ഉപഭോക്താക്കളില്‍ നിന്ന് വന്‍തുക ബില്ലായി ഈടാക്കുന്നതില്‍ മുന്‍പന്തിയിലുള്ളവയാണ് ഇത്തരം ഇറ്റാലിയന്‍ റെസ്റ്റോറന്‍റുകള്‍. പേര് വെളിപ്പെടുത്താത്ത റെസ്റ്റോറന്‍റില്‍ പിറന്നാള്‍ ആഘോഷത്തിന് പോയ കുടുംബത്തില്‍ നിന്ന് സര്‍വീസ് ചാര്‍ജിനത്തില്‍ ഈടാക്കിയത് 1800 രൂപയ്ക്ക് തത്തുല്യമായ 20 യൂറോ ആണ്. ബില്ലില്‍ അധികമായി കണ്ട തുകയുടെ കാരണം അന്വേഷിച്ച ഉപഭോക്താവിന് ജീവനക്കാരില്‍ നിന്ന് കിട്ടിയ മറുപടി അമ്പരപ്പിക്കുന്നതാണ്.
Also Read – ‘രാത്രി 2 മണിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ എന്താണ് പരിപാടി ?’ അമിതാഭ് ബച്ചനെ ശകാരിച്ച് മത്സരാര്‍ത്ഥി
advertisement
പിസയ്ക്കും മറ്റ് പാനിയങ്ങള്‍ക്കുമായി 130 $ ഈടാക്കിയപ്പോള്‍ പിറന്നാള്‍ കേക്ക് 20 കഷണങ്ങളായി മുറിച്ചു നല്‍കിയതിനാണ് 20 യൂറോ (1800 രൂപ) റെസ്റ്റോറന്‍റുകാര്‍ ബില്ലില്‍ സര്‍വീസ് ചാര്‍ജായി ഉള്‍പ്പെടുത്തിയതെന്ന് ന്യൂസ് ഫ്ലാഷ് റിപ്പോര്‍ട്ട് ചെയ്തു. തീര്‍ത്തും അടിസ്ഥാനപരമായ ഒരു സര്‍വീസിന് ഇത്തരത്തില്‍ പണം ചാര്‍ജ് ചെയ്തതിന്‍റെ അമ്പരപ്പിലാണ് കുടുംബം.
മുന്‍പ് ഗെരാ ലാരിയോയിലെ ബാർ പേസ് എന്ന റസ്റ്റോറന്‍റില്‍ എത്തിയ വിദേശസഞ്ചാരിയില്‍ നിന്ന് ഒരു സാന്‍ഡ്വിച്ച് കഷ്ണങ്ങളായി പകുത്തു മുറിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടതിന് 2 യൂറോ ആവശ്യപ്പെട്ട സംഭവം വന്‍ ചര്‍ച്ചയായിരുന്നു. ഇറ്റലിയിലെ റെസ്റ്റോറന്‍റുകളില്‍ ഇതൊരു പതിവ് സംഭവമാണെന്നും മറ്റ് രാജ്യക്കാര്‍ക്കാണ് ഈ രീതി ഉള്‍ക്കൊള്ളാന്‍ കഴിയാത്തതെന്നും റെസ്റ്റോറന്‍റ് ഉടമ പറഞ്ഞു.