സുരക്ഷാ സേനയുമായി ഏറ്റുമുട്ടന്നതിനു മുമ്പ് തന്നെ കീഴടങ്ങാന്‍ അമ്മ വാനിയോട് അഭ്യര്‍ത്ഥിക്കുന്നത് വീഡിയോയില്‍ കാണാം. സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയില്‍ വാനി എകെ47 തോക്കുമായി നിന്ന് അമ്മയോട് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണുള്ളത്. അത് അവര്‍ തമ്മിലുള്ള അവസാന സംഭാഷണമായിരുന്നു.
'ദയവായി കീഴടങ്ങുക' എന്ന് അമീര്‍ നസീര്‍ വാനിയോട് വീഡിയോ കോളില്‍ അമ്മ പറയുന്നത് കേള്‍ക്കാം. പക്ഷേ, വാനി ഇതിന് തയ്യാറാകുന്നില്ല. 'സൈന്യം മുന്നോട്ട് വരട്ടെ, അപ്പോള്‍ ഞാന്‍ നോക്കിക്കോളാം' എന്ന് വാനി അമ്മയ്ക്ക് മറുപടി നല്‍കി.
advertisement
വെടിവയ്പ്പ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് വാനി ഒളിച്ചിരിക്കുന്ന വീട്ടില്‍ നിന്നാണ് അമ്മയെ വീഡിയോ കോള്‍ ചെയ്തത്. അമ്മയ്‌ക്കൊപ്പം വാനിയുടെ സഹോദരിയും അദ്ദേഹത്തോട് സംസാരിക്കുന്നുണ്ട്. അതേ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മറ്റൊരു ഭീകരനായ ആസിഫ് അഹമ്മദ് ഷെയ്ക്കിന്റെ സഹോദരിയുമായും വാനി വീഡിയോ കോളിനിടെ സംസാരിക്കുന്നുണ്ട്.
പുല്‍വാമയിലെ നാദര്‍, ത്രാല്‍ പ്രദേശത്ത് വ്യാഴാഴ്ച രാവിലെ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്. പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് ഈ ഏറ്റമുട്ടല്‍ ഉണ്ടായത്.
പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള ആസിഫ് അഹമ്മദ് ഷെയ്ക്ക്, അമീര്‍ നസീര്‍ വാനി, യാവര്‍ അഹമ്മദ് ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ട ഭീകരരെന്ന് തിരിച്ചറിഞ്ഞു.
കൊല്ലപ്പെട്ട തീവ്രവാദികള്‍ക്ക് ഏപ്രില്‍ 22-ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കുണ്ടോ എന്ന് അധികൃതര്‍ അന്വേഷിച്ചുവരികയാണെന്ന് ഏറ്റുമുട്ടലിന് ശേഷം ജമ്മു കശ്മീര്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് വികെ ബിര്‍ഡി പറഞ്ഞു.