TRENDING:

Covid Relief Fund | അബദ്ധത്തില്‍ അക്കൗണ്ടിലെത്തിയത് 2 കോടി; കോവിഡ് ദുരിതാശ്വാസ ഫണ്ടുമായി യുവാവ് മുങ്ങി

Last Updated:

സംഭവമുണ്ടായപ്പോള്‍ തന്നെ ഉദ്യോഗസ്ഥര്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കി. ലീഗല്‍ ഫീസും നഷ്ടപരിഹാരവും ഉള്‍പ്പെടെ ഏകദേശം 3 കോടി രൂപ നല്‍കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പല രാജ്യങ്ങളും കോവിഡ് ബാധിതരുടെ കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ ഫണ്ട് നല്‍കാറുണ്ട്. ദുരിതാശ്വാസ ഫണ്ടുകളിൽ (covid relief fund) തിരിമറി നടത്തിയ സംഭവങ്ങളും നിരവധിയാണ്. എന്നാല്‍ ഇവിടെ ഇതാ ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്ത അക്കൗണ്ട് മാറിപ്പോയ വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. ജപ്പാനിലാണ് (japan) സംഭവം. ചുഗോകു മേഖലയിലെ അബു പട്ടണത്തില്‍, 463 കുടുംബങ്ങള്‍ക്ക് കോവിഡ് ദുരിതാശ്വാസ ഫണ്ട് നല്‍കേണ്ടതായിരുന്നു. എന്നാല്‍ ഇവര്‍ക്ക് നല്‍കേണ്ട തുക ട്രാൻസ്ഫർ ചെയ്തത് മറ്റൊരാളുടെ അക്കൗണ്ടിലേക്കാണ്. കഴിഞ്ഞ മാസം ജപ്പാന്‍ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
advertisement

24 വയസ്സുകാരനായ യുവാവിന്റെ അക്കൗണ്ടിലേക്കാണ് പണം എത്തിയത്. ഏകദേശം രണ്ട് കോടി രൂപയാണ് (46.3 മില്യണ്‍ യെന്‍) അബദ്ധവശാല്‍ ട്രാന്‍സ്ഫര്‍ ചെയ്തത്. പണം ലഭിച്ചയുടനെ ഇയാള്‍ സ്ഥലം വിടുകയും ചെയ്തു. സംഭവമുണ്ടായപ്പോള്‍ തന്നെ ഉദ്യോഗസ്ഥര്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കി. ലീഗല്‍ ഫീസും നഷ്ടപരിഹാരവും ഉള്‍പ്പെടെ ഏകദേശം 3 കോടി രൂപ ( 51.16 മില്യണ്‍ യെന്‍) നല്‍കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതിനു മുമ്പ് തന്നെ അയാള്‍ ജോലി ഉപേക്ഷിച്ച് സ്ഥലം കാലിയാക്കി.

advertisement

റിപ്പോര്‍ട്ടുകള്‍ പ്രകാരം അബു, യമാഗുച്ചി എന്നിവിടങ്ങളിലെ 463 കുടുംബങ്ങള്‍ ദുരിതാശ്വാസത്തിനായി അപേക്ഷിച്ചിരുന്നു. ഈ വിവരങ്ങളെല്ലാം ഒരു ഫ്‌ലോപ്പി ഡിസ്‌കിലാണ് സൂക്ഷിച്ചിരുന്നത്. എന്നാല്‍, ഇതിനു പുറമെ മറ്റൊരു ട്രാന്‍സഫര്‍ ഓര്‍ഡറും ബാങ്കിന് ലഭിച്ചിരുന്നു. ഇതില്‍ ഏറ്റവും മുകളില്‍ യുവാവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഫോര്‍മാറ്റിംഗ് പ്രശ്‌നങ്ങള്‍ കാരണം ബാങ്ക് പണം ആദ്യം ട്രാന്‍സ്ഫര്‍ ചെയ്തത് യുവാവിന്റെ അക്കൗണ്ടിലേക്കായിരുന്നു. ഏപ്രില്‍ 8നാണ് സംഭവം നടന്നത്. ദുരിതാശ്വാസ ഫണ്ടിനായി കാത്തിരിക്കുന്ന ജനങ്ങളോട് ടൗണ്‍ മേയര്‍ ക്ഷമാപണം നടത്തി.

advertisement

അതേസമയം, യുവാവ് ചെറിയ തുകകളായി പണം പതുക്കെ മറ്റ് ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റി. രണ്ടാഴ്ചയോളം ഇങ്ങനെ ചെയ്തുകൊണ്ടിരുന്നു. ഒടുവില്‍ ഏപ്രില്‍ 21ന് ഇയാള്‍ പിടിയിലായി. എന്നാല്‍ പണം തന്റെ അക്കൗണ്ടില്‍ നിന്ന് പോയെന്നും ഇനി വീണ്ടെടുക്കാനാവില്ലെന്നുമാണ് അയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്. പിന്നീട് താന്‍ ചെയ്ത കുറ്റകൃത്യത്തിന് നഷ്ടപരിഹാരം നല്‍കാമെന്ന് ഇയാള്‍ ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പുനല്‍കി. ഈ ഉറപ്പുനല്‍കിയതിനു പിന്നാലെ ഇയാള്‍ നാട് വിടുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം, 1.6 മില്യണ്‍ ഡോളര്‍ (ഏകദേശം 12 കോടി രൂപ) ആണ് യുഎസില്‍ (US) നിന്നുള്ള ഒരാള്‍ കോവിഡ് ദുരിതാശ്വാസ വായ്പ ദുരുപയോഗം ചെയ്ത് തട്ടിയെടുത്തത്. ഇയാളെ 9 വര്‍ഷം തടവിന് ശിക്ഷിക്കുകയും ചെയ്തു. പുതിയ ലംബോര്‍ഗിനിയും മറ്റ് ആഡംബര വസ്തുക്കളും വാങ്ങുന്നതിനായാണ് ഇയാള്‍ കോവിഡ് വായ്പയിലൂടെ ലഭിച്ച പണം ഉപയോഗിച്ചത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ലീ പ്രൈസ് III എന്നയാള്‍ തന്റെ ബിസിനസ്സിന് ഫണ്ട് ആവശ്യമാണെന്ന് പറഞ്ഞു കൊണ്ടാണ് യുഎസ് സര്‍ക്കാരില്‍ നിന്ന് വലിയ തുക കടം വാങ്ങിയത്. തുടര്‍ന്ന് ഈ പണം അയാള്‍ തന്റെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും ലംബോര്‍ഗിനി വാങ്ങുന്നത് ഉള്‍പ്പെടെയുള്ള ആഡംബര ആവശ്യങ്ങള്‍ക്കായി ചെലവഴിക്കുകയും ചെയ്തു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
Covid Relief Fund | അബദ്ധത്തില്‍ അക്കൗണ്ടിലെത്തിയത് 2 കോടി; കോവിഡ് ദുരിതാശ്വാസ ഫണ്ടുമായി യുവാവ് മുങ്ങി
Open in App
Home
Video
Impact Shorts
Web Stories