യോഗി ആദിത്യനാഥിന്‍റ കാല്‍ തൊട്ടുവണങ്ങി രജനികാന്ത്; സൂപ്പര്‍ സ്റ്റാറിനെ വരവേറ്റ് യുപി മുഖ്യമന്ത്രി
മലയാളി താരം വിനായകനാണ് സിനിമയില്‍ രജനിയുടെ വില്ലനായി എത്തുന്നത്. വര്‍മന്‍ എന്ന വിഗ്രഹ കള്ളക്കടത്തുകാരനായ വില്ലന്‍ വേഷത്തില്‍ അതിഗംഭീര പ്രകടനമാണ് വിനായകന്‍ നടത്തിയതെന്ന് എല്ലാ പ്രേക്ഷകരും പറയുന്നു. ആക്ഷന്‍ മാസ് രംഗങ്ങളാല്‍ സമ്പന്നമായ സിനിമയെ ആരാധകരിലേക്ക് എത്തിക്കുന്നത്തില്‍ അനിരുദ്ധിന്‍റെ ഹൈ വോള്‍ട്ടേജ് ഗാനങ്ങളും പശ്ചാത്തല സംഗീതവും മുഖ്യ പങ്കുവഹിക്കുന്നുണ്ട്. തീയേറ്ററില്‍ പ്രേക്ഷകനെ ആവേശം കൊള്ളിക്കുന്ന അനിയുടെ ‘ഹുക്കും’ സോങ്ങ് യൂട്യൂബില്‍ തരംഗമായി മാറി.
advertisement
ജയിലറിന്‍റെ ഓഡിയോ ലോഞ്ചില്‍ ഗാനം അനിരുദ്ധ് സ്റ്റേജില്‍ ലൈവായി പാടി അവതരിപ്പിക്കുകയും ചെയ്തു. മൂന്ന് തലമുറയിലെയും രജനികാന്ത് ആരാധകരെ കോരിത്തരിപ്പിക്കും വിധത്തിലുള്ള ഗാനങ്ങള്‍ ഒരുക്കിയ അനിരുദ്ധിനെ അഭിനന്ദിച്ച സൈബര്‍ ലോകം ചിത്രത്തിന്‍റെ റിലീസിന് ശേഷം സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന് പിന്നാലെയാണ് ഇപ്പോള്‍. ജയിലറിന്‍റെ സംഗീത സംവിധായകന്‍ അനിരുദ്ധല്ലേ പിന്നെ എന്തിനാണ് റഹ്മാനെ അഭിനന്ദിക്കുന്നത് സംശയം തോന്നുവര്‍ക്ക് പടം കണ്ടു കഴിഞ്ഞാല്‍ ഇതിനുള്ള ഉത്തരം കിട്ടും.
ചിത്രത്തിലെ വിനായകന്‍ അവതരിപ്പിക്കുന്ന വില്ലന്‍ കഥാപാത്രമായ വര്‍മ്മന്‍ കാഴ്ചകൊണ്ടും പ്രവൃത്തിക്കൊണ്ടും അതിക്രൂരനാണെങ്കിലും ആളൊരു തികഞ്ഞ സംഗീത പ്രേമിയാണ്. പ്രത്യേകിച്ച് എ.ആര്‍ റഹ്മാന്‍റെ ഗാനങ്ങള്‍… ഐശ്വര്യ റോയി, അനില്‍ കപൂര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തി 1999ല്‍ പുറത്തിറങ്ങിയ താല്‍ എന്ന ചിത്രത്തില്‍ റഹ്മാന്‍ ഈണമിട്ട ‘താല്‍ സേ താല്‍ മില’ (Taal Se Taal Mila) എന്നഗാനവും.
ശങ്കറിന്‍റെ സംവിധാനത്തില്‍ 1998ല്‍ റിലീസ് ചെയ്ത ‘ കണ്ണോട് കാണ്‍പതെല്ലാം തലൈവ’ (Kannodu Kanbathellam) എന്ന ഗാനവുമാണ് വര്‍മ്മന് ഏറ്റവും പ്രിയപ്പെട്ടത്.
ജയിലറില്‍ കൂട്ടാളിക്കൊപ്പം ഈ പാട്ടിന് നൃത്തം ചെയ്യുന്ന വര്‍മ്മന്‍റെ രംഗങ്ങള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ‘വര്‍മ്മന്‍ പ്ലേ ലിസ്റ്റ്’ (Varman Playlist) എന്ന പേരില്‍ ഈ ഗാനങ്ങള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായത്, ഇന്‍സ്റ്റഗ്രാം റീലുകളിലും വാട്സാപ്പ് സ്റ്റാറ്റസുകളിലും വര്‍മ്മന്‍ പ്ലേ ലിസ്റ്റാണ് താരം.