TRENDING:

യുവതി തടവുകാരനുമായി പ്രണയത്തിൽ; ജയില്‍ ശിക്ഷ പൂര്‍ത്തിയായാല്‍ വിവാഹം

Last Updated:

ബ്രിജിറ്റ് വാള്‍ എന്ന ഐറിഷ് യുവതിയാണ് അവരുടെ ഭര്‍ത്താവാകാന്‍ പോകുന്നയാള്‍ ഒരു തടവുകാരനാണെന്ന് സമൂഹമാധ്യമം വഴി വെളിപ്പെടുത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രണയത്തിന് അതിര്‍വരമ്പുകളില്ലെന്ന് നാം മിക്കപ്പോഴും കേള്‍ക്കാറുണ്ട്. എന്നാല്‍, ഇത് അക്ഷരം പ്രതി ശരിയെന്ന് തെളിയിച്ചിരിക്കുകയാണ് ബ്രിജിറ്റ് വാള്‍ എന്ന ഐറിഷ് യുവതി. അവരുടെ ഭര്‍ത്താവാകാന്‍ പോകുന്നയാള്‍ ഒരു തടവുകാരനാണ്. ഇരുവരും ഇതുവരെ ജയിലിന് പുറത്തുവെച്ച് കണ്ടുമുട്ടിയിട്ടില്ല. എന്നാല്‍, ഇവരുടെ പ്രണയം എങ്ങനെ മൊട്ടിട്ടു എന്നല്ലേ? ബ്രിജിറ്റിന്റെ ബന്ധു കുപിഡ് ജയിലില്‍ പോയപ്പോള്‍ അത് തന്റെ ജീവിതപങ്കാളിയെ കണ്ടെത്താന്‍ കാരണമാകുമെന്ന് അവള്‍ക്കറിയില്ലായിരുന്നു.
Bridget Wall, Tommy Walden
Bridget Wall, Tommy Walden
advertisement

കുപിഡിന്റെ സഹതടവുകരാന്‍ ടോമി വാല്‍ഡനാണ് ബ്രിജിറ്റിന്റെ മനസ്സ് കീഴടക്കിയത്. ജയിലില്‍ പോകുന്നതിന് മുമ്പ് ടോമി ബ്രിജിറ്റിനെ സമൂഹമാധ്യമത്തില്‍ പിന്തുടരുന്നുണ്ടായിരുന്നു. കൂടാതെ, അവര്‍ക്ക് സന്ദേശവും അയച്ചിരുന്നു. എന്നാല്‍, ബ്രിജിറ്റ് ടോമിയെ തിരിച്ച് ഫോളോ ചെയ്തില്ല. സന്ദേശങ്ങള്‍ക്ക് മറുപടിയും നല്‍കിയില്ല. ജയിലിലായിരിക്കുമ്പോള്‍ ടോമി ഇക്കാര്യം ബ്രിജിറ്റിന്റെ ബന്ധുവായ കുപിഡിനോട് പറഞ്ഞു. ശേഷമാണ് ബ്രിജിറ്റിന്റെ ബന്ധുവാണ് തന്റെ സഹതടവുകാരന്‍ എന്ന് ടോമി തിരിച്ചറിഞ്ഞത്.

തുടര്‍ന്ന് കുപിഡ് ബ്രിജിറ്റിനെ ഫോണില്‍ വിളിച്ച് സംസാരിച്ചു. ബ്രിജിറ്റ് ആദ്യമായി ടോമിയോട് സംസാരിച്ചത് അപ്പോഴാണ്. ഇതിനുരണ്ടാഴ്ചയ്ക്ക് ശേഷം ബ്രിജിറ്റ് ടോമിയെ ജയിലില്‍ സന്ദര്‍ശിച്ചു. 2021 നവംബര്‍ 11-നായിരുന്നു ഇത്. ഞാന്‍ ആദ്യമായി അന്നാണ് ജയില്‍ സന്ദര്‍ശിക്കുന്നത്. അതിനുള്ളില്‍ കടന്നപ്പോള്‍ ഞാൻ വിറയ്ക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തെ കണ്ടപ്പോള്‍ ഒരു സുന്ദരനാണെന്ന് എനിക്ക് തോന്നി, ബ്രിജിത്ത് പറഞ്ഞു. മാസത്തില്‍ മൂന്ന് തവണ ടോമിയെ ജയിലില്‍ സന്ദര്‍ശിക്കുന്നതിന് തനിക്ക് അനുവാദം ലഭിച്ചതായി അവര്‍ കൂട്ടിച്ചേര്‍ത്തു. ടോമി ജയിലില്‍ ആയിരുന്നതിനാല്‍ തങ്ങളുടെ ബന്ധത്തില്‍ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ആശങ്ക പ്രകടിപ്പിച്ചിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തന്റെ സുഹൃത്തുക്കള്‍ പതിയെ തന്നെ വിട്ടുപോകാന്‍ തുടങ്ങിയെന്ന് അവര്‍ പറഞ്ഞു. മറ്റേതൊരു പ്രണയകഥയിലെന്നുപോലെ ബ്രിജിത്തിന്റെ പ്രണയത്തിലും ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ഐറിഷ് ട്രാവലര്‍ സമുദായത്തില്‍ ജനിച്ച ബ്രിജിത്തിന്റെ ആദ്യ വിവാഹം 16-ാം വയസ്സില്‍ കഴിഞ്ഞിരുന്നു. എന്നാല്‍, അത് ഏറെ നാള്‍ നീണ്ടുനിന്നില്ല. ടോമിയുമായുള്ള ബന്ധം അവരുടെ സമുദായം അംഗീകരിച്ചില്ല. സമുദായത്തില്‍പ്പെട്ട നിരവധി പേര്‍ തന്നെക്കുറിച്ച് ടോമിയോട് വളരെ മോശമായ രീതിയില്‍ സംസാരിക്കുന്നുണ്ടെന്നും ഇതുസംബന്ധിച്ച് ടോമിക്ക് കത്തുകള്‍ എഴുതുന്നുണ്ടെന്നും ബ്രിജിറ്റ് പറഞ്ഞു. ടോമിയുമായുള്ള വിവാഹത്തിന് തയ്യാറെടുക്കുകയാണ് ബ്രിജിത്ത് ഇപ്പോള്‍. അടുത്ത വര്‍ഷം ടോമി ജയില്‍ മോചിതനാകും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
യുവതി തടവുകാരനുമായി പ്രണയത്തിൽ; ജയില്‍ ശിക്ഷ പൂര്‍ത്തിയായാല്‍ വിവാഹം
Open in App
Home
Video
Impact Shorts
Web Stories