TRENDING:

Dog House | ഒരു കോടി രൂപയുടെ പട്ടിക്കൂട്; നിർമാണം അങ്ങു ജപ്പാനിൽ; എന്താണിത്ര പ്രത്യേകത?

Last Updated:

ഈ പ്രോജക്റ്റിന് കീഴിൽ നിർമിക്കുന്ന കൂടുകൾക്ക് കോപ്പർ പ്ലേറ്റുകൾ കൊണ്ട് പൊതിഞ്ഞ മേൽക്കൂരയും ഗ്രാനൈറ്റിൽ തീർത്ത അടിത്തറയും ഉണ്ടായിരിക്കും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വളർത്തുമൃഗങ്ങളെ (pets) സ്നേഹിക്കുകയും വളർത്തുകയും ചെയ്യുന്ന ഒരുപാട് ആളുകളുണ്ടാകും. പക്ഷേ, അവർക്കായി ഒരു കോടി രൂപ ചെലവഴിച്ച് ഒരു കൂടു പണിയുന്ന എത്ര പേരുണ്ടാകും? എന്നാൽ, വളർത്തു നായ്ക്കൾക്ക് ഒരു സ്വപ്നക്കൂടൊരുക്കി നൽകും എന്ന് വാ​​ഗ്ദാനം ചെയ്തിരിക്കുകയാണ് ഒസാക്ക ആസ്ഥാനമായുള്ള കൾച്ചറൽ പ്രോപ്പർട്ടി സ്ട്രക്ചറൽ പ്ലാൻ കോ (Cultural Property Structural Plan Co.) എന്ന കമ്പനി. ഇതിനായി ഇനുഡെൻ പ്രൊജക്ട് (Inuden project) എന്ന പേരിൽ ഒരു പദ്ധതിയും കമ്പനി പ്രഖ്യാപിച്ചു.
advertisement

ജാപ്പനീസ് ആരാധനാലയങ്ങൾ, ക്ഷേത്രങ്ങൾ, കോട്ടകൾ എന്നിവയിൽ ഉപയോഗിക്കുന്ന അതേ പരമ്പരാഗത സാങ്കേതിക വിദ്യകൾ ഉപയോഗിച്ച്, ഉയർന്ന നിലവാരമുള്ള പ്രകൃതിദത്ത വസ്തുക്കളിൽ നിന്ന് പട്ടിക്കൂട് (dog house) നിർമ്മിക്കുന്ന പ്രൊജക്ടാണ് ഇനുഡെൻ. പരമ്പരാഗത കെട്ടിടങ്ങളും ആശ്രമങ്ങളും പുതുക്കിപ്പണിയുന്നതിലും സംരക്ഷിക്കുന്നതിലും ഈ കമ്പനി പ്രശസ്തമാണ്.

പരമ്പരാഗത വാസ്തുവിദ്യ അടിസ്ഥാനമാക്കിയാണ് ഈ പട്ടിക്കൂടുകൾ നിർമിക്കുകയെന്ന് കൾച്ചറൽ പ്രോപ്പർട്ടി സ്ട്രക്ചറൽ പ്ലാൻ കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു. ജാപ്പനീസ് ആരാധനാലയങ്ങളുടെയും ക്ഷേത്രങ്ങളുടെയും നിർമാണത്തിന് ഉപയോ​ഗിക്കുന്ന സാങ്കേതിക വിദ്യയും രീതികളുമാണ് ഇവിടെയും ഉപയോ​ഗിക്കുക. ഇത്തരം കൂടുകൾ വിപണിയിൽ ലഭ്യമാക്കുകയാണ് ഇനുഡെൻ പദ്ധതിയുടെ ലക്ഷ്യമെന്നും കമ്പനി കൂട്ടിച്ചേർത്തു.

advertisement

ഈ പ്രോജക്റ്റിന് കീഴിൽ നിർമിക്കുന്ന കൂടുകൾക്ക് കോപ്പർ പ്ലേറ്റുകൾ കൊണ്ട് പൊതിഞ്ഞ മേൽക്കൂരയും ഗ്രാനൈറ്റിൽ തീർത്ത അടിത്തറയും ഉണ്ടായിരിക്കും. സെൻഷു-സാമ ശൈലി (Zenshu-sama style) ഉപയോഗിച്ചു കൊണ്ടുള്ള കൊത്തുപണികളാണ് മറ്റൊരു പ്രത്യേകത.

ഈ വർഷം സെപ്തംബർ മുതൽ ഓർഡറുകൾ സ്വീകരിച്ച് തുടങ്ങുമെന്നും ഓരോ കൂടിനും 150,000 ഡോളറിലധികം,( ഏകദേശം 1.17 കോടി രൂപ) വില വരുമെന്നും കമ്പനി വ്യക്തമാക്കി. വാസ്തുവിദ്യയിൽ വൈദഗ്ധ്യമുള്ള ഒരു സംഘം കൈകൊണ്ട് നിർമ്മിച്ചതാണ് ഈ കൂടുകൾ എന്നും അതുകൊണ്ടാണ് ഇത്രയധികം വിലയെന്നും കമ്പനി അധിക‍ൃതർ പറഞ്ഞു.

advertisement

ഒരുപാട് തിരക്കുള്ള നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന കമ്പനിയാണിത്. അതിനാൽ വർഷത്തിൽ ഒരു യൂണിറ്റ് മാത്രമേ ഉൽപ്പാദിപ്പിക്കൂ എന്നും കമ്പനി അറിയിച്ചു. ഇക്കാരണം കൊണ്ടു കൂടിയാണ് ഈ പട്ടിക്കൂട് ഉയർന്ന വിലക്ക് വിൽക്കുന്നത്. ഒന്നിലധികം ഓർഡറുകൾ ലഭിക്കുകയാണെങ്കിൽ, ഒരു ലോട്ടറി ഇട്ട് ആരുടെ ഓർഡർ ആദ്യം ചെയ്യണം എന്നു തീരുമാനിക്കും എന്നും കമ്പനി അറിയിച്ചു.

വളർത്തു മൃഗങ്ങളെ കൂടെ ഇരുത്തി ജോലി ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള ഒരു കസേര സിമോൺ ഗിയേർട്‌സ് എന്നയാൾ കണ്ടുപിടിച്ചിരുന്നു. ഈ കസേരയിൽ ഇരുന്നുകൊണ്ട് ഉടമക്ക് ജോലി ചെയ്യാനും കൂടെ തങ്ങളുടെ വളർത്തു മൃഗങ്ങളെ അതിൽ ഇരുത്താനും കഴിയും. കസേരയ്‌ക്ക് രണ്ട് തട്ടുകൾ ആണ് ഉള്ളത്. താഴെ പട്ടിക്കോ പൂച്ചയ്‌ക്കോ അല്ലെങ്കിൽ ആ വലുപ്പത്തിൽ ഉള്ള മറ്റേത് വളർത്തുമൃഗത്തിനോ കിടക്കാനുള്ള സ്ഥലം ഉണ്ട്. മുകളിലത്തെ തട്ടിൽ ഉടമയ്‌ക്ക് ഇരിക്കാനും കൂടെ മൃഗങ്ങൾക്ക് ഇരിക്കാനും ഉള്ള സ്ഥലവും ഉണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
Dog House | ഒരു കോടി രൂപയുടെ പട്ടിക്കൂട്; നിർമാണം അങ്ങു ജപ്പാനിൽ; എന്താണിത്ര പ്രത്യേകത?
Open in App
Home
Video
Impact Shorts
Web Stories