പങ്കാളിയെ ആവശ്യമുണ്ടെന്ന് അറിയിച്ച് എൽക് ജർമ്മനിയിലെ ഒരു പ്രമുഖ പത്രത്തിൽ പരസ്യം നൽകിയിരുന്നു. പരസ്യത്തിന് നൂറ് കണക്കിന് മറുപടികളാണ് ലഭിച്ചതെന്ന് എൽക്ക് ആശ്ചര്യത്തോടെ പറയുന്നു. ആ നൂറു പേരിൽ ഒരാളായിരുന്നു ഇൻഗോയും. പങ്കാളിയുടെ ഏറ്റവും വിശേഷപ്പെട്ട പ്രത്യേകത എന്താണെന്ന വാർഡിൻ്റെ ചോദ്യത്തോട് ഇൻഗോയുടെ ഒരിക്കലും അവസാനിക്കാത്ത ജിജ്ഞാസ എന്നായിരുന്നു എൽക്കിൻ്റെ മറുപടി.
" അദ്ദേഹം എപ്പോഴും എല്ലാത്തിനെക്കുറിച്ചും ജിജ്ഞാസ ഉള്ളവനാണ്. എപ്പോഴും പുതിയത് തേടിക്കൊണ്ടിരിക്കുന്നു" എൽക്ക് പറയുന്നു. ആർക്കിട്ടെക്റ്റ് ആണ് ഇൻഗോ.
advertisement
വിവാഹത്തിനു മുൻപ് ഇരുവരും ജർമ്മനിയിലെ വ്യത്യസ്ത നഗരങ്ങളായ ബ്രെമനിലും ഹാംബർഗിലുമായിരുന്നു താമസിച്ചിരുന്നത്. എങ്കിലും ആഴ്ചയിൽ നാലുവെട്ടമെങ്കിലും പരസ്പരം കാണാൻ ഇരുവരും സമയം കണ്ടെത്തിയിരുന്നു. പിന്നീട് ഇൻഗോ ബ്രെമനിലേക്ക് താമസം മാറി.വിവാഹത്തിനു മുൻപുള്ള സമയമെല്ലാം ഇരുവരും പരസ്പരം മനസിലാക്കാനാണ് വിനിയോഗിച്ചത്. രണ്ട് വർഷത്തെ ഡേറ്റിങ്ങിനുശേഷം അവർ ബ്രമനിൽ തന്നെ ഒരു വീടും സ്വന്തമാക്കി.