എയര്‍ ഹോസ്റ്റസ് പൂജ ഷാ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട വീഡിയോയിലാണ് ഹൃദയസ്പര്‍ശിയായ നിമിഷം പങ്കുവെച്ചിരിക്കുന്നത്. ”എംആര്‍ എസ് സോമനാഥ് – ഇസ്റോ ചെയര്‍മാന്‍. ഞങ്ങളുടെ ഇന്‍ഡിഗോ വിമാനത്തില്‍ ശ്രീ എസ് സോമനാഥിനെ സ്വാഗതം ചെയ്യാനുള്ള അവസരം ലഭിച്ചതില്‍ അഭിമാനം തോന്നുന്നു. ഞങ്ങളുടെ വിമാനത്തിലൂടെ രാജ്യത്തെ മുൻനിര നായകന്മാര്‍ യാത്ര ചെയ്യുന്നത് എല്ലായ്‌പ്പോഴും സന്തോഷകരമാണ്”, എന്ന അടിക്കുറപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിമാനത്തിന്റെ പിഎ സംവിധാനത്തെക്കുറിച്ച് പൂജ അറിയിക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. വളരെ അഭിമാനത്തോടെയാണ് യാത്രക്കാര്‍ക്ക് എസ് സോമനാഥിനെ പൂജ പരിചയപ്പെടുത്തുന്നത്.
advertisement
”ഇന്ന് ഞങ്ങളുടെ വിമാനത്തില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ശ്രീ എസ് സോമനാഥിന്റെ സാന്നിധ്യം അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. സോമനാഥിനും സംഘത്തിനും ഒരു വലിയ കയ്യടി കൊടുക്കാം. താങ്കള്‍ ഞങ്ങളുടെ വിമാനത്തില്‍ യാത്ര ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട് സര്‍. ഇന്ത്യക്ക് അഭിമാനിക്കാന്‍ തക്ക വിജയം നേടിത്തന്നതില്‍ വളരെയധികം നന്ദി ,” പൂജ പറഞ്ഞു.യാത്രക്കാര്‍ വളരെ ആവേശത്തോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഫ്‌ളൈറ്റ് ക്രൂവിലെ മറ്റൊരു അംഗം ഭക്ഷണ പാനീയങ്ങളുടെ ഒരു ട്രേയുമായി എസ് സോമനാഥിനെ സമീപിച്ചു, ഒപ്പം അഭിനന്ദന വാക്കുകള്‍ കൊണ്ട് നിറഞ്ഞ ഒരു കുറിപ്പും അദ്ദേഹത്തിന് നല്‍കി. എസ് സോമനാഥിനൊപ്പം എടുത്ത ചില ഫോട്ടോകള്‍ പൂജ സോഷ്യല്‍ മീഡിയിയല്‍ പങ്കു വെച്ചിട്ടുണ്ട്.
1963 ജൂലൈയില്‍ കേരളത്തിലാണ് ശ്രീധര പണിക്കര്‍ സോമനാഥ് എന്ന എസ്. സോമനാഥിന്റെ ജനനം. കേരളാ സര്‍വകലാശാലയ്ക്ക് കീഴില്‍ കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന തങ്ങള്‍ കുഞ്ഞു മുസലിയാര്‍ കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദവും ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്ന് എയറോനോട്ടിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദവും അദ്ദേഹം സ്വന്തമാക്കി. ബിരുദാനന്തര ബിരുദം നേടിയ ശേഷം 1985-ല്‍ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തില്‍ അദ്ദേഹം എത്തി. പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (പിഎസ്എല്‍വി) നിര്‍മാണവും വികസനവുമായി ബന്ധപ്പെട്ട ആദ്യഘട്ട പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പങ്കാളിയായിരുന്നു.
2020ല്‍ ജിയോസിങ്ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് കകകയുടെ (Geosynchronous Satellite Launch Vehicle Mark III ) പ്രൊജക്ട് ഡയക്ടറായി നിയമിക്കപ്പെട്ടു. 2014 നവംബര്‍ വരെ അദ്ദേഹം പ്രൊപ്പല്‍ഷന്‍ ആന്‍ഡ് സ്പെയ്സ് ഓര്‍ഡിനേഷന്‍ എന്റിറ്റിയുടെ ഡെപ്യൂട്ടി ഡയറക്ടറായി ചുമതല വഹിച്ചു. ജിഎസ്എല്‍വി എംകെ-കകക ഡി1 റോക്കറ്റില്‍ (GSLV Mk-III D) ഇവ രണ്ടും വിജയകരമായി നടപ്പാക്കുകയും ചെയ്തു. ചന്ദ്രയാന്‍-2ന്റെ ലാന്‍ഡറിനുവേണ്ടി നിര്‍മിച്ച ത്രോട്ട്ലിയബിള്‍ എഞ്ചിനുകളുടെ നിര്‍മാണത്തിനും അദ്ദേഹം ചുക്കാന്‍ പിടിച്ചു. 2018ല്‍ അദ്ദേഹം വിഎസ്എസ് സിയുടെ ഡയറക്ടറായി നിയമിക്കപ്പെട്ടു. 50-ാമത്തെ പിഎസ്എല്‍വിയുടെ വിക്ഷേപണത്തിനും ചന്ദ്രയാന്‍-2വിന്റെ വിക്ഷേപണത്തിനും അദ്ദേഹം മേല്‍നോട്ടം വഹിച്ചു.