വാർത്തകൾ പലതും പ്രചരിച്ചെങ്കിലും അൽ പച്ചീനോ ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല. ഇരട്ടക്കുട്ടികളടക്കം മൂന്ന് പേരുടെ പിതാവാണ് അൽ പച്ചീനോ. താരത്തിന്റെ മൂത്ത മകൾ ജൂലിയയ്ക്ക് 33 വയസ്സും ഇരട്ടക്കുട്ടികളായ ആന്റണി, ഒലീവിയ എന്നിവർക്ക് 22 വയസ്സുമുണ്ട്.
ഒരിക്കൽ പോലും വിവാഹതിനാകാത്ത അൽ പച്ചീനോ നൂർ അൽഫലായുമായി പ്രണയത്തിലാണെന്ന വാർത്ത ആദ്യം പുറത്തുവരുന്നത് 2022 ലാണ്. ഇരുവരേയും ലോസ് ഏഞ്ചൽസിൽ ഒന്നിച്ചു കണ്ടതോടെയാണ് വാർത്തകൾ പ്രചരിച്ചത്.
Also Read- മുത്തച്ഛനാകാൻ പ്രായമുള്ള കാമുകന്റെ ആദ്യകുഞ്ഞിന്റെ അമ്മയാകാൻ ഒരുങ്ങുന്ന നൂര്‍ അല്‍ഫലയെ അറിയുമോ?
advertisement
83ാം വയസ്സിൽ കുഞ്ഞ് ജനിക്കാൻ പോകുന്നുവെന്ന വാർത്തയോട് അൽ പച്ചീനോയുടെ പ്രതികരണം ഇങ്ങനെയായിരുന്നു, “ഇത് വളരെ സ്പെഷ്യലാണ്, കുഞ്ഞുണ്ടാകുന്നത് എന്നും സ്പെഷ്യൽ തന്നെയാണ്. എനിക്കും വേറേയും മക്കളുണ്ട്. പക്ഷേ ഇത് വളരേയേറെ സ്പെഷ്യൽ ആണ്”.
ദ ഗോഡ്ഫാദർ പരമ്പരയിലെ മൈക്കേൽ കോർലിയോൺ, സ്കാർഫേസ് എന്ന ചിത്രത്തിലെ ടോണി മൊണ്ടാന, കാർലിറ്റോസ് വേ എന്ന ചിത്രത്തിലെ കാർലിറ്റോ ബ്രിഗാന്റെ, സെന്റ് ഓഫ് എ വുമൺ എന്ന ചിത്രത്തിലെ ലെഫ്റ്റനന്റ് കേണൽ ഫ്രാങ്ക് സ്ലേഡ്, ഏഞ്ചൽസ് ഇൻ അമേരിക്ക എന്ന ചിത്രത്തിലെ റോയ് കോഹ്ൻ എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രശസ്ത കഥാപാത്രങ്ങൾ. 1992ൽ സെന്റ് ഓഫ് എ വുമൺ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അക്കാദമി പുരസ്കാരം ലഭിച്ചു. ഇതിനു മുൻപ് മറ്റു വേഷങ്ങൾക്കായി 7 തവണ നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.