ച നടന്ന ആക്രമണങ്ങളും തുടർന്നുണ്ടായ വ്യോമപാത അടയ്ക്കലും ഈ കാലയളവിനോട് ചേർന്നുനിൽക്കുന്നു. അനാവശ്യമായ റിസ്ക് എടുക്കരുതെന്നും നല്ല ട്രാവൽ ഇൻഷുറൻസ് എടുക്കണമെന്നും അവർ തന്റെ ഫോളോവേഴ്സിന് ഉപദേശം നൽകി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പിന്നീട് നൽകിയ ഒരു അപ്ഡേറ്റിൽ, താനൊരു 'ട്രാവൽ ജ്യോതിഷി' മാത്രമാണെന്നും യുദ്ധം പ്രഖ്യാപിക്കുന്ന ജനറൽ അല്ലെന്നും നതാലിയ വ്യക്തമാക്കി. തന്റെ ഭൂപടങ്ങളിൽ കാണുന്നതനുസരിച്ച് ഈ ആഴ്ച സംഘർഷങ്ങൾ വർധിക്കുമെന്നും യാത്രാ പ്ലാനുകളെ അത് ബാധിക്കുമെന്നുമാണ് താൻ ഉദ്ദേശിച്ചതെന്ന് അവർ വിശദീകരിച്ചു. മാർച്ച് 3-ന് ഗ്രഹണം വരുന്നതിനാൽ കാര്യങ്ങൾ ഇനിയും വഷളായേക്കാമെന്നും അവർ കൂട്ടിച്ചേർത്തു. അവരുടെ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് തങ്ങൾ ദുബായിൽ കുടുങ്ങിപ്പോയെന്നും പ്രവചനം ശരിയായെന്നും കമന്റ് ചെയ്യുന്നത്. ഇത്തരത്തിൽ പ്രവചനങ്ങളും ആശങ്കകളും ഒരുപോലെ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.

advertisement

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Iran–Israel War | മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ പ്രവചിച്ചിരുന്നെന്ന് 'ഇൻസ്റ്റഗ്രാം ജ്യോതിഷി
Open in App
Home
Video
Impact Shorts
Web Stories